രുധിരാഖ്യം- 2[ചെമ്പരത്തി] 339

ഗുഹയിൽനിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിലെ ജലത്തെ കൈകുമ്പിളിൽ ആക്കി കുടിക്കാൻ ഒരുങ്ങിയ ഗിരീഷിനെ പ്രതാപവർമ്മ തടഞ്ഞു….

“അത് കുടിച്ചാൽ നിമിഷനേരം കൊണ്ട് അവൾക്ക് നിന്നെ നശിപ്പിക്കാൻ ആകും… അതിനാൽ, ഞാൻ പറയുന്ന സമയം വരെ ചെമ്പാ നദിയിലെ വെള്ളം കുടിക്കരുത്…..”

ഗിരീഷിന് നേരെ വിരൽ ചൂണ്ടി ഒരു താക്കീത് പോലെ പ്രതാപവർമ്മ പറഞ്ഞു….

അതേസമയം അങ്ങകലെ നദിയുടെ മടിത്തട്ടിൽ കണ്ണുകൾ വലിച്ചു തുറന്ന മാവികയുടെ ചുണ്ടിൽ വിടർന്നു വന്ന  പുഞ്ചിരി മാഞ്ഞു പോയിരുന്നു… കണ്ണുകൾ രക്തനിറം പൂണ്ടു…

പ്രതാപവർമ്മ പറഞ്ഞത് കേട്ട് പിൻവലിഞ്ഞുവെങ്കിലും ഗിരീഷ് ദാഹത്താൽ ആകെ പരീക്ഷീണിതൻ ആയിരുന്നു….

അത് മനസ്സിലാക്കി എന്നോണം ഏതാനും ചുവടുകൾ പിന്നോട്ട് വച്ച പ്രതാപവർമ്മ അവിടെ തിങ്ങി വളർന്നിരുന്ന വലിയ മരങ്ങളുടെ  തടിയിൽ ചെവി ചേർത്തുവച്ചു….

മൂന്നാമത്തെ മരത്തിന്റെ തടിയിൽ  ചെവി ചേർത്തു വച്ച അയാളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു….

തന്റെ അരയിൽ മുറുക്കി ഉടുത്ത മുണ്ടിനടിയിൽ ഇരുന്ന എഴുത്താണി കത്തി പോലെ ഉള്ള ഒരു ആയുധം അയാൾ വലിച്ചെടുത്തു നിശബ്ദമായി എന്തോ ഉരുവിട്ടുകൊണ്ട് ആ മരതടിയിലേക്ക് കുത്തി ഇറക്കി..

കുത്തിയിറക്കിയ ആയുധം ഇടത്തേക്ക് മൂന്നുതവണ തിരിച്ച ശേഷം അയാൾ പതിയെ തിരികെ വലിച്ചെടുത്തതോടെ ആ ദ്വാരത്തിനുള്ളിൽനിന്ന് വെള്ളം പുറത്തേക്ക് ചീറ്റിയൊഴുകി..

” ഇത് കുടിക്കാം….”

പറഞ്ഞുകൊണ്ട് പ്രതാപവർമ്മ അതിലേക്ക് വിരൽചൂണ്ടി.

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.