രത്നങ്ങളിൽ ഒന്നിനെ മൂർത്തികളിൽ ഒരാൾ ആ പെരുമ്പാമ്പിനെ ദേഹത്തേക്ക് തൊട്ടു….
കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തോടെ ഇടിമിന്നൽ പോലെ ഒരു മിന്നൽപിണർ അതിന്റെ ദേഹത്ത് കൂടി കടന്നുപോയി…!
വെളിച്ചം അണഞ്ഞതിനുശേഷം കണ്ണുതുറന്ന് ഗിരീഷ് നോക്കുമ്പോൾ അവിടെ ഒരു പിടി ചാരം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ…!!
ആ പെൺകുട്ടി അവനെ ഒരു കയ്യിൽ മുറുകെ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചു നേരെ നിർത്തി….
ഓടി മാറാതെ ഞങ്ങളെ തന്നെ നോക്കി കൊമ്പ് കുലുക്കി കൊണ്ട് നിന്നിരുന്ന മാനിനെ നോക്കി,ഒടുവിൽ കൂട്ടത്തിൽ നിന്ന പെൺകുട്ടികളിൽ ഒരാൾ എന്തോ ഒരു ശബ്ദം പുറപ്പെടുവിച്ചതോടെ അവരെ നോക്കി ഒന്നുകൂടി കൊമ്പ് കുലുക്കിയ ശേഷം അത് എങ്ങോട്ടോ ഓടി മറഞ്ഞു…
വീണ്ടും അവർ മുന്നോട്ടു നടന്നതോടെ ആരുടേത് എന്ന് തിരിച്ചറിയാൻ സാധിക്കാത്ത തേങ്ങലുകൾ പൊന്തക്കാട് ഉള്ളിൽനിന്ന് അവരുടെ ചെവിയിലെത്തിക്കൊണ്ടിരുന്നു…
അപ്പോഴെല്ലാം ഗിരീഷ് ഞെട്ടിത്തെറിച്ചു ചുറ്റും നോക്കും എങ്കിലും ബാക്കിയുള്ളവർക്കാർക്കും അങ്ങനെയൊരു കാര്യം നടന്ന ഭാവമേ ഇല്ലായിരുന്നു….
ശിവയുടെ മുഖം മാത്രം ഭാവഭേദങ്ങൾ ഒന്നുമില്ലാതെ നിർജീവമായിരുന്നു..
താഴ്‌വരയുടെ നടുവിൽ നിന്ന് ചെമ്പാനദി പുറത്തേക്ക് എത്തുന്ന അതിവിശാലമായ ഗുഹാകവാടത്തിനു മുന്നിൽ അവർ എത്തുമ്പോഴേക്കും ഗിരീഷ് നന്നേ തളർന്നിരുന്നു….
കാടിന്റെ സ്വസ്ഥത ഇല്ലാതാക്കാൻ എന്നവണ്ണം ആർത്തലച്ച് താഴേക്ക് വീണ വെള്ളച്ചാട്ടം പാറക്കെട്ടുകളിൽ തട്ടി അലറി കരഞ്ഞു കൊണ്ടിരുന്നു…
“അരുത്…. അത് കുടിക്കരുത്…. ”
കുറച്ചധികം ഉയരമുള്ള
Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei