രുധിരാഖ്യം- 2[ചെമ്പരത്തി] 339

പഠിച്ച ഒരു മഹാ മാന്ത്രികന് മാത്രമേ കഴിയൂ….. അല്ലെങ്കിൽ അയാൾക്ക് അമാനുഷികത ഉണ്ടാകണം….ദുർമന്ത്രവാദവും, അൽപ്പം മാത്രം സദ്മന്ത്രവാദവും  പഠിച്ച നിനക്ക് അതിന് കഴിയില്ല….അവളോട് ഏറ്റുമുട്ടാൻ നിന്ന് ജീവൻ വെടിയാതെ പിന്മാറികൊള്ളുക…… കോപം വെടിയുക… കോപം സദ്ബുദ്ധിയെ ഇല്ലാതാക്കും…. ”

ചെവിക്ക് അരികിൽ എത്തിയ ശബ്ദത്തിന് താക്കീതിന്റെ  ധ്വനി  ഉണ്ടായിരുന്നു.

” നമ്മെ കോപിഷ്ഠൻ ആക്കാതെ പൊയ്ക്കോളൂ….. ഈ തോൽവി നാം സമ്മതിക്കില്ല… അവളെ നാം കീഴടക്കി നമ്മുടെ അടിമ ആക്കി മാറ്റും…. ഇതിലും വലിയ ശക്തികൾ വന്നിട്ട് നാം പതറിയിട്ടില്ല…. അവരൊക്കെയും വെറും ചന്ദന പ്രതിമകളായി നമ്മുടെ ചുറ്റും നമ്മുടെ ആജ്ഞാനുവർത്തികളായി ഇന്ന് വസിക്കുന്നുണ്ട്….. അതിലൊന്ന് ആകാൻ ആണ് അവളുടെയും വിധി…..”

ചുവന്നുതുടുത്ത തന്റെ കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് അയാൾ അലറി.

ഞൊടിയിടയിൽ ഹോമകുണ്ഡത്തിലെ അഗ്നി അണഞ്ഞു അവിടെ ഇരുട്ട് രൂപപ്പെട്ടു.

അയാൾ പുറത്തേക്ക് ഇറങ്ങുന്നത് കണ്ടതോടെ ചന്ദന ശില്പമായി നിന്ന സുന്ദരി തരുണിരൂപം പൂണ്ട് പ്രതാപവർമ്മയുടെ അടുക്കലേക്ക് നീങ്ങി.

പുറത്തേക്കിറങ്ങിയ പ്രതാപവർമ്മ അവളെ തന്നിലേക്ക് വലിച്ചു ചേർത്തതോടെ തന്റെ ചുണ്ടുകളെ അയാളുടെ ചുണ്ടുകളുമായി കൊരുത്തു.

കണ്ണുകളടച്ച് അവളോട് ചേർന്ന് നിന്ന് അയാളുടെ ദൃഷ്ടിയിലേക്ക്, പുഴയുടെ അടിത്തട്ടിൽ അതിവിശാലമായ പാറക്കെട്ടിന് അടിയിൽ കണ്ണുകളടച്ച് നീണ്ടുനിവർന്ന് കിടക്കുന്ന മാവികയുടെ രൂപം തെളിഞ്ഞു.!

അവൾ പൂർണമായും

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.