രുധിരാഖ്യം- 2[ചെമ്പരത്തി] 339

അപ്പോഴെല്ലാം ഗിരീഷ് ഒന്നും മിണ്ടാനാകാതെ, തിരിഞ്ഞുനോക്കാൻ ആകാതെ നിന്നനിൽപ്പിൽ കിടുകിടെ വിറച്ചു കൊണ്ടിരുന്നു….

വീണ്ടും താഴേക്ക് ഇറങ്ങിയ ആ തണുപ്പ്, മടക്കിക്കുത്തിയ മുണ്ടിന് താഴെ നഗ്നമായ വലതു കാൽമുട്ടിലേക്ക് പതിയെ ചുറ്റിപടർന്നു….

ആ തണുപ്പ് പാദത്തിൽ എത്തിയതോടെ ഗിരീഷ് ഒരു വിധത്തിൽ ധൈര്യം സംഭരിച്ച് തലതാഴ്ത്തി നോക്കി….
അവന്റെ കാൽത്തുടയോളം വണ്ണമുള്ള ഒരു പെരുമ്പാമ്പ്…..!!!!!!

അത് അവന്റെ കാൽമുട്ടിൽ ചുറ്റി പതിയെ താഴേക്ക് ഇറങ്ങുന്നു….!!

“അമ്മേ…… ”

അറിയാതെ അലറിവിളിച്ചുകൊണ്ട് ഇടതു കാൽ ഉയർത്തിയെങ്കിലും, ശബ്ദം കേട്ട് മറ്റുള്ളവർ ഞെട്ടി തിരിഞ്ഞു നോക്കുമ്പോഴേക്കും  അവൻ നേരെ നിൽക്കാൻ കഴിയാതെ മറിഞ്ഞു വീണിരുന്നു….

വലത് കാൽ മുട്ടിനു താഴേക്ക് ഇറുകെ ചുറ്റിയ പെരുമ്പാമ്പ്  തന്റെ വലിയ വായ് പിളർത്തി കൊണ്ട് തല ഉയർത്തിയതോടെ ഗിരീഷ് തന്റെ മറുകാൽ കൊണ്ട് ആഞ്ഞുചവിട്ടി…

പക്ഷേ ഒന്ന് തല പിന്നോട്ട് ആക്കിയ പെരുമ്പാമ്പ് നിമിഷനേരംകൊണ്ട് അവന്റെ പാദത്തിനു മുകളിൽ വരെ തന്റെ വായ്ക്കുള്ളിലാക്കി…

“അമ്മേ…ആാാാ….. ”

അലറിക്കൊണ്ട് ഗിരീഷ് വീണ്ടും കാൽ കുടഞ്ഞുവെങ്കിലും പെരുമ്പാമ്പ് അവന്റെ കാലിനെ കൂടുതൽ വിഴുങ്ങുകയാണ് ചെയ്തത്…

ഇത് കണ്ടു നിന്ന പെൺകുട്ടികൾ മൂവരും കൂടി ഒന്നിച്ചു ചേർന്നു നിന്നശേഷം തങ്ങളുടെ, രത്നങ്ങൾ പതിപ്പിച്ച ദണ്ഡുകളുടെ അറ്റങ്ങൾ തമ്മിൽ ചേർത്തുപിടിച്ചു…

അതീവ പ്രകാശത്തിൽ ജ്വലിച്ച

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.