പോലുള്ള തണുപ്പ് കൊണ്ടും എല്ലാം അതീവ ദുർഘടമായിരുന്നു..
അത് അവരുടെ യാത്രാ വേഗത കുറച്ചു….
പലപ്പോഴും മരങ്ങളുടെ കൊമ്പുകൾ താഴേക്ക് വളർന്നു നിന്നതിനാൽ അവയെ വകഞ്ഞുമാറ്റി മാത്രമേ അവർക്ക് മുൻപോട്ട് പോകാൻ കഴിഞ്ഞിരുന്നുള്ളൂ…..
രക്തം ഊറ്റി കുടിക്കുന്ന അട്ടകൾ അവരുടെ ശരീരത്തിൽ കടിച്ചു തൂങ്ങി….
കാണുമ്പോൾ അതിനെ എല്ലാം അവർ പറിച്ചെറിഞ്ഞു….
കൊടും വനത്തിന്റെ കനത്ത നിശബ്ദതയുടെ ഭീകരതയ്ക്ക് വളമേകാൻ എന്നവണ്ണം ചീവീടുകൾ ഞെട്ടിക്കരഞ്ഞു….ചിലപ്പോഴൊക്കെ ചെന്നായ്ക്കളുടെ ഓരിയിടൽ ഉയർന്നു കേട്ടു…
അവർ നടക്കുന്നതിന്റെ തൊട്ടപ്പുറം മാറി സർപ്പങ്ങൾ ശീൽക്കാരം മുഴക്കി തമ്മിൽ ചുറ്റിപിണഞ്ഞു….
പിന്നെയും മുൻപോട്ട് നടന്നപ്പോൾ പൊന്തകാടിനുള്ളിൽ നിന്ന് ചാടി വന്ന കലമാൻ കുറച്ചുനേരം അവരെ തന്നെ തറച്ച് നോക്കി വഴിമുടക്കിക്കൊണ്ട് കൊമ്പ്കുലുക്കി ചീറ്റിക്കൊണ്ട് നിന്നു…
രത്നങ്ങളിൽ നിന്ന് പുറപ്പെടുന്ന വെളിച്ചത്തിൽ അതിന്റെ കണ്ണുകൾ പച്ചനിറത്തിൽ വെട്ടിത്തിളങ്ങി….!
പൊടുന്നനെ ഏറ്റവും പിറകിൽ, ഒരു മരത്തിന്റെ, വഴിയിലേക്ക് ചാഞ്ഞു നിന്നിരുന്ന ചില്ലക്ക് അടിയിൽ നിന്ന ഗിരീഷിന്റെ കഴുത്തിൽ ഒരു തണുപ്പും ഭാരവും അനുഭവപ്പെട്ടു…!
പേടികൊണ്ട് ഒന്ന് ശബ്ദമുണ്ടാക്കാൻ പോലും കഴിയാതെ അവൻ നിന്ന് വിറച്ചു…
അവൻ ഇട്ടിരുന്ന വസ്ത്രത്തിന്റെ പിൻകഴുത്തിനുള്ളിലൂടെ അത് അവന്റെ പുറത്തേക്ക് ഇറങ്ങിയതോടെ ഷർട്ടിന്റെ കഴുത്ത് മുറുകി അവന് ശ്വാസം മുട്ടി….
ഷർട്ടിലെ മുൻ ബട്ടണുകൾ പൊട്ടിച്ചുകൊണ്ട് പിൻ കഴുത്തിലൂടെ ആ വസ്തു നനവും തണുപ്പും പടർത്തി താഴേക്കിറങ്ങി….
Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei