രുധിരാഖ്യം- 2[ചെമ്പരത്തി] 339

.

ഗ്രാമത്തിന്റെ അതിർ വിട്ടതോടെ അവർ നടന്ന വഴികൾ തീർത്തും വിജനമായി തീർന്നു….

ഗിരീഷിനെ ഏറ്റവും പിന്നിൽ നടത്തി… ബാക്കിയുള്ളവർ എല്ലാം അവന്റെ മുന്നിലായും…

ഇരുവശത്തുനിന്നും വഴിയിലേക്ക് തണൽ ചാർത്തിയ മരങ്ങൾ അന്ന് പതിവിലധികം ഇരുണ്ടു പോയിരുന്നു….

ചെമ്പാനദി ഉത്ഭവിക്കുന്ന താഴ് വര സ്ഥിതിചെയ്യുന്ന കൊടുംകാടിന്റെ അതിരിലേക്ക് എത്തിയതോടെ അവിടമാകെ കനത്ത ഇരുട്ട് വ്യാപിച്ചിരുന്നു…

പ്രതാപവർമ്മയുടെ സഹായികൾ ആയ പെൺകുട്ടികൾ തങ്ങളുടെ കൈകൾ മേൽപ്പോട്ട് ഉയർത്തിയതോടെ അവരുടെ ഓരോരുത്തരുടെയും കൈയിൽ ഓരോ ദണ്ഡ്കൾ പ്രത്യക്ഷപ്പെട്ടു…!
തലയിൽ ഓരോ രത്നങ്ങൾ പതിച്ച കിരീടങ്ങളും…!!

അവയുടെ ഓരോന്നിനെയും അറ്റത്ത്  രത്നങ്ങൾ വയ്ക്കുവാൻ  വേണ്ടി ഓരോ ചെറു കാലുകൾ ഉണ്ടായിരുന്നു…. അവർ മൂവരും തങ്ങളുടെ കിരീടങ്ങളിൽ ഉണ്ടായിരുന്ന രത്നങ്ങൾ എടുത്ത്  ആ ദണ്ഡുകളിലെ കാലുകളിൽ ഉറപ്പിച്ചു….

മൂവരുംകൂടി അത് കയ്യിൽ പിടിച്ച് രത്നങ്ങൾ വരുന്ന ഭാഗങ്ങൾ പരസ്പരം ഒരുമിച്ച് ചേർത്തതോടെ മൂന്ന് രത്നങ്ങളും അതിശക്തമായി ജ്വലിക്കുവാൻ  തുടങ്ങി..!!

അതോടെ അവർ ഒരുമിച്ച് ചേർത്ത് വെച്ച രത്നങ്ങളെ പിൻവലിച്ചെങ്കിലും അവ പ്രകാശം പരത്തി കൊണ്ടിരുന്നു..
ആ പ്രകാശത്തിൽ അവർ മുൻപോട്ടു നടന്നു…

ആരും നടക്കാത്ത ആ വഴികൾ മുൾചെടികളും, താനെ കാലിൽ ചുറ്റി പടർന്നുകയറുന്ന കാട്ടുവള്ളികളും കൊടിയ വിഷമുള്ള കരിന്തേളുകളും പാമ്പുകളും, അസ്ഥിയെ തുളയ്ക്കുന്ന

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.