രുധിരാഖ്യം- 2[ചെമ്പരത്തി] 339

നമുക്ക് അതിന്റെ ഉത്ഭവസ്ഥാനത്ത് എത്തണം…. അവിടെ വച്ച് മാത്രമേ അവളെ കീഴടക്കാൻ നമുക്ക് ആകൂ….. ഇതും ഇരുട്ടുന്നതിനു മുന്നേ…. സൂര്യൻ മറഞ്ഞു കഴിഞ്ഞാൽ അവളെ കീഴടക്കുന്നത് പോയിട്ട് അവളുടെ മുന്നിൽ ചെല്ലാൻ പോലും നമുക്ക് കഴിയില്ല…. എത്രയും വേഗം നടക്കണം…. അവിടെയെത്തി ചില ഒരുക്കങ്ങൾ ഒക്കെ ചെയ്യുവാൻ ഉണ്ട്…. ഇപ്പോൾ തന്നെ നാം വൈകി…. ”

വേഗത്തിൽ നടന്ന് തന്റെ ഒപ്പമെത്തിയ ഗിരീഷിനോട്, തിടുക്കത്തിൽ നടക്കുന്നതിനിടയിൽ തന്നെ പ്രതാപവർമ്മ കാര്യങ്ങൾ പറഞ്ഞു…

കുറച്ച് സമയം മുൻപോട്ടു നടന്നതോടെ അവർക്ക് മുകളിൽ അവരെ പിന്തുടർന്ന് ഒരു വലിയ മൂങ്ങ എത്തി..

മറ്റാരും ശ്രദ്ധിച്ചില്ലെങ്കിലും ശിവയുടെ തൊട്ടു മുൻപിൽ നടന്ന  പെൺകുട്ടി  വലതുകൈ തന്റെ നെഞ്ചോട് ചേർത്ത് മൃദുവായി എന്തോ ഉരുവിട്ടശേഷം തന്റെ കൈ നിവർത്തി..

കൈവെള്ളയിൽ ചുരുട്ടി പിടിച്ചിരുന്ന ഭസ്മം എങ്ങുനിന്നോ വന്ന ചെറുകാറ്റിൽ മുകളിലേക്കുയർന്നു..

കുറച്ചു ദൂരം  മുകളിലേക്കുയർന്ന ശേഷം അത് ഭീമാകാരമായ പരുന്തിന്റെ രൂപം പ്രാപിച്ചു കൊണ്ട് മൂങ്ങയുടെ പിന്നാലെ പാഞ്ഞു…

ഒന്ന് പകച്ച മൂങ്ങ മിന്നൽ പോലെ വെട്ടിയൊഴിഞ്ഞു ദൂരേക്ക് കുതിച്ചു…
തൊട്ടുപിന്നാലേ തന്റെ വലിയ ചിറകുകൾ വിടർത്തി പരുന്തും…

കനത്ത ചിറകടിയൊച്ച കേട്ട ഗിരീഷ് ഞെട്ടിപ്പിടഞ്ഞ് മുകളിലേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ചയിൽ ആകെ അമ്പരന്ന് നിന്നെങ്കിലും ആ കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റാരും അതിനെ ഗൗനിച്ചത് പോലുമില്ല….

ഒരു നിമിഷം മേലേക്ക് നോക്കി നിന്ന ഗിരീഷിന്റെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് പ്രതാപവർമ്മ വേഗം മുൻപോട്ടേക്ക്  നടന്നു…

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.