മനക്കണ്ണിൽ ഇന്ദുവിന്റെ രൂപം തെളിഞ്ഞു നിന്നിരുന്നു.
“കുട്ടികൾക്ക് വെള്ളം വേണ്ടേ….???”
ഒരു പുഞ്ചിരിയോടെ ചോദിച്ചുകൊണ്ട് രേവതി അമ്മ അവരെ നോക്കിയെങ്കിലും യാതൊരു ഭാവഭേദവും ഇല്ലാതെ അവർ മറ്റെങ്ങോട്ടോ നോക്കിനിന്നു…
” വേണ്ട അവർ ഇപ്പോൾ ആഹാരപാനീയങ്ങൾ ഒന്നും ഭക്ഷിക്കില്ല…. ”
അവർ ഒന്നും പറഞ്ഞില്ലെങ്കിലും പ്രതാപവർമ്മയുടെ പക്കൽനിന്ന് ആയിരുന്നു മറുപടി എത്തിയത്..
“ഗിരീഷ്…. നമുക്ക് ഒരിടം വരെ പോകാം….”
പറഞ്ഞുകൊണ്ട് അയാൾ എഴുന്നേറ്റു… കൂടെ ആ കുട്ടികളും..
” ആഹാരം കഴിച്ചിട്ട്……… ”
കസേരയിൽ നിന്ന് എഴുന്നേറ്റ അയാളെ നോക്കി രേവതിയമ്മ പൂർത്തിയാക്കാതെ നിർത്തി…
“വേണ്ട….. ഞങ്ങൾക്ക് ഒരിടത്ത് അത്യാവശ്യമായി എത്തേണ്ടതുണ്ട്….. ”
പറഞ്ഞുകൊണ്ട് മറ്റൊരു ചോദ്യത്തിന് ഇടകൊടുക്കാതെ പ്രതാപവർമ്മ പുറത്തേക്കിറങ്ങി നടന്നു പുറകെ കുട്ടികളും അതിനു പുറകിൽ ശിവയും….
“പോയിട്ട് വരാമ്മേ…. ”
പൂമുഖത്തിന് പുറത്ത് നടക്കല്ലിൽ കിടന്നിരുന്ന ചെരുപ്പ് ഇട്ടശേഷം അവരോട് പറഞ്ഞിട്ട് അവൻ തിടുക്കത്തിൽ അവരുടെ പിന്നാലെ നടന്നു….
” ഗിരീഷേ….ഇവിടെനിന്ന് എട്ടര നാഴിക ദൂരത്ത് (മൂന്ന് മണിക്കൂർ നാല്പ്പത് മിനിറ്റ്)
എല്ലാ വശവും മലകളാൽ ചുറ്റപ്പെട്ട് നിൽക്കുന്ന ഒരു താഴ് വാരം….വ്യക്തമായി പറഞ്ഞാൽ ഒരു അഗ്നിപർവതത്തിന്റെ മുകൾവശം പോലെ……അതിന്റെ നടുവിലെ തടാകത്തിൽ നിന്നാണ് ചെമ്പാനദി ഉത്ഭവിക്കുന്നത്…… ആ താഴ്‌വാരത്തിൽ നിന്ന് പുറത്തേക്ക് വരുന്ന ഒരു ഗുഹയിലൂടെ ആണ് ചെമ്പാനദി പുറത്തേക്ക് എത്തുന്നത്….
Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei