രുധിരാഖ്യം- 2[ചെമ്പരത്തി] 339

അല്പം ഭീഷണി എന്നപോലെ രേവതി അമ്മ ഇത്തിരി ഉച്ചത്തിൽതന്നെ പറഞ്ഞു നിർത്തി….

“എന്റെമ്മേ……പുള്ളി വരും എന്ന് ഉറപ്പ് പറഞ്ഞിട്ടില്ല… നോക്കട്ടെ എന്നാ പറഞ്ഞത്….. അതോണ്ടാണ് ഞാൻ പറയാതിരുന്നത്…”

പത്രം മടക്കി വെച്ച് അടുക്കളയിലേക്ക് കയറുന്നതിനിടയിൽ തന്നെ അവൻ ദയനീയത കലർത്തി പറഞ്ഞു….

“മ്മ്മ്മ്മ്…… ”
രേവതി അമ്മ നീട്ടി ഒന്ന് മൂളിയതല്ലാതെ മറ്റൊന്നും പറഞ്ഞില്ല….

കുറേനേരം അവൻ കാത്തിരുന്നെങ്കിലും തേങ്ങയിടാൻ രാഘവേട്ടൻ എത്തിയില്ല…

പക്ഷേ ഉച്ചയോടെ അവനെ തേടി പ്രതാപവർമ്മ എത്തി….!
അയാളുടെ കൂടെ തേജസ്സേറിയ സുന്ദര മുഖം ഉള്ള മൂന്ന് പെൺകുട്ടികളും ഉണ്ടായിരുന്നു….!
ആ കൂടെ അല്പം വീർത്തിരിക്കുന്ന  ഒരു തോൾ സഞ്ചിയും തൂക്കി  ശിവയും ഉണ്ടായിരുന്നു…

” അങ്ങ്….. അങ്ങ് ഇവിടെ…..! പെട്ടെന്ന് ഒരു…. ഒരു മുന്നറിയിപ്പുമില്ലാതെ….. കയറി ഇരുന്നാലും…..  ”

പെട്ടെന്ന് എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടുത്തവും കിട്ടാതെ അമ്പരന്ന് നിന്ന ഗിരീഷ് വേഗം സ്വബോധം വീണ്ടെടുത്ത് അയാളെ പൂമുഖത്തേക്ക് ക്ഷണിച്ചു….

ശിവയോട് അവൻ ‘എന്താണെന്ന്’ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചെങ്കിലും അവൻ ഒന്നും മിണ്ടാതെ പുറത്തെ കാഴ്ചകളിലേക്ക് മിഴിനട്ടു….

പെൺകുട്ടികൾ കാണാൻ അതീവ സൗന്ദര്യം ഉള്ളവർ ആണെങ്കിലും അവരുടെ മുഖത്ത് ചിരിയുടെ ഒരു ലാഞ്ചന പോലും ഉണ്ടായിരുന്നില്ല…
പ്രതാപവർമ്മ അടക്കം എല്ലാവരുടെയും മുഖം വലിഞ്ഞു മുറുകിയിരുന്നു….

” ഇവരൊക്കെ ആരാടാ…..ആ ശിവ…..നീയും ഉണ്ടായിരുന്നോ….??

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.