അവളുടെ കഴുത്തിലും നെറ്റിയിലും തൊട്ടു നോക്കിയശേഷം രേവതി അമ്മ ഒരു ആകുലത പോലെ ചോദിച്ചു…
“ഒന്നുമില്ല അമ്മേ എന്താണെന്ന് അറിയില്ല വല്ലാത്ത ക്ഷീണം…. പിന്നെയും കിടന്നു ഉറങ്ങാൻ തോന്നുന്നു…..”
അലസമായി ഒന്നുകൂടി കോട്ടുവായിട്ടുകൊണ്ട് അവൾ അടുക്കളയുടെ വാതിലിൽ ചാരി നിന്നു…
” ആ അത് വേണ്ട…..ഇനി കിടന്നു ഉറങ്ങാനൊന്നും പോകേണ്ട.. പോയിട്ട് ഒന്ന് കുളിക്ക്… അപ്പോ ഈ ക്ഷീണമെല്ലാം പൊക്കോളും….. പിന്നെ പോണേനു മുൻപ് മണിക്കുട്ടിയെ തൊഴുത്തിന്ന് അഴിച്ച് ആ വടക്കേ തൊടിയിലേക്ക് ഒന്ന് കെട്ടിയേരേ… ”
പറഞ്ഞിട്ട് അവർ വീണ്ടും അടുപ്പത്തിരിക്കുന്ന കറിച്ചട്ടിയിലേക്ക് ശ്രദ്ധ തിരിച്ചു…
“ആ…..ഞാൻ ചെയ്തോളാം….. ”
ഉറക്കച്ചടവിൽ എന്നവണ്ണം പറഞ്ഞിട്ട് അവൾ ആടിയാടി പുറത്തേക്ക് നീങ്ങി…
” ടാ ഗിരിയേ…. നീ ഇന്ന് എവിടെയെങ്കിലും പോണ്‌ണ്ടോ…..??? ”
അടുക്കളയിൽ നിന്ന് പുറത്തേക്ക് തലയിട്ട് അവർ വിളിച്ചു ചോദിച്ചു…
“ഞാൻ ഇന്ന് എവിടെയും പോകുന്നില്ല…. അപ്രത്തെ തൊടിയിലെ തേങ്ങയിടാൻ രാഘവേട്ടൻ വരാന്ന് പറഞ്ഞായിരുന്നു…. വരുമ്പോൾ ആരെങ്കിലും ഇവിടെ വേണ്ടേ…. ”
പൂമുഖത്ത് പത്രം വായിച്ചുകൊണ്ടിരുന്ന ഗിരീഷ് അവിടെ തന്നെ ഇരുന്ന് മറുപടി കൊടുത്തു….
” എന്നാ നിനക്കത് നേരത്തെ പറഞ്ഞുടായിരുന്നോ..?? ഇനിയിപ്പോ അയാൾക്ക് കൂടി ഉള്ള ഊണ് തികയ്യോ…?? അതെങ്ങനെയാ ഒരു കാര്യം ചെയ്യുന്നതിന് മുൻപ് എന്നോട് ഒന്ന് പറയത്തില്ല….. കൃത്യസമയം ആകുമ്പോൾ ഞാൻ ഓടിക്കോണം…. ഇനി മേലാൽ ഇങ്ങനത്തെ പണി ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ബാക്കിയും മോൻ തന്നെ നോക്കേണ്ടി വരും…. കേട്ടല്ലോ….. “
Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei