രുധിരാഖ്യം- 2[ചെമ്പരത്തി] 339

ഒന്ന് ദീർഘ നിശ്വാസത്തിൽ നെഞ്ച് തിരുമ്മിയ ഗിരീഷ് പിന്തിരിഞ്ഞ് മുറ്റത്തിന് കോണിലേക്ക് നോക്കി…

അവിടെ മുറ്റത്തിന്റെ കോണിലായി പൂത്തു നിന്നിരുന്ന ചെമ്പരത്തിയുടെ മഴത്തുള്ളികൾ തങ്ങിനിൽക്കുന്ന ഒരു നീളൻ കമ്പ് അവൻ അധികം ഉലയ്ക്കാതെ ഒടിച്ചെടുത്തു…..

പതിയെ അതും ആയി തിരികെ വന്ന അവൻ ജനലിലൂടെ ഇത് അകത്തേക്കിട്ടു ഇന്ദുവിന്റെ മുഖത്തോട് അടുപ്പിച്ച്  കുടഞ്ഞു….

തണുത്തവെള്ളം കവിളിന് ചുംബിച്ചതിന്റെ അസ്വസ്ഥതയിൽ അവൾ ഞരങ്ങികൊണ്ട് കണ്ണ് പതിയെ വലിച്ചു തുറന്നു….

” എന്താ ഏട്ടാ…”

ആകെ പരീക്ഷണമായിരുന്നു അവളുടെ സ്വരം…

“എന്തൊരു ഉറക്കമാ പെണ്ണെ…. സമയം എത്രായി എന്ന് വച്ചിട്ടാ…. എഴുന്നേറ്റു വായോ… അമ്മ വിളിക്കുന്നുണ്ട്… ”

പറഞ്ഞുകൊണ്ട് അവൻ വാത്സല്യത്തോടെ അവളെ നോക്കി…

“വരുന്നു ഏട്ടാ…. എന്തോ ഭയങ്കര ക്ഷീണം പോലെ…. നേരം വെളുത്തത് ഒന്നും അറിഞ്ഞില്ല… ”

അവൾ പതിയെ എഴുന്നേറ്റ് ഇരിക്കാനുള്ള ശ്രമമാരംഭിച്ചു കൊണ്ട് പറയുന്നത് കേട്ടിട്ട് അവൻ തിരികെ വീട്ടിനുള്ളിലേക്ക് നടന്നു….

എഴുന്നേറ്റ് ഇരുന്ന ശേഷം പാതി അടഞ്ഞ കണ്ണുകളോടെ  തന്റെ നീളൻ മുടി ചുറ്റി കെട്ടിവെച്ച ഇന്ദു,തലയിണയിൽ താൻ തല വച്ച് സ്ഥലത്ത് ഒഴുകി പടർന്നിരുന്ന രക്തക്കറ  കണ്ടില്ല….

ആടിയാടി ഒന്ന് എഴുന്നേറ്റ് നിന്ന ശേഷം കിടക്കവിരി നേരിടാൻ വേണ്ടി അവൾ തിരിയുന്നതിന് മുന്നേ തന്നെ ആ  രക്തക്കറ പതിയെ അപ്രത്യക്ഷമായി….

” എന്നാ പെണ്ണേ പനിക്കുന്നുണ്ടോ നിന്നെ…..?? ”

അടുക്കളയിലേക്ക് കയറി ചെന്ന് അവളുടെ ക്ഷീണം കണ്ടു രേവതി അമ്മ

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.