രുധിരാഖ്യം- 2[ചെമ്പരത്തി] 339

വാതിലിൽ കൈകൊണ്ട് ആഞ്ഞടിച്ചു കൊണ്ട് വിളിച്ചുവെങ്കിലും അവനു മറുപടി ഒന്നും കിട്ടിയില്ല….

പുലർകാലത്തെ ആ തണുപ്പിലും നിമിഷ നേരം കൊണ്ട് ഗിരീഷ് വിയർത്തു കുളിച്ചു…

“ഇന്ദൂട്ടീ…. ഏട്ടന്റെ കുട്ടീ….. ”

വീണ്ടും വാതിലിൽ ഇടിച്ചു കൊണ്ട് വിളിച്ച അവന്റെ ശബ്ദം നിലവിളിയോട് സമമായി മാറിയിരുന്നു….

പലതവണ വിളിച്ചിട്ടും മറുപടിയൊന്നും ഇല്ലാതായതോടെ ഗിരീഷ് ആകെ തളർന്നു….

അവന് ഇന്ദുവിനെക്കാൾ അധികം പ്രിയപ്പെട്ടതായി മറ്റൊന്നുമില്ലായിരുന്നു…

ഇന്ദു വാതിൽ തുറക്കാതായതോടെ ഗിരീഷ് പുറത്തേക്ക് ഓടി…. പുറത്തേക്ക്  ഓടുന്നതിനിടയിൽ അവൻ അമ്മയെ ഒന്ന് നോക്കിയെങ്കിലും അവിടെ ഒന്നും കണ്ടില്ല…

ഓടി പുറത്തെത്തിയ ഗിരീഷ് നേരെ ഇന്ദുവിന്റെ അറയുടെ അടുത്തേയ്ക്ക് ഓടി….

ഓടിച്ചെന്ന് ഭാഗത്തെ ജനൽ പാളി വലിച്ചു തുറക്കാൻ അവൻ ശ്രമിച്ചുവെങ്കിലും അത് ഉള്ളിൽ നിന്ന് കുറ്റി ഇട്ടിരുന്നു….

“ഇന്ദൂട്ടീ…… ”

വിളിച്ചു കൊണ്ട് അവൻ ജനൽ പാളിയിൽ പതിയെ തട്ടിയെങ്കിലും അനക്കമൊന്നും ഉണ്ടായില്ല..

അതോടെ ഗിരീഷ് അപ്പുറത്തെ വശത്ത് ഉള്ള ജനലിന് നേർക്ക് ഓടി….

ആ ഭാഗത്തെ ഒരു ജനൽപാളി ചെറുതായി തുറന്നിരിക്കുന്നത് കണ്ട അവൻ അത് വലിച്ചു തുറന്നു….

ഇന്ദു മെത്തയിൽ ചുരുണ്ടുകൂടി കിടക്കുന്നത് കണ്ടതോടെ അഗ്നി ആളിപ്പടർന്ന  തുടങ്ങിയ മനസ്സിന് ഏറ്റ കുളിർമഴ എന്നോണം അവന്റെ ഹൃദയമിടിപ്പ് താഴ്ന്നു….

“ഇന്ദൂട്ടീ….. ”

അവൻ വീണ്ടും അവളെ വിളിച്ച് എണീപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അവളൊന്നു ഞരങ്ങിയിട്ട് തിരിഞ്ഞുകിടന്നു….

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.