പ്രതാപവർമ്മയുടെ മുഖത്തെ കോപം വായിച്ചറിഞ്ഞെന്നവണ്ണം വേഗം ഒഴിഞ്ഞുമാറി നിന്നു.
ചെറിയൊരു ചീറ്റലോടെ മുന്നിലേക്ക് ഇഴഞ്ഞു വന്ന കരിനാഗം പൊടുന്നനെ ഞെട്ടിത്തെറിച്ചെന്നവണ്ണം മുറ്റത്തിന്റെ കോണിൽ നിന്നിരുന്ന ചെമ്പക മരത്തിന്റെ പോതിൽ ഒളിച്ചു.
അഗ്നി ജ്വലിക്കാതെ തണുത്തുറഞ്ഞ ഹോമകുണ്ഡത്തിന് മുന്നിൽ പ്രതാപവർമ്മ ഉപവിഷ്ടനായതോടെ ഹോമകുണ്ഡത്തിൽ താനെ അഗ്നി പടർന്നു.
ഉയർന്നുവന്ന തീനാളങ്ങൾ അറയില്ലെങും പ്രകാശം പരത്തി.
“ഓം ക്ഷിപ്ര പ്രസാദിനി വരദായിനി
ജല കന്യക ബന്ധന സർവ്വലോക ബന്ധന പിശാചിനി വന്നരുൾക മമ മുന്നിൽ…..”
108 വട്ടം മന്ത്രം ഉരുക്കഴിച്ചു കൊണ്ട് അയാൾ അഗ്നിയിലേക്ക് ശവംനാറി പൂക്കൾ സമർപ്പിച്ചു.
ഒന്ന് ആളിക്കത്തിയ തീ നാളങ്ങൾ അറയുടെ മച്ചിൽ മുട്ടിയ ശേഷം താഴ്ന്നു വന്നു.
“എന്താണ് നിന്റെ ആവശ്യം….?? ”
കണ്ണുകളടച്ച് ഇരിക്കുന്ന പ്രതാപവർമ്മയുടെ ഇടതു ചെവിയിൽ മൃദുമന്ത്രണം പോലെ ചോദ്യമുയർന്നു.!
“ആദ്യമായി നാം പരാജയം അറിഞ്ഞിരിക്കുന്നു…. അവളെ മറികടക്കാൻ ഉള്ള വഴി എനിക്ക് പറഞ്ഞു തരണം…..”
തന്റെ മിഴികൾ തുറക്കാതെ തന്നെ അയാൾ ഹോമകുണ്ഡത്തിലേക്ക് പൂക്കൾ വീണ്ടും അർപ്പിച്ചു.
” മുന്നേ ഞാൻ നിന്നോട് പറഞ്ഞതല്ലേ അവളെ നിനക്ക് കീഴടക്കാൻ കഴിയില്ല എന്ന്…. അപ്പോൾ നീ എന്റെ വാക്കുകൾക്ക് വില കൽപ്പിച്ചില്ല…. ഞാൻ വീണ്ടും പറയുന്നു..അവളെ നിനക്ക് കീഴടക്കാൻ ആകില്ല …… അത് സദ്മന്ത്രവാദവും ദുർമന്ത്രവാദവും
Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei