മിഴി നട്ടിരുന്ന പ്രതാപവർമ്മ ഒരു ദീർഘനിശ്വാസത്തോടെ നെഞ്ചു തടവി….
എന്തിനെന്നറിയാത്ത ഒരു നിരാശ അപ്പോൾ അയാളെ പിടികൂടാൻ തുടങ്ങിയിരുന്നു….
ഏറെ സമയത്തിനുശേഷം എപ്പോഴോ ഞരങ്ങിക്കൊണ്ട് കണ്ണുതുറന്ന ഗിരീഷ് ഒടിഞ്ഞു കിടക്കുന്ന തെങ്ങും, ബാക്കിയുള്ള തെങ്ങിൻ കുറ്റിയിൽ തറഞ്ഞ് തൂങ്ങിക്കിടക്കുന്ന മാവികയേയും ഒരു നടുക്കത്തോടെ ആണ് കണ്ടത്….
അവളുടെ കഴുത്ത് ഒടിഞ്ഞെന്നപോലെ മുൻപോട്ട് കുമ്പിട്ട് കിടന്നിരുന്നു….
പിന്തിരിഞ്ഞ് നോക്കിക്കൊണ്ട് അവൻ പതിയെ വീടിന് നേർക്ക് വേച്ച് വേച്ച് നടന്നു..
അപ്പോഴും തെങ്ങിൽ, തന്റെ തന്നെ ആയുധത്തിൽ തൂങ്ങിക്കിടന്ന മാവികയിൽ ജീവൻ ബാക്കിയുണ്ടെന്ന് തോന്നിക്കുന്ന തരത്തിലുള്ള യാതൊരു അനക്കവും ഉണ്ടായിരുന്നില്ല….
അവൻ എങ്ങനെയൊക്കെയോ തന്റെ മുറിയിൽ എത്തി വാതിൽ വലിച്ചടച്ച് കിടക്കയിലേക്ക് വീണു…
അല്പ നേരം കൊണ്ട് ഗാഢനിദ്രയിലേക്ക് വീണ അവന്റെ ശ്രദ്ധയിൽപ്പെടാതെ, പ്രകാശത്തിൽ തീർത്ത കവചത്തിന് പുറത്ത് മഴ അലറി പെയ്യാൻ തുടങ്ങിയിരുന്നു…..
**********
പിറ്റേന്ന് രാവിലെ അല്പം താമസിച്ച് ഗിരീഷ് ഉണർന്നെഴുന്നേൽക്കുമ്പോൾ താൻ ഇന്നലെ രാത്രിയിൽ കണ്ടത് ഒന്നും സ്വപ്നം അല്ല എന്ന് തെളിയിക്കാൻ എന്നവണ്ണം മുകളിൽ വച്ച് ഒടിഞ്ഞ തെങ്ങ് താഴെ തന്നെ കിടപ്പുണ്ടായിരുന്നു…
എങ്കിലും മാവികയെയോ അവളുടെ ദേഹത്തു നിന്ന് വീണ നീല രക്തത്തിന്റെ എന്തെങ്കിലുമോ അവിടെ ബാക്കി ഉണ്ടായിരുന്നില്ല…
അവിടെ എല്ലാം ചുറ്റിനടന്നു പരിശോധിച്ച ഗിരീഷിന് ആകെ കാണാൻ കഴിഞ്ഞത് നനഞ്ഞ പുല്ലിൽ ഭാരമേറിയ ഒരു വസ്തുവിനെ വലിച്ചു കൊണ്ട് പോയത് പോലെ,പുല്ല് ചതഞ്ഞു കിടക്കുന്ന
Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei