രുധിരാഖ്യം- 2[ചെമ്പരത്തി] 339

വാതിലിനിടയിലൂടെ ചുവന്ന പ്രകാശം പുറത്തേക്ക് ഒഴുകിയെത്തി….

പുറത്തേക്ക് എത്തിയ മാത്രയിൽ അത് വീടിനു ചുറ്റും, ഗിരീഷിനെ ഉള്ളിലാക്കി ഒരു കവചം തീർത്തു…

ബോധമറ്റു കിടന്ന സർപ്പവും മയിലും കരിമ്പൂച്ചയും പൊള്ളലേറ്റെന്നവണ്ണം ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു ആ കവചത്തിന് പുറത്തേക്ക് ജീവനും കൊണ്ട് പാഞ്ഞു….

അതിന് പുറത്തെത്തിയപ്പോഴേക്കും മയിലിന്റെ മനോഹരമായ പീലികൾ പാതിയിൽ ഏറെ കരിഞ്ഞു പോയിരുന്നു….
കരിമ്പൂച്ചയുടെ തലയിലും വാലിലും നിറഞ്ഞുനിന്ന രോമങ്ങൾ,തീയിൽ ചാടിയിട്ടെന്നവണ്ണം കത്തി അമർന്നിരുന്നു…
സർപ്പത്തിന്റെ പുറത്തെ തൊലി ഒരു പാളി പോലെ അടർന്ന് മാറി മാംസം വെളിവായി…..

അത് ശ്രദ്ധിക്കാതെ മാവിക അലറി കൊണ്ട് തന്റെ ആയുധം ഗിരീഷിന് നേർക്ക് വലിച്ചെറിഞെങ്കിലും ആ പ്രകാശ കവചത്തിൽ തട്ടി അത് രണ്ടായി ഒടിഞ്ഞു മാറി….

ഒടിഞ്ഞു തെറിച്ച  ആയുധത്തിന്റെ കൈപ്പിടിയുടെ  പുറകിലെ മൂർച്ചയേറിയ ഭാഗം മിന്നൽ പോലെ തിരികെ വന്നു മാവികയുടെ തോളെല്ലിനും  മാറിടത്തിനും ഇടയിലായി തുളഞ്ഞുകയറി…..

അലറിക്കരഞ്ഞ മാവികയെയും കൊണ്ട്  ആ ആയുധം തറച്ച് കയറിയത് പിന്നിൽ നിന്ന ഉയരമേറിയ തെങ്ങിലേക്ക് ആയിരുന്നു…

അവൾ വന്നു അടിച്ചതിന്റെ  ശക്തിയിൽ വല്ലാതെ  ഒന്ന് കുലുങ്ങിയ തെങ്ങ് മുകളിൽ വച്ച് വട്ടം ഒടിഞ്ഞ് മാവികയുടെ തലയിലേക്ക് തന്നെ വന്ന് അടിച്ചു…..

ഭാരമേറിയ തെങ്ങ്  വന്നടിച്ചതോടെ അവളുടെ തലയിൽ ഉയർന്ന് നിന്നിരുന്ന സ്വർണ്ണ നിറമുള്ള കൊമ്പുകളിൽ ഒന്ന് ഒടിഞ്ഞു തെറിച്ചു….

ആ മുറിവിൽനിന്നും അവളുടെ മൂക്കിൽ നിന്നും ഇളം നീല നിറത്തിലുള്ള രക്തം ചീറ്റി ഒഴുകി….

ഒന്ന് പിടഞ്ഞ മാവിക പതിയെ നിശ്ചലയായി….

അങ്ങ് ദൂരെ ഈ ദൃശ്യങ്ങളിലേക്ക്

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.