രുധിരാഖ്യം- 2[ചെമ്പരത്തി] 339

കണ്ണുകൾ വലിച്ചു തുറന്ന അയാൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നു….

അടുത്ത നിമിഷം വലതുകൈ നെഞ്ചോട് ചേർത്ത് പിടിച്ച് കണ്ണുകൾ അടച്ച് എന്തോ മന്ത്രിച്ച പ്രതാപവർമ്മ തന്റെ ഇടത് കയ്യിൽ കിടന്ന ഒറ്റക്കല്ല് പതിച്ച മോതിരം വലിച്ചൂരി ആളിക്കത്തിക്കൊണ്ടിരുന്ന ഹോമകുണ്ഡത്തിലേക്ക് സമർപ്പിച്ചു ……

അതേസമയം മൂന്ന് വശത്തുനിന്നും വന്നുകൊണ്ടിരുന്ന പ്രകാശത്തിന്റെ തീവ്രത വല്ലാതെ കൂടി…..
അതോടൊപ്പം പ്രകാശഗോളത്തിന്റെയും…..

തന്റെ ആയുധം കയ്യിലെടുത്ത് മുൻപോട്ട് കുതിക്കാൻ  മാവിക ആഞ്ഞെങ്കിലും അതിനു മുന്നേ വല്ലാത്തൊരു ശബ്ദത്തോടെ അതിതീവ്ര വെളിച്ചത്തിൽ ആ പ്രകാശഗോളം പൊട്ടിച്ചിതറി….

അതിന്റെ ആഘാതത്തിൽ ഗിരീഷ് തന്റെ പിന്നിലെ വാഴത്തോപ്പിലേക്ക് തെറിച്ചുവീണു…

മാവിക തന്റെ പിന്നിൽനിന്ന ഒരു തൈ തെങ്ങിനെ അപ്പാടെ തകർത്തുകൊണ്ട് ആണ് വീണത്…..

മൂന്ന് വശത്തേക്ക് ആയി തെറിച്ചുവീണ കരിമ്പൂച്ചയും മയിലും സർപ്പവും തലയ്ക്ക് അടിയേറ്റു എന്നവണ്ണം ബോധമില്ലാതെ കിടന്നു….

ഏതാനും നിമിഷങ്ങൾക്ക് ശേഷം ചിതറിക്കിടക്കുന്ന തെങ്ങോലകൾക്കടിയിൽ നിന്ന് എഴുന്നേറ്റ് വന്ന മാവികയുടെ ശരീരമാസകലം ഇളം നീല നിറത്തിൽ രക്തത്തുള്ളികൾ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു….

വർദ്ധിത കോപത്തോടെ വീണ്ടും അവൾ തന്റെ ആയുധം കയ്യിൽ എടുത്ത് ബോധമറ്റെന്നവണ്ണം കിടക്കുന്ന ഗിരീഷിന്റെ നേർക്ക് ഓങ്ങിയെങ്കിലും അവൾക്ക് അത് ഉപയോഗിക്കാൻ കഴിയുന്നതിനു മുന്നേ ഇന്ദുവിന്റെ അറയുടെ ജനൽ

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.