രുധിരാഖ്യം- 2[ചെമ്പരത്തി] 339

സർപ്പത്തിൻ്റേയും മയിലിൻ്റേയും കണ്ണുകൾക്ക്  തൊട്ടുമുകളിൽ ,നെറ്റിയിൽ ഉണ്ടായിരുന്ന  തിളക്കമേറിയ രത്നങ്ങൾ ആയിരുന്നു ആ   രണ്ട് പ്രകാശരേഖകളുടെ ഉത്ഭവസ്ഥാനം…..

മയിലിൻ്റേയും സർപ്പത്തിന്റെയും കണ്ണുകൾ അടഞ്ഞിരുന്നു….

സ്വർണനിറത്തിലുള്ള മൂന്നാമത്തെ പ്രകാശരേഖ ഇന്ദുവിൻ്റേ അറയുടെ മുന്നിൽ നിന്നിരുന്ന കരിമ്പൂച്ചയിൽ നിന്നായിരുന്നു  വന്നു കൊണ്ടിരുന്നത്…!!

പ്രകാശ ഗോളത്തെ കടന്ന് മുൻപോട്ട് വരാൻ മാവിക പരമാവധി ശ്രമിച്ചുവെങ്കിലും അവൾക്ക് അതിനെ  മറികടക്കാൻ കഴിഞ്ഞില്ല….

മൂന്ന് കോണുകളിൽ നിന്ന് വന്ന പ്രകാശ രശ്മികൾ ഗിരീഷിനെ തങ്ങളുടെ ഒരു കോണിൽ ആക്കി സംരക്ഷിച്ചു നിർത്തി….

“ഗ്രാ…….. ”

ഗിരീഷിന് അടുത്തേക്ക് എത്താൻ പരമാവധി ശ്രമിച്ചിട്ടും സാധിക്കാതായതോടെ മാവിക അലറിക്കൊണ്ട് ഇന്ദുവിന്റെ അറയുടെ നേർക്ക് തിരിഞ്ഞു….

ഞൊടിയിടയിൽ അപകടം മനസ്സിലാക്കിയിട്ട് എന്നവണ്ണം ഗിരീഷിന്റെ ഇടത് വശത്ത് നിന്നിരുന്ന മയിൽ നേരെ  എതിർവശത്തേക്ക് പറന്നിറങ്ങി മാവികയെ ഇന്ദുവിന്റെ അറയുടെ നേർക്ക് തിരിയാൻ കഴിയാത്ത തരത്തിൽ അവളെ മറ്റൊരു കോണിൽ ആക്കി തീർത്തു….

അതോടെ ക്രോധം പതിന്മടങ്ങായ മാവിക തന്റെ കൈ മുകളിലേക്ക് ഉയർത്തി….

പൊടുന്നനെ ഏതാനും തെങ്ങോലകളെ ചിതറിത്തെറിപ്പിച്ച് അവളുടെ ആയുധം തിരികെ എത്തി….

അതേസമയം ദൂരെ ഇതെല്ലാം കണ്ടുകൊണ്ട് കത്തിജ്വലിക്കുന്ന ഹോമകുണ്ഡത്തിന് അരികെ പത്മാസനത്തിൽ കണ്ണുംപൂട്ടി ഇരുന്ന പ്രതാപവർമ്മയുടെ നെറ്റിയിൽ വിയർപ്പു ചാലുകൾ ഉറവെടുത്തു…..

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.