രുധിരാഖ്യം- 2[ചെമ്പരത്തി] 339

അവളുടെ കടവായിലൂടെ കൊഴുത്ത രക്തം ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു….

അതിമനോഹരമായ കണ്ണുകള്ക്ക് പകരം അവിടെ തീക്കട്ട പോലെ ചുവന്ന കൃഷ്ണമണികൾ സ്ഥാനംപിടിച്ചിരുന്നു….
അവളുടെ കണ്ണുകളിൽ നിന്ന് നീല നിറം കലർന്ന നീർത്തുള്ളികൾ താഴേക്ക് വീണു കൊണ്ടിരുന്നു

തന്റെ വലതുവശത്തായി അല്പം മാറി ഉണ്ടായിരുന്ന തെങ്ങിൽ തറച്ചു കയറിയ എന്തോ ഒന്ന് തിളങ്ങുന്നത് കണ്ടവൻ അങ്ങോട്ടേക്ക് നോക്കി….

ഒരു ദണ്ഡിൽ പിടിപ്പിച്ച  ചന്ദ്രക്കല പോലെയുള്ള സ്വർണ്ണത്തിൽ തീർത്ത ആയുധം…..!!!!!

തങ്ങൾക്കിടയിലൂടെ പാഞ്ഞുപോയ ആ ആയുധമായിരുന്നു മാവികയുടെ നാവു അറുത്തെറിഞ്ഞത് എന്ന് മനസ്സിലായ ഗിരീഷ് ഒന്ന് നടുങ്ങി….

” ഗ്രാആആആആ……….. ”

വീണ്ടും അലറിക്കൊണ്ട് ഗിരീഷിന് നേർക്ക് പാഞ്ഞടുക്കാൻ തുടങ്ങിയ മാവികക്കും ഗിരീഷിനും ഇടയിലേക്ക് അതിതീവ്രമായ പ്രകാശം പരത്തി കൊണ്ട് കത്തിജ്വലിക്കുന്ന ഗോളം പോലെ എന്തോ ഒന്ന് വന്നു നിന്നു…..

കണ്ണ് തുറക്കാൻ വയ്യാതെ പ്രകാശഗോളത്തിനും  കണ്ണിനും ഇടയിൽ കൈപ്പത്തി മറച്ചുപിടിച്ച്  ചുറ്റും നോക്കിയ ഗിരീഷിന്റെ കണ്ണുകൾ ആ കാഴ്ച കണ്ടു തുറിച്ച് വന്നു..!!!

മൂന്ന് കോണുകളിൽ നിന്നായി വരുന്ന പ്രകാശരേഖകൾ…..
ഒന്ന് ചുവന്ന നിറത്തിലും അടുത്തത് പച്ചനിറത്തിലും മറ്റൊന്ന് സ്വർണ്ണ നിറത്തിലും ആയിരുന്നു ഉണ്ടായിരുന്നത്

അവ മാവികക്ക്  കുറച്ച് മുന്നിലായി ഒരു കത്തി ജ്വലിക്കുന്ന പ്രകാശഗോളത്തെ തീർത്തിരിക്കുന്നു…..!!!!

ഗിരീഷിന്റെ ഇടതും വലതുമായി അൽപ്പദൂരം മാറിനിൽക്കുന്ന വലിയ

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.