രുധിരാഖ്യം- 2[ചെമ്പരത്തി] 339

ആകമാനം നക്കിത്തോർത്തി….

മാവികയുടെ പിടുത്തം അവന്റെ കഴുത്തും താടിയും കൂട്ടി ആയിരുന്നതിനാൽ,ഇറുകിയിരുന്ന അവന്റെ ചുണ്ടുകളെ ഒന്ന് മൃദുവായി തലോടിയ ശേഷം അവളുടെ നീളൻ നാവ് അവന്റെ ചുണ്ടുകൾക്കിടയിലൂടെ നുഴഞ്ഞ് അകത്തേക്ക് കടന്നു….

ശ്വാസം മുട്ടിയത് പോലെ ഗിരീഷിന്റെ കണ്ണുകൾ തുറിച്ചുന്തി..
ഏറെദൂരം ഓടിക്കിതച്ചെത്തിയ കാട്ടു മുയലിൻ്റേതുപോലെ അവന്റെ ശ്വാസഗതി അതീവ  വേഗതയിൽ ആയിത്തീർന്നു…

അതോടൊപ്പം അവളുടെ മൂർച്ചയേറിയ നഖങ്ങൾ ഗിരീഷിനെ ഞരമ്പിലേക്ക് വീണ്ടും പതിയെ തുളച്ച് കയറി തുടങ്ങി….

“വൂഷ്…”

“ഘ്രാ…….. ”

പൊടുന്നനെ  അവർക്കിടയിലൂടെ ഒരു പ്രകാശം കടന്നുപോയി. ഒപ്പം   മാവികയുടെ ആർത്തനാദവും   അവിടെ മുഴങ്ങി….

അവളുടെ കയ്യിൽ തൂങ്ങിക്കിടന്നിരുന്ന ഗിരീഷ് പിടിവിട്ട് താഴെ വീണു….

തന്റെ ചലനശേഷി വീണ്ടുകിട്ടിയ ഗിരീഷ് നോക്കുമ്പോൾ പ്രാണവേദനയിൽ പുളയുന്ന മാവികയെ ആണ് കണ്ടത്…

കടുത്ത  വേദനയാൽ കഴുത്തിൽ അമർത്തി തിരുമ്മിയ ഗിരീഷ് തന്റെ ചുണ്ടുകൾക്കിടയിൽ എന്തോ പിടക്കുന്നത് അറിഞ്ഞതോടെ അത് പുറത്തേക്ക് തുപ്പി….

നിലാവെളിച്ചത്തിൽ അതിലേക്ക് നോക്കിയ ഗിരീഷ്, നിലത്ത്  കിടന്ന് പിടയ്ക്കുന്ന  പാതിമുറിഞ്ഞ നാവ് കണ്ട് ശരീരമാസകലം വിറച്ചു തുള്ളി കൊണ്ട് തലയുയർത്തി മാവികയെ നോക്കി…

ഏതാനും ചുവടുകൾ പിന്നോക്കം മാറി ഇരുകൈകളും തലയുടെ ഇരുവശത്തുമായി കുത്തിപ്പിടിച്ച് നിൽക്കുന്ന

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.