അവളുടെ വലത് കയ്യിൽ തൂങ്ങിക്കിടന്നു തുറിച്ചുന്തിയ കണ്ണുകളോടെ അവൻ കണ്ടു, തന്റെ വലം കഴുത്തിലെ തുള്ളിപിടയ്ക്കുന്ന ഞരമ്പ് തേടിവരുന്ന അവളുടെ ഇടതുകൈയിലെ മൂർച്ചയേറിയ നഖങ്ങളെ………
അതീവ മൂർച്ചയേറിയ മാവികയുടെ നഖങ്ങളിൽ ഒന്ന് ഗിരീഷിന്റെ ഇടത് കഴുത്തിലെ ഞരമ്പിൽ ചെറിയൊരു പോറൽ ഉണ്ടാക്കി….
അതിലൂടെ പുറത്തേക്ക് ഒഴുകിവന്ന രക്തത്തുള്ളികൾ അവൾ തന്റെ നാവു നീട്ടി തുടച്ചെടുത്തു..
മനുഷ്യ രക്തത്തിന്റെ ഗന്ധം നാസികയിലേക്ക് വലിച്ചുകയറ്റിയതിന്റെ ലഹരിയിൽ അവൾ കണ്ണുകൾ അടച്ച് വായ തുറന്നു…..
ആദ്യം കണ്ട അതീവ മനോഹരമായ ദന്ത നിരകൾ ക്രൂരനായ വന്യമൃഗത്തിന്റെതുപോലെ രൂപം മാറിയിരുന്നു….
കൃഷ്ണമണികൾ നേർത്ത് സർപ്പത്തിന്റേത് പോലെ ആയി തീർന്നു
എവിടെ നിന്നോ പറന്നെത്തിയ വലിയൊരു മൂങ്ങ ഗിരീഷിന്റെ തോളിലേക്ക് പറന്നിറങ്ങി….
അതിന്റെ ഇരു കാലിലേയും നഖങ്ങൾ അവന്റെ തോളിൽ ആഴ്ന്നിറങ്ങി…
ശക്തമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും അവളുടെ കൈയിൽ തൂങ്ങി കിടന്ന അവന് ഒന്ന് പിടക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല….
മേഘക്കീറിനുള്ളിൽ നിന്നും പതിയെ തല ഉയർത്തി നോക്കിയ വെണ്ണിലാവിന്റെ വെളിച്ചത്തിൽ അവളുടെ കൂർത്ത കോമ്പല്ലുകൾ തിളങ്ങി….
ശക്തമായ ഹൃദയമിടിപ്പിൽ നേരിയ മുറിവിലൂടെ തള്ളി പുറത്തേക്ക് ഇറങ്ങിയ രക്തത്തുള്ളികളെ തന്റെ സർപ്പ സമാനമായ നാവ് നീട്ടി മാവിക വീണ്ടും നക്കിയെടുത്തു…
അതു കൂടി ആസ്വദിച്ച് ഇറക്കിയ അവൾ വീണ്ടും തന്റെ നാവുകൊണ്ട് ഗിരീഷിന്റെ മുഖത്തും കഴുത്തിലും
Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei