ഗിരീഷ് ആടി ആടി മാവികയുടെ നേർക്ക് നീങ്ങി…
ഗിരീഷിനെ ആലിംഗനം ചെയ്യുവാൻ എന്നപോലെ നീട്ടിപിടിച്ച മാവികയുടെ ഇരു കൈകളിലെയും നഖങ്ങൾ നീണ്ട് കൂർത്തു….
കാരിരുമ്പിനെ പോലും മുറിക്കാൻ തക്കവണ്ണം ദൃഢമായ അതിന്റെ ഇരുവശവും അതീവ മൂർച്ചയേറിയത് ആയിരുന്നു…..
അവളുടെ കൈയിലെ ആയുധം മുകളിലേക്ക് ഉയർന്ന് അപ്രത്യക്ഷമായി…
“നിനക്ക് എന്നെ നശിപ്പിക്കണം അല്ലേ….??”
അവനെ ഇരുകൈകൾകൊണ്ടും ചുറ്റി പിടിച്ചു തന്നോട് ചേർത്ത് കൊണ്ട് ചോദിച്ച അവളുടെ ശബ്ദം മുറിവേറ്റ വന്യമൃഗത്തിന്റെതുപോലെ ആയിരുന്നു….
കടുത്ത ചൂടാർന്ന നിശ്വാസം ഇടം കഴുത്തിലും ചെവി തട്ടിലും തട്ടിയതോടെ ഇവന്റെ ശരീരമാസകലം ഒരു വിറയൽ കടന്നുപോയി….
“ഞാൻ നിന്റെ വർഗ്ഗത്തോട് എന്ത് തെറ്റാണ് ചെയ്തത്……???? എന്റെ ലോകത്ത് സമാധാനത്തോടെ ജീവിച്ചിരുന്നതല്ലേ ഞാൻ…… ആ എന്നെ….. എന്നോട് ചോദിച്ചിരുന്നെങ്കിൽ ഞാൻ എന്റെത് പോലെയുള്ള ആയിരം ഇന്ദ്രനീല കല്ലുകളെ അവന് കൊടുക്കുമായിരുന്നു….. പക്ഷേ അവന് ലോകം കീഴടക്കാൻ എന്റെ ഇന്ദ്രനീലക്കല്ല് തന്നെ വേണമായിരുന്നത്രെ……”
അവൾ ഒന്ന് നിർത്തിയെങ്കിലും ഭീതിയുണർത്തുന്ന മുരൾച്ച പോലെയുള്ള ശബ്ദത്തിൽ ഗിരീഷ് കിലുകിലെ വിറയ്ക്കാൻ തുടങ്ങിയിരുന്നു…..
പ്രാണഭയത്തിൽ കൊല്ലരുതെന്ന് കരഞ്ഞ് അപേക്ഷിക്കാൻ ആയിട്ടെങ്കിലും വായ് ഒന്ന് തുറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അവൻ ഉള്ളിൽ അലറി കരഞ്ഞു കൊണ്ട് നിഷ്ഫലമായി ആശിച്ചു…..
“നിനക്കറിയുമോ…. സ്വന്തം കുഞ്ഞിന്റെ അവസ്ഥ എന്താണെന്ന്
Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei