രുധിരാഖ്യം- 2[ചെമ്പരത്തി] 339

സർപ്പത്തിൻ്റേതുപോലെ ആയി തീർന്നു…

പൊടുന്നനെ മുറിയിലെ ജനാലയെ  മറച്ച് ഇട്ടിരുന്ന  മനോഹരമായ ചിത്രപ്പണികളോട് കൂടിയ തുണി പുറത്തുനിന്ന് പാഞ്ഞെത്തിയ കാറ്റിൽ മുകളിലേക്ക് ഉയർന്നു….

പുറത്തേക്ക് നോക്കിയ അവൾ നേർത്ത വെളിച്ചത്തിൽ കണ്ടു, വീടിനുചുറ്റും താൻ സൃഷ്ടിച്ച പ്രകാശവലയത്തിനപ്പുറം ഭൂമിയിൽ നിന്ന് അല്പം ഉയരെയായി നിൽക്കുന്ന ഒരു അതിമനോഹരിയായ സ്ത്രീയുടെ രൂപം….!!!!!

മാവിക…!!!!

അവളുടെ വിടർത്തി പിടിച്ചിരിക്കുന്ന ചിറകുകളിൽ ഒന്നിന് തൂവെള്ള നിറവും മറ്റേതിന് കറുപ്പ് നിറവും ആയിരുന്നു….

തൂവെള്ള ചിറക് തൂവലുകൾ നിറഞ്ഞത് ആയിരുന്നെങ്കിൽ,കറുത്ത ചിറക് വവ്വാലിന്റേതു പോലെ ത്വക്കിനാൽ ആവരണം ചെയ്യപ്പെട്ടത് ആയിരുന്നു….

സ്വർണ്ണ നിറമാർന്ന തൂവലിനാൽ നിർമ്മിക്കപ്പെട്ടത് എന്ന് തോന്നിക്കുന്ന തരത്തിലുള്ള രണ്ടു കൊമ്പുകൾ ആ ഇരുട്ടിലും ചെറുതായി തിളങ്ങിനിന്നു….

അവളുടെ കയ്യിൽ ഇരുന്ന ദണ്ട് പോലെയുള്ള ആയുധത്തിന്റെ അഗ്രഭാഗത്ത്  മൂർച്ച ഏറിയ ഭാഗത്തിന് കുറച്ച് താഴെയായി എതിർവശങ്ങളിലേക്ക് ആയി മഴുവിന്റെ രൂപത്തിൽ ഉള്ള മൂർച്ചയേറിയ ഭാഗങ്ങൾ ഉണ്ടായിരുന്നു… അവയ്ക്കും സ്വർണ്ണനിറം ആയിരുന്നു…. അതിൽ ചെറു പ്രകാശം ചുറ്റികറങ്ങിക്കൊണ്ടിരുന്നു….
അതിന്റെ കൈപിടിയുടെ മറുതല അതീവ മൂർച്ചയേറിയ കുന്തത്തിന് സമമായിരുന്നു….

മാവികയുടെ കണ്ണുകൾ ഇന്ദുവിൻ്റേ കണ്ണുകളുമായി ഒന്ന് കൊരുത്തത്തോടെ അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു….

മാവിക കൈനീട്ടി എന്തോ മൃദുവായി പറഞ്ഞതോടെ ഇന്ദുവിന്റെ കണ്ണുകളെ ഉറക്കം തഴുകി…

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.