രുധിരാഖ്യം- 2[ചെമ്പരത്തി] 339

പിടിച്ച് അവിടെത്തന്നെ ഇരുത്തി…

വീണ്ടും എന്തൊക്കെയോ അവൻ പറഞ്ഞെങ്കിലും ഒന്നും കേൾക്കാത്ത മട്ടിൽ അവൾ മുഖം കനപ്പിച്ച് തല കുമ്പിട്ടിരുന്നു കഴിച്ചു തീർത്തു….

ഗിരീഷ് കഴിച്ചു കഴിഞ്ഞപ്പോൾ അവന്റെ പാത്രങ്ങളും എടുത്തു അകത്തേക്ക് പോയ ഇന്ദുവിനോട് സംസാരിക്കാൻ വേണ്ടി ഗിരീഷ് ശ്രമിച്ചെങ്കിലും അവൾ വേഗം തന്റെ മുറിയിൽ കയറി വാതിലടച്ചു….

മച്ചിൽ കണ്ണ് നട്ടു, ദാവണി തുമ്പ് കൈവിരലിൽ ചുറ്റി വലിച്ചു കൊണ്ടിരുന്ന ഇന്ദുവിനെ ഉറക്കം തഴുകിയത് ഏറെ നേരത്തിനു ശേഷം ആണ്….

ഇടയ്ക്കെപ്പോഴോ ശക്തിയായി ജനൽ പാളികൾ തുറക്കുന്ന ശബ്ദം കേട്ടിട്ടാണ് അവൾ ഞെട്ടി എഴുന്നേറ്റത്….

താൻ ജനൽ അടച്ചിട്ട് ആയിരുന്നല്ലോ കിടന്നത് എന്നോർത്ത് ആ ഇരുട്ടിൽ അങ്ങിങ്ങായി പതറി പതറി നോക്കിയ അവൾക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല എങ്കിലും തുറന്നുകിടന്ന  ജനാലയിലൂടെ ഒരു തൂവെള്ള  തൂവൽ കാറ്റിൽ ഒഴുകി എന്നോണം അകത്തേക്ക് എത്തിയത് പതിയെ അവൾക്ക് ചുറ്റും ഒന്ന് വട്ടം കറങ്ങിയ ശേഷം നിലത്തേക്കമർന്നു…

ചെറുതെങ്കിലും അത് ഏത് പക്ഷിയുടെത് എന്ന് നിർണ്ണയിക്കാൻ കഴിയാത്തത്ര മൃദുലവും മനോഹരവും ആയിരുന്നു….

അതിൽനിന്ന് നേരത്തെ തന്നെ പൊതിഞ്ഞ അതേ സുഗന്ധം ഉയരുന്നത് ഇന്ദു അറിഞ്ഞു….

പതിയെ കുനിഞ്ഞ് അത് എടുത്ത അവൾ ഒരു നിമിഷം അതിലേക്ക് ഒന്ന് നോക്കി നിന്ന ശേഷം തന്റെ കവിളിനോട്  ചേർത്തുവച്ചു….

അതിൽ നിന്ന് മാസ്മരിക ഗന്ധം തന്റെ നാസിക വലിച്ചെടുത്തതോടെ അവൾ അത് തന്റെ മൂക്കിനോട് അടുപ്പിച്ച് ഒന്നുകൂടി ആ സുഗന്ധം തന്നിലേക്ക് ആവാഹിച്ചു….

വട്ടത്തിൽ തിളങ്ങി നിന്നിരുന്ന അവളുടെ കൃഷ്ണമണികൾ ക്രമേണ നേർത്ത് നീളത്തിൽ,

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.