രുധിരാഖ്യം- 2[ചെമ്പരത്തി] 339

അങ്ങനെയുണ്ടെങ്കിൽ ഏട്ടൻ……പറഞ്ഞോ……ഞാൻ….ഒരിക്കലും ഏട്ടന് ഒരു ശല്യം…..ആകില്ല….”

ഗിരീഷിന്  എന്തെങ്കിലും ഒന്ന് മറുപടി പറയാൻ സമയം കിട്ടുന്നതിനു മുന്നേ തന്നെ ഇന്ദു വിങ്ങിപൊട്ടി….

“ഇന്ദു…..അനാവശ്യം പറഞ്ഞാൽ അടി മേടിക്കുട്ടോ….. ഞാൻ ഇപ്പൊ പറഞ്ഞത് അങ്ങനെ ആണോ…. പറയുന്ന വാക്കുകൾക്ക് അനാവശ്യമായ നിർവ്വചനം കൊടുക്കണ്ട….. കേട്ടല്ലോ…..????”

രേവതി അമ്മ അപ്പുറത്ത് ഉണ്ട് എന്നുള്ള ബോധ്യമുള്ളതിനാൽ അവൻ ശബ്ദം കുറച്ച് ചീറി…..
എന്നാൽ ഇന്ദു അതിനു മറുപടി ഒന്നും പറയാതെ തലതാഴ്ത്തുക മാത്രമാണ് ചെയ്തത്…

” മോളെ ഏട്ടൻ അതുകൊണ്ടൊന്നും പറഞ്ഞതല്ല…. ഏട്ടന് എന്തോ സംഭവിക്കാൻ പോകുന്നു എന്ന് മനസ്സ് പറയുന്നു… എനിക്ക് എന്തെങ്കിലും പറ്റി കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക്  ആരാ ഉള്ളത്…. ആ ഒരു വിഷമത്തിൽ പറഞ്ഞു പോയതാ….. ”

ആദ്യം ഒന്ന് ദേഷ്യപ്പെട്ടെങ്കിലും ഗിരീഷ് പതിയെ പറഞ്ഞു…

“ഏട്ടാ… മിണ്ടാതെ ഇരുന്നോട്ടോ…. ഞങ്ങളെ വിട്ടു ഇപ്പൊ…. ഏട്ടന്…… എങ്ങടാ പോണ്ടേ….?? മ്മ്മ്…?? ഏട്ടന്….. ഏട്ടന്…..എന്തേലും പറ്റി കഴിഞ്ഞാൽ…. ഞങ്ങൾ ബാക്കി ഉണ്ടാവും എന്ന്…..ഏട്ടന് തോന്നണുണ്ടോ…???  ഇനി മേലാൽ….ഇങ്ങനത്തെ വർത്താനം പറഞ്ഞാൽ…..സത്യമായിട്ടും ഞാൻ അമ്മയോട് പറയും….”

വിങ്ങിപൊട്ടി പറഞ്ഞ അവൾക്ക് സങ്കടം അടക്കാൻ ആവുന്നുണ്ടായിരുന്നില്ല….

” ഞാൻ ചുമ്മാ പറഞ്ഞതാ കുട്ടി…. നീ അവിടെ ഇരിക്ക്….ഇത് കഴിച്ചിട്ട് പോയാൽ മതി…. ”

കൈത്തണ്ട കൊണ്ട് ഇരു കണ്ണുകളും തുടച്ചുകൊണ്ട് എഴുന്നേറ്റ് പോവാൻ  തുടങ്ങിയ ഇന്ദുവിനെ അവൻ കയ്യിൽ

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.