രുധിരാഖ്യം- 2[ചെമ്പരത്തി] 339

“നിന്നെപ്പോലെ അല്ല ചെറുക്കാ….. എനിക്കേ പ്രായം ഇത്തിരി കൂടുതലുണ്ട്…. രാവിലെ മുതൽ ഞാൻ ഈ പറമ്പത്തൂടേം പൈക്കളുടെ പുറകെയും ആയിട്ട് നടക്കണതാ…. മടുത്തു…. അതെങ്ങനാ….ആരോട് പറയാൻ… എല്ലാത്തിൻ്റേയും പുറകെ ഞാൻ തന്നെ ഓടിക്കോണം…………… വരുന്നുണ്ടെങ്കിൽ വാ…. ഇല്ലെങ്കിൽ പിന്നെ ആ പെണ്ണിനോട് എടുത്തു തരാൻ പറ…..”

പറഞ്ഞു വന്നത് എന്തോ നിരാശയിൽ പൂർത്തിയാക്കാതെ അവർ വേഗം വിഷയം മാറ്റിയശേഷം അവന്റെ മറുപടിക്ക് കാക്കാതെ തിരിഞ്ഞ് നടന്നു….

ഗിരീഷ് താൻ വായിച്ചുകൊണ്ടിരുന്ന ബുക്കിലേക്ക് തന്നെ  ശ്രദ്ധതിരിച്ചു..,

” ഏട്ടാ… എഴുന്നേറ്റ് പോരെ അമ്മ കഴിച്ചിട്ട് പോയി കിടന്നു….. ”

കുറച്ചധികം സമയം കഴിഞ്ഞതോടെ ഇന്ദു വന്ന് ഗിരീഷിനെ കുത്തിപ്പൊക്കി….

“എന്നാ ഏട്ടാ….. മുഖത്ത് ഒരു തെളിച്ചം ഇല്ലല്ലോ…. എന്നാ വിഷമം…..??? ”

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു ഭക്ഷണത്തിൽ നുള്ളിപെറുക്കുന്ന ഗിരീഷ്നോട് ഇന്ദു ചോദിച്ചു…

“ഒന്നുല്ല ന്റെ ഇന്ദുട്ടീ…….. ഏട്ടൻ നിന്റെ കല്യാണത്തിന്റെ കാര്യം ആലോചിച്ചതാ…..”

അല്പനേരം നിശബ്ദനായിരുന്ന ഗിരീഷ് പതിയെ  പറഞ്ഞു….

“ഏട്ടാ…..ഞാൻ പറഞ്ഞിട്ടുണ്ട്… ഇനി ഇതേ കുറിച്ച് പറഞ്ഞാൽ ഞാൻ വല്ലടുത്തുടേം ഇറങ്ങി പോവുട്ടോ…. ”

“മോളെ..അത്….. ”

“ഞാൻ ഇവിടെ നിൽക്കുന്നതിൽ ഏട്ടന് എന്തെങ്കിലും പ്രശ്നമുണ്ടോ… അതോ ഞാൻ ഇവിടെ നിൽക്കുന്നത് കൊണ്ടാണ് ഏട്ടന് ഗൗരിയെ ഇങ്ങോട്ട് കൊണ്ടു വരാൻ പറ്റാത്തത് എന്ന് തോന്നുന്നുണ്ടോ….

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.