രുധിരാഖ്യം- 2[ചെമ്പരത്തി] 339

അവൾ പിന്തിരിഞ്ഞ് നോക്കാൻ കഴിയാത്തവണ്ണം നിശ്ചലയായി നിന്നു….

പനിനീർ പൂവിന്റെ മാദകഗന്ധം വർദ്ധിക്കുന്നതോടൊപ്പം അതീവ മൃദുലമായ ഒരു തൂവൽസ്പർശം അവൾ തന്റെ പിൻകഴുത്തിൽ നിന്ന് ഇരു തോളുകളിലേക്കും ആയി  അറിഞ്ഞു….

പിൻകഴുത്തിലെ ചെമ്പൻ രോമങ്ങൾ എഴുന്നേറ്റ് നിന്നതോടൊപ്പം അവളുടെ മേനിയിൽ അമർന്നു കിടന്ന രോമകൂപങ്ങളും ഉയർത്തെഴുന്നേറ്റു….. അറിയാതെ കണ്ണുകൾ കൂമ്പി പോയ ഇന്ദുവിന്റെ ഉടൽ ഒന്ന് തുള്ളി വിറച്ചു…

എന്തോ ഒരു പുനർ ചിന്തയിൽ, പെട്ടെന്ന് തലവെട്ടിച്ച് പിന്നോട്ട് നോക്കിയ ഇന്ദുവിന് പക്ഷേ ഒന്നും കാണാൻ കഴിഞ്ഞില്ല…..

ആകെ അമ്പരന്ന അവൾ നിമിഷനേരംകൊണ്ട് വിയർത്തൊലിച്ചു…..

“ഇന്ദൂ……”

“ആ… അമ്മേ….. വരുന്നു ”

പുറത്തുനിന്ന് രേവതി അമ്മയുടെ വിളി കേട്ട് അവൾ ഒന്ന് ഞെട്ടിയിട്ട് വിളികേട്ടു കൊണ്ട് പതിയെ പുറത്തേക്ക് നടന്നു…

അതിനിടയിലും പലവട്ടം അവൾ തിരിഞ്ഞു അടുക്കളയിലേക്ക് നോക്കി തന്റെ കണ്ണുകൾ കൊണ്ട് പരിശോധിക്കുന്നുണ്ടായിരുന്നു

***************

രാത്രി വരെ അമ്മയുടെ കണ്ണിൽപ്പെടാതെ ഗിരീഷ് ഒളിച്ചും മാറിയും നടന്നു….

“ഗിരിയെ….. നിനക്ക് അത്താഴം ഒന്നും വേണ്ടേ….??”

തന്റെ മുറിയുടെ വാതിലിന് എതിർവശത്തേക്ക് തിരിഞ്ഞ് കയ്യിൽ  കിട്ടിയ പുസ്തകം വായിച്ചുകൊണ്ടിരുന്ന ഗിരീഷ്നോട് രേവതിയമ്മ വിളിച്ചുചോദിച്ചു….

“ഞാൻ വന്നോളാം അമ്മേ….. ഇത്തിരികൂടി വായിച്ച് കഴിയാൻ ഉണ്ട്…. അത് കഴിഞ്ഞിട്ട് വരാം…. ഇന്നെന്താ അത്താഴം  നേരത്തെ…?? ”

അവൻ തിരിഞ്ഞു നോക്കാതെ തന്നെ ചോദിച്ചു….

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.