രുധിരാഖ്യം- 2[ചെമ്പരത്തി] 339

” പെണ്ണേ ഞാനങ്ങ് വന്നാൽ കിട്ടും കേട്ടോ നിനക്കിട്ട്… ഏതുസമയത്തും അമ്മേ അമ്മേ എന്നും വിളിച്ചോണ്ട് ഇരുന്നാൽ മതി….. അത്താഴത്തിന്നുള്ള കറി അടുപ്പത്തിരുന്ന് കരിയാൻ തുടങ്ങിക്കാണും… അത് നോക്കാൻ നേരമില്ല…. പെണ്ണ് എന്നിട്ട് കമ്മേ കമ്മേ  എന്നും വിളിച്ചു കീറികൊണ്ടിരിക്കുന്നു….. വെറുതെ എന്നെ അങ്ങോട്ട് വരുത്താതെ അടുക്കളയിൽ പണി വല്ലോം ഉണ്ടോന്നു നോക്കിക്കോ….. ”

തൊടിയിൽ എവിടെനിന്നോ പൈക്കിടാവിന്റെ കഴുത്തിൽ ഉണ്ടായിരുന്ന മണിയൊച്ചയോടൊപ്പം രേവതി അമ്മയുടെ, ഇത്തിരി ദേഷ്യം പിടിച്ചുള്ള ശബ്ദവും അവരെ തേടിയെത്തി…

“കേട്ടല്ലോ……വെറുതെ അമ്മയുടെ കയ്യീന്ന് തട്ട് മേടിച്ചു കൂട്ടാതെ വേഗം പോയി എന്തെങ്കിലും പണി ഉണ്ടോ എന്ന് നോക്ക്….. ഞാൻ ഈ ഉടുപ്പ് ഒക്കെ ഒന്ന് മാറ്റിയിട്ട്  വരാം….”

പതിയെ അവളുടെ വായ പൊത്തി പിടിച്ചിരുന്ന കൈ എടുത്തു മാറ്റി പറഞ്ഞു കൊണ്ട് ഗിരീഷ് തന്റെ മുറിയിലേക്ക്  നടന്നു…

“പോടാ…….. ഏട്ടാ… ”

പറഞ്ഞുകൊണ്ട്,ഇടുപ്പിൽ ഇരുകൈകളും കുത്തി അവനെ ഒന്ന് കൂർപ്പിച്ച നോക്കി നിന്ന ശേഷം അവൾ വേഗം അടുക്കളയിലേക്ക് ഓടി….

നാലുകെട്ടിലെ അടുക്കളയിലെ ഇരുട്ടിൽ, അടുപ്പത്ത് വച്ചിരുന്ന കറി കരിഞ്ഞു പോകാതെ പതിയെ ഇളക്കി കൊണ്ടിരുന്ന ഇന്ദു, പിന്നിൽ ഒരു നിഴലനക്കം കണ്ടതുപോലെ പെട്ടെന്ന് ജാഗരൂകയായി….

പൊടുന്നനെ പനിനീർ പൂവിൻ്റേതു പോലെയുള്ള നേർത്ത ഒരു സുഗന്ധം അവളെ പൊതിഞ്ഞതോടെ

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.