അവന് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകാത്തതിന്റെ അമ്പരപ്പ് ഗിരീഷിന്റെ മുഖത്ത് ഉണ്ടായിരുന്നു….. എങ്കിലും ശിവ കൂടുതൽ ഒന്നും മിണ്ടാത്തത് കൊണ്ട് അവൻ പോയ വഴിയെ അൽപനേരം നോക്കി നിന്ന ശേഷം ഗിരീഷ് പിന്തിരിഞ്ഞ് നടന്നു….
തിരികെ പുഴക്കരയിലൂടെ ഉള്ള വഴിയെ പോകാതെ തെങ്ങിൻ തോപ്പിലൂടെ ഉള്ള ഇടവഴിയെ ആണ് അവൻ വീട്ടിലേക്ക് പോയത്….
“ഏട്ടാ… ഇത് എന്താ പറ്റിയെ…??? അമ്മേ…. അമ്മേ…. വേഗം വാ… ഏട്ടൻ…. ഈശ്വരാ…. ന്താ പറ്റിയെ ഏട്ടാ…..??? മുഴുവൻ ചോര ആണല്ലോ…. ”
പുറത്തുനിന്ന് ഉമ്മറത്തേക്ക് കയറിയ ഗിരീഷിനെ കണ്ട ഇന്ദു വെപ്രാളത്തിൽ വിളിച്ചുകൂവി…. അവൾക്ക് എന്താ ചെയ്യേണ്ടത് എന്ന് രൂപവും ഇല്ലാതെപോയി….
“ഇത് എന്ത് കാണിച്ചത് ആന്ന് പറയുന്നുണ്ടോ ഏട്ടാ…?”
അവനോട് ചോദിക്കുന്നതിനു ഇടയിൽ തന്നെ ഇന്ദു ഗിരീഷിന്റെ മുഖവും കഴുത്തും കൈകളും എല്ലാം പരിശോധിച്ചു….
അവിടെല്ലാം ഉള്ള കീറി മുറിഞ്ഞ നേർത്ത മുറിവുകളിൽനിന്ന് പനച്ചിറങ്ങിയ രക്തം പതിയെ കട്ടപിടിച്ച തുടങ്ങിയിരുന്നു…..
“അമ്മ്……..”
“ഡി…. നീ മിണ്ടാതിരി…. ഇനി അമ്മ എങ്ങാനും ഇത് കണ്ടോണ്ട് വന്നാൽ പിന്നെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല….. ഇത് കൂടുതൽ ഒന്നും പറ്റിയതല്ല…. ശിവയുടെ വീട്ടിലേക്ക് പോകുന്ന വഴിക്ക് ഉള്ള ആ ഇഞ്ചക്കാട്ടിലേക്ക് ഒന്ന് വീണു…. അത്രയേ ഉള്ളൂ…. നീ കിടന്ന് ഒച്ച ഉണ്ടാക്കാൻ നിക്കല്ലേ… ഞാൻ പെട്ടെന്ന് ഇതൊന്ന് മാറിയിട്ട് വരാം…..”
അമ്മയെ കാണാതായതോടെ വീണ്ടും വിളിക്കാൻ തുടങ്ങിയ ഇന്ദുവിനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ ഗിരീഷ് വായപൊത്തിപിടിച്ചു കൊണ്ട് അവളുടെ ചെവിയിൽ പറഞ്ഞു…..
Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei