രുധിരാഖ്യം- 2[ചെമ്പരത്തി] 339

പറഞ്ഞു നിർത്തിയ അവൻ ആകെ അവശനായിരുന്നു….

” ഒന്ന് പോടാ ചെങ്ങായി…. രാവിലെതന്നെ എന്നതാ വലിച്ചുകയറ്റിയേ….??? പുഴയിലേക്ക് വീണതിന്റെ ഇടയ്ക്ക് ആരോ ഇഞ്ച കാട്ടിലേക്ക് വലിച്ചെറിഞ്ഞുത്രേ…… നിനക്ക് എന്നതാ പറ്റിയേ ഗിരി….?? ”

മോനെ തീർത്തും അവിശ്വസിച്ചുകൊണ്ട് ശിവ മുഖം കോട്ടി….

“എടാ……….”

എന്തോ പറയാൻ ആഞ്ഞ ഗിരീഷ്, ശിവ അത് വിശ്വസിക്കില്ല എന്ന് തോന്നിയിട്ടാവണം വേണ്ട എന്ന് വെച്ചു…

“ടാ…..ശിവാ…..ഇന്നലെ ആ….. പ്രതാപവർമ്മ….. പറഞ്ഞത് വല്ലതും നീ…..ഓർക്കുന്നുണ്ടോ….?”

ചോദിക്കണോ വേണ്ടയോ എന്ന് പലവട്ടം ആലോചിച്ച് അറച്ചറച്ച് ആണ് അവൻ  ചോദിച്ചത്….

“ഏത് മന്ത്രവാദി ഏതു പ്രതാപവർമ….???നിനക്ക് എന്നതാ പറ്റിയെ  ഗിരി….?? ഇത്രയും നാളും എനിക്ക് ആയിരുന്നു വെള്ളമടി എന്നുള്ള പേരുദോഷം…. ഇതിപ്പോ എന്റെ കൂടെ കൂടി നീയും അങ്ങനെതന്നെ ആയോ….??”

ചോദിച്ചുകൊണ്ട് ശിവ പതിയെ ഗിരീഷിന് എതിരെ  തിരിഞ്ഞതോടെ അവന്റെ കണ്ണുകൾ ഒന്ന് വെട്ടി തിളങ്ങി സാധാരണ നിലയിലായി…..

” ഹ്ഹാ… നിനക്കും എന്തെങ്കിലും കിട്ടി കഴിയുമ്പോൾ താനെ ഓർമ്മവരും….. ഇപ്പോ ഞാൻ പോയേക്കുവാ പിന്നെ കാണാം…. ”

താൻ പറഞ്ഞത് അവൻ വിശ്വസിക്കാത്ത അതിലുള്ള ചെറിയ നിരാശ ഗിരീഷിന്റെ സ്വരത്തിൽ ഉയർന്ന് നിന്നിരുന്നു….

” ആയിക്കോട്ടെടാ ഞാൻ ഉച്ചകഴിയുമ്പോൾ അങ്ങോട്ടേക്ക് വന്നേക്കാം…. നല്ല ക്ഷീണം ഒന്നുംകൂടി ഉറങ്ങണം….. ”

പറഞ്ഞുകൊണ്ട് അവൻ തന്റെ നെഞ്ചിന് ഇരുവശവും അമർത്തി തിരുമ്മിക്കൊണ്ട് അകത്തേക്ക് തിരികെ നടന്നു….

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.