രുധിരാഖ്യം- 2[ചെമ്പരത്തി] 339

ഇടതു മൂക്ക് അടച്ച് പിടിച്ച ശേഷം അയാൾ ശംഖ് നീട്ടി ഊതി.

ഏഴ് തവണ ശംഖു നീട്ടി ഊതിയ ശേഷം, അയാൾ ആ ശംഖിൽ  വെള്ളമെടുത്ത് ഒരു അർച്ചന പോലെ വീണ്ടും വെള്ളത്തിലേക്ക് സമർപ്പിച്ചു.

ശേഷം ആ ശംഖ് അയാൾ വെള്ളത്തിന് മുകളിൽ വെച്ചതോടെ കുളത്തിലെ ജലത്തിന്റെ നടുഭാഗം അനക്കമറ്റ് ഒരു കണ്ണാടിച്ചില്ല് പോലെ ആയി തീർന്നു.

അത് കണ്ട് പ്രതാപവർമ്മ വീണ്ടും ഒന്ന് മുങ്ങി നിവർന്നതോടെ അയാളുടെ ഇരുകയ്യിലും നിറയെ താമരപ്പൂക്കൾ ഉണ്ടായിരുന്നു.

അവയെ മന്ത്രോച്ചാരണങ്ങളുടെ കണ്ണുകൾ അടച്ചു കൊണ്ട് അയാൾ ജലത്തിലേക്ക് അർപ്പിച്ചു.

എന്നാൽ അയാളെ നടുക്കിക്കൊണ്ട് സർപ്പത്തിന് പോലെയുള്ള തീഷ്ണമായ ഒരു കണ്ണ് മാത്രമേ ആ കണ്ണാടിച്ചില്ല് പോലെയുള്ള ഭാഗത്ത് തെളിഞ്ഞു വന്നുള്ളൂ.

കഴുത്തോളം ജലത്തിൽ മുങ്ങി നിൽക്കുമ്പോഴും നെറ്റിത്തടം വിയർത്തുകുളിച്ച പ്രതാപവർമ്മ കണ്ണുകളടച്ച് വലതുകൈത്തലം ചുരുട്ടി നെഞ്ചോട് ചേർത്ത് നിശബ്ദ്ധമായി മന്ത്രങ്ങൾ ഉരുവിട്ടു.

അതിനുശേഷം കൈ നിവർത്തിയപ്പോൾ ഉണ്ടായിരുന്ന ഏതാനും പളുങ്ക് ഗോളങ്ങൾ അയാൾ സർപ്പത്തിന്റെ കണ്ണ്  തെളിഞ്ഞു നിൽക്കുന്ന ഭാഗത്തേക്ക് ഇട്ടതോടെ ആ ഭാഗം ചില്ലു ഉടയുന്ന പോലെ പൊട്ടിച്ചിതറി ജലത്തിന് അടിയിലേക്ക് മറഞ്ഞു.

എന്നാൽ പ്രതാപവർമ്മയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് കുളത്തിലെ ജലം നീല നിറത്തിൽ ഉയർന്നുവന്നു.

സർപ്പത്തിന്റെ ഫണം പോലെ ഉയർന്നുവന്ന ജലം നീല നിറത്തിൽ ഉള്ള പാമ്പായി തന്റെ വായ തുറന്ന് ഉഗ്ര വിഷപ്പല്ലുകൾ പുറത്തേക്ക് നീട്ടി അയാൾക്ക് നേരെ പാഞ്ഞു വന്നു.

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.