മിഴിഞ്ഞു തന്നെ ഇരുന്നു….
ഇഞ്ചമുള്ളിൽ ഉരഞ്ഞ് അവന്റെ ദേഹമാസകലം ചോര പൊടിയാൻ തുടങ്ങിയിരുന്നു…
ഏറെ കഷ്ടപ്പെട്ട് ഇഞ്ചമുള്ളിൻ കാട്ടിൽ നിന്ന് പുറത്തേക്ക് ഇഴഞ്ഞ് ഇറങ്ങിയ ഗിരീഷിന്റെ ഇളം നീല ഷർട്ട് മുഴുവനും ചോരത്തുള്ളികൾ വീണ് കുതിർന്നു….
വേച്ച് വേച്ച് എഴുന്നേറ്റ് നിന്ന അവൻ നേരെ നിൽക്കാൻ കഴിയാതെ ഒന്ന് മുന്നോട്ടാഞ്ഞു കൊണ്ട് മുൻപിൽ നിന്ന് ഒരു കാഞ്ഞിരമരത്തിൽ പിടിമുറുക്കി അതിൽ ചാരി അൽപ നേരം നിന്നു…
അപ്പോഴും പുഴയിലെ വെള്ളത്തിൽ വാ പിളർന്ന് സംഹാര രുദ്ര ആയി നിന്ന ചുഴി ഉയർന്ന് നിന്നിരുന്ന മൺകട്ടയെ അല്പാല്പമായി വിഴുങ്ങിക്കൊണ്ടിരുന്നു…
അപ്പോൾ അങ്ങകലെ പൂജാമുറിയിലെ ആളിക്കത്തുന്ന അഗ്നിക്കു മുകളിൽ നിന്നിരുന്ന ഉരുളിയിലെ എണ്ണയിലേക്ക് കണ്ണുനട്ടിരുന്ന പ്രതാപവർമ്മയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു…..
മാവികയെ തോൽപ്പിക്കാൻ കഴിഞ്ഞതിലുള്ള ചിരി…..
ആ ചിരി പതിയെ ശബ്ദം എടുത്തു ഒരു പൊട്ടിച്ചിരി ആയി മാറി….
ചിരിയോടെ തന്നെ ഒരുപിടി തെളി പൊടി വാരിയെടുത്ത് അയാൾ അഗ്നിയിലേക്ക് വലിച്ചെറിഞ്ഞതോടെ അറയിലെ ഭീതിപരത്തിയ ഇരുട്ട് എവിടേക്കോ പോയി മറഞ്ഞു….
അടിമകളെപ്പോലെ അയാളുടെ അറയുടെ മുന്നിൽ കാവൽ നിന്നിരുന്ന മൂർത്തികൾ ഭയചകിതരായി പരസ്പരം നോക്കി….
********
ഭയചകിതനായി പ്രാണനും കൈയ്യിൽ പിടിച്ച് ഗിരീഷ് ഒരുവിധത്തിൽ ശിവയുടെ വീട്ടിൽ എത്തി….
വീടിന് മുന്നിൽ ആരെയും കാണാതായതോടെ അവൻ വേഗം ശിവയുടെ മുറിയിലേക്ക് കയറി ചെന്നു…
Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei