ഇടയ്ക്ക് ചില സ്ഥലങ്ങളിൽ പുഴയോട് തൊട്ടുചേർന്ന് ഉയരമുള്ള മൺ തിട്ടയിലൂടെ ആയിരുന്നു ആ വഴി മുന്നോട്ട് പോയിരുന്നത്….
നിറയെ മരങ്ങൾ ഇടതിങ്ങി നിൽക്കുന്ന പുഴയോട് ചേർന്ന ഉയരമുള്ള ഒരു വഴിയിലേക്ക് ഗിരീഷ് ഓടി എത്തിയതോടെ പുഴയുടെ നടുവിൽ നിന്നിരുന്ന ചുഴി അറുപതു അടിയോളം ഉയരമുള്ള മൺതിട്ടയോട് പാഞ്ഞടുത്തു….
“അമ്മേ…. ദേവീ…. കാത്തു രക്ഷിക്കണേ….. ”
നിൽക്കുന്നിടത്തെ മൺതിട്ട ഇടിഞ്ഞ് താൻ താഴേക്ക് പോകുന്നത് അറിഞ്ഞ ഗിരീഷ് അലറി കരഞ്ഞു കൊണ്ട് മുന്നോട്ടേക്ക് ഓടിയെങ്കിലും ഒന്ന് ചലിക്കാൻ കഴിയുന്നതിനു മുന്നേ തന്നെ അവൻ നിന്ന സ്ഥലം ഇടിഞ്ഞു, കരയോട് ചേർന്ന് ഭീകരമായി വായ തുറന്ന് നിൽക്കുന്ന ചുഴിയിലേക്ക് വീണു… ഒപ്പം ഗിരീഷും….!!!
മലക്കം മറിഞ്ഞ് ചുഴിയിലേക്ക് വീഴുന്നതിനിടയിലും അവൻ കണ്ടു, വെള്ളത്തിനടിയിൽ കോപം കൊണ്ട് വിറച്ച തിളങ്ങുന്ന കടും ചുവപ്പാർന്ന രണ്ട് വലിയ കണ്ണുകൾ തന്നിൽ തറച്ചു നിൽക്കുന്നത്……!!!!
വായുവിൽ കൈകാലിട്ടടിച്ച് താഴേക്ക് വീണ ഗിരീഷ് ചുഴിയുടെ വായിലേക്ക് എത്തുന്നതിനു മുൻപേ തന്നെ വെള്ളത്തിലേക്ക് ചാഞ്ഞ് നിന്നിരുന്ന മരത്തിൽ നിന്ന് ഒരു കാട്ടുവള്ളി മിന്നൽ പോലെ താഴേക്ക് എത്തി അവനെ ചുറ്റിപ്പിടിച്ചുയർത്തി മുകളിലെ മൺതിട്ടയ്ക്ക് അപ്പുറത്തേക്ക് വലിച്ചെറിഞ്ഞു…..
അവനൊന്ന് തലതിരിച്ച് നോക്കാൻ സമയം കിട്ടുന്നതിനു മുൻപേ കാട്ടുവള്ളി തിരികെ പഴയ സ്ഥാനത്ത് എത്തി…
എന്താണ് സംഭവിച്ചതെന്ന് ഒരു ഊഹവും കിട്ടാതിരുന്ന ഗിരീഷ് കൂർത്ത മുള്ളുകൾ നിറഞ്ഞ ഇഞ്ചക്കാട്ടിലേക്ക് (ചെടങ്ങ )ആണ് വീണത്….
ശരീരമാസകലം കുത്തിക്കയറ്റിയ മുള്ളുകൾ തീർത്ത വേദനയിലും,എന്താണ് സംഭവിച്ചത് എന്നറിയാതെ അവന്റെ കണ്ണുകൾ
Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei