“ഔ…… ”
ചെറിയൊരു നിലവിളിയും കടുത്ത നടുക്കത്തോടെയും കൂടി കൈ കുടഞ്ഞ് ഗിരീഷ് അത് താഴെയിട്ടുകൊണ്ട് പിന്നോട്ടേക്ക് ചാടി …
ഒന്നുകൂടി ആളിക്കത്തിയ മയിൽപീലിയുടെ ചാരം പോലും അവിടെ അവശേഷിച്ചിരുന്നില്ല…
പൊടുന്നനെ തലേന്ന് സംഭവിച്ചതെല്ലാം ഓർമ്മയിലേക്ക് ഓടിയെത്തിയ ഗിരീഷ് നിമിഷനേരംകൊണ്ട് വിയർത്തൊലിച്ച് അവിടെത്തന്നെ എന്തുചെയ്യണമെന്നറിയാതെ പകച്ച് നിന്നു…
സമചിത്തത വീണ്ടെടുത്ത് അവൻ വേഗത്തിൽ ശിവയുടെ വീട് ലക്ഷ്യമാക്കി നടന്നു…
പുഴയ്ക്കു അരികിലൂടെ ഉള്ള വിജനമായവഴിയേ ശിവയുടെ വീട് ലക്ഷ്യമാക്കി നടക്കുമ്പോൾ അവൻ കണ്ടു, പുഴയുടെ പാതിയിലധികം വീതിയിൽ രൂപം എടുത്തിരിക്കുന്ന ചുഴി….!!!
അടിത്തട്ടിലേക്ക് നീണ്ടുപോകുന്ന അതിന്റെ കാലും…..
ചുറ്റിനും ഉണ്ടായിരുന്ന കല്ലും മണ്ണും എല്ലാം അത് വിഴുങ്ങിയിരുന്നു….
അടിയിൽ ഉണ്ടായിരുന്ന മണ്ണിനെ കലക്കി വെള്ളത്തിനു ചെളിയുടെ നിറം പൂണ്ടിരുന്നു….
കാട്ടിനുള്ളിൽ എവിടെയോ നിന്ന് ഒഴുകിയെത്തിയ ഒരു വന്മരം നിമിഷ നേരത്തിനുള്ളിൽ ചുഴിയിലേക്ക് വലിച്ചെടുക്കപ്പെട്ടു….
ഏതാനും നിമിഷങ്ങൾ അതിലേക്ക് നോക്കിനിന്ന ഗിരീഷ് തണുത്തുറഞ്ഞ കുളിർകാറ്റ് ഏറ്റെന്നോണം ഒന്ന് അടിമുടി വിറച്ച തന്റെ പാദങ്ങളെ വലിച്ചു വെച്ച് മുന്നോട്ടോടി….
പുഴയ്ക്കു സമാന്തരമായി ഉണ്ടായിരുന്ന വഴിയേ ഓടിയ അവനെ പിന്തുടർന്ന് ആ ചുഴിയും ഉണ്ടായിരുന്നു…
തനിക്ക് മുകളിൽ കിട്ടിയതിനെ എല്ലാം അതിശക്തമായ വായു പ്രവാഹത്താൽ എന്നവണ്ണം ആ ചുഴി വലിച്ച് തന്റെ വായിലാക്കി വിഴുങ്ങി….
Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei