രുധിരാഖ്യം- 2[ചെമ്പരത്തി] 339

പറഞ്ഞ് നിർത്തിയശേഷം അവൻ ഇന്ദുവിനെ നോക്കിയെങ്കിലും അവൾ മുഖം വെട്ടിതിരിച്ച് അകത്തേക്ക് നടന്നു….

“നിനക്ക് തളക്കണം അല്ലേ….?? ഞങ്ങളെ കീഴടക്കണം അല്ലേ…?? ”

തന്റെ മുറിയിലെത്തി വാതിൽ വലിച്ചടച്ച  ഇന്ദു ചുവപ്പ് രാശി പടർന്ന തീക്ഷണമായ നോട്ടത്തോടെ പിറുപിറുത്തുകൊണ്ട് തലങ്ങും വിലങ്ങും നടന്നു…

വീടിനു ചുറ്റുമായി ഉണ്ടായിരുന്ന ചെറു ജീവികൾ ഒക്കെ എവിടെയോ പോയൊളിച്ചു….

നിമിഷനേരം കൊണ്ടുണ്ടായ ഒരു കാറ്റിൽ പഴുത്ത വിളഞ്ഞ അടയ്ക്കാ കുലകളോടെ നിന്ന ഒരു കമുക് മുകളിൽ വച്ചു വട്ടം ഒടിഞ്ഞു താഴേക്കു പതിച്ചു….

വാഴത്തോപ്പിനുള്ളിൽ ചലനമറ്റ് കിടന്നിരുന്ന മയിൽ ശക്തമായ താഢനം പെട്ടെന്ന് പോലെ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു മുകളിലേക്ക് പറന്നുപൊങ്ങി….

പുറത്ത് സംഭവിച്ചതൊന്നും അറിയാതെ ഭക്ഷണം കഴിച്ചശേഷം കൈകഴുകാൻ വേണ്ടി പുറത്തേക്കിറങ്ങിയ ഗിരീഷ് പറന്ന് പൊങ്ങുന്ന മയിലിനെയും അതിന്റെ ദേഹത്തിൽ നിന്ന് ഏതാനും പീലികൾ കൊഴിഞ്ഞ് വീഴുന്നതും കണ്ടു ഒരു നിമിഷം അമ്പരന്നു…..

അവൻ തിടുക്കത്തിൽ കൈകഴുകി കഴിഞ്ഞ് മയിൽപീലികൾ കൊഴിഞ്ഞുവീണ സ്ഥലത്തേക്ക് നടന്നു….

ഇന്ദുവിന് മയിൽപ്പീലികൾ ഏറെ ഇഷ്ടം ആണെന്ന് അവന് അറിയാവുന്നതിനാൽ ഏതാനും മയിൽപ്പീലികൾ പെറുക്കിയെടുത്ത് ശേഷം ചുറ്റും ഒന്നുകൂടി നോക്കിയിട്ട് അവൻ വീട്ടിലേക്ക് നടന്നു….

പക്ഷേ ഇന്ദുവിന്റെ വിരലിൽ നിന്ന് ഒഴുകിയ പ്രകാശം സൃഷ്ടിച്ച കവചം മറികടന്നതോടെ ഗിരീഷിനെ കയ്യിൽ ഇരുന്ന് മയിൽപ്പീലിത്തുണ്ടുകളിൽ എല്ലാം അഗ്നി പടർന്നുകയറി….

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.