” പോയ്കോണം പെണേ അടി മേടിക്കാണ്ട്….ഞാൻ പരദൂഷണം പറയാൻ ഒന്നും പോയതല്ല…. ഡാ നീ അറിഞ്ഞായിരുന്നോ…..???? ആ ആൽമരക്കവലയിലെ വയലിന്റെ അക്കരെ താമസിക്കുന്ന രഘുവിൻ്റേ ശവം കിട്ടിയത്രെ…. അതും കണ്ടു നിൽക്കാൻ പറ്റാത്ത രീതിയിൽ ആയിരുന്നു എന്നാണ് പറഞ്ഞത്…..”
അവർ ഒന്ന് നിർത്തിയിട്ട് ചുറ്റും നോക്കി ശബ്ദംതാഴ്ത്തി….
“അവനെ എന്തോ യക്ഷി പിടിച്ചത് ആണെന്നാണ് എല്ലാവരും പറയുന്നെ…. നിങ്ങള് പുറത്തേക്ക് ഒക്കെ ഇറങ്ങുമ്പോൾ സൂക്ഷിക്കണം കേട്ടോ ഇരുട്ട് ആവാൻ നിൽക്കണ്ട….. പ്രത്യേകിച്ച് നീയ്….. നിനക്ക് ഇത്തിരി തെണ്ടാൻ പോക്കും നാട്ടുകാരെ നന്നാക്കാൻ പോക്കും കൂടുതലാണ്…… നിനക്കറിയാലോ ഞങ്ങൾ ഈ രണ്ട് പെണ്ണുങ്ങൾക്ക് നീയല്ലാതെ മറ്റൊരു തുണ ഇല്ല എന്ന്….. നിന്നെപ്പോലെ തന്നെ ആയിരുന്നു നിന്റെ അച്ഛനും….. എപ്പോഴും നാട്ടുകാരെ സഹായിക്കൽ….. എന്നിട്ട് നിന്റെ അച്ഛൻ നമ്മളെ വിട്ടു പോയപ്പോ ആരെങ്കിലും നമ്മളെ സഹായിക്കാൻ ഉണ്ടായോ…..ഇല്ലല്ലോ…..”
പറഞ്ഞു വന്നപ്പോൾ അവരുടെ ശബ്ദം പതിയെ ഇടറി തുടങ്ങിയത് അറിഞ്ഞ ഗിരീഷ് ഇന്ദുവിനെ ഒന്ന് നോക്കിയശേഷം അമ്മയുടെ കൈയ്യിൽ മുറുകെ പിടിച്ചു…..
“ഞാൻ എവിടെയും പോണില്ല എന്റെ അമ്മേ….. പിന്നെ അമ്മ പറഞ്ഞത് ശരിയാണ്….. രഘു ചേട്ടനെ ആരോ കൊന്നു…. അതും ആ ശരീരം കണ്ടു നിൽക്കാൻ കഴിയാത്തപോലെ…. അമ്മ പറഞ്ഞ സംശയം ഞങ്ങൾക്കെല്ലാവർക്കും ഉണ്ട്….
ഞങ്ങൾ ഊഹിച്ചത് ശരിയാണെങ്കിൽ ആ യക്ഷിയെ തളയ്ക്കാതെ വേറെ നിവൃത്തിയില്ല…. ഇതിന് പറ്റിയ ഒരു മാന്ത്രികൻ ഉടനെ തന്നെ വരും….. അവളെ പിടിച്ചുകെട്ടി നല്ല പാല മരത്തിലോ മറ്റോ തളക്കാൻ……”
Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei