അവക്ക് കലികയറി എന്ന് മനസ്സിലായ ഗിരീഷ് ഒരു ചെറുപുഞ്ചിരിയോടെ അവിടെത്തന്നെ ഇരുന്നു….
ഇത്തിരി കഴിഞ്ഞപ്പോൾ തെളിച്ചമില്ലാത്ത മുഖത്തോടെ തന്നെ അവൾ എച്ച്എംടിയുടെ,വെള്ളി നിറത്തിലുള്ള ചെയിൻ ഉള്ള ഒരു വാച്ചുമായി തിരിച്ചെത്തി…..
“ഏട്ടൻ ചോറുണ്ടിട്ട് പോയാൽ മതി…. ”
ചിരിയേതുമില്ലാത്ത മുഖത്തോടെ അവൾ അവനെ നോക്കി….
“അത് വേണ്ട കുട്ടി…. ഞാൻ പോയിവന്നിട്ട് ഉണ്ടോളാം…”
വാച്ച് കയ്യിൽ കെട്ടിയ ശേഷം അവൻ പറഞ്ഞു കൊണ്ട് തിരിഞ്ഞ് പുറത്തേക്ക് നടന്നെങ്കിലും ഓടിവന്ന ഇന്ദു അവന്റെ കയ്യിൽ പിടിമുറുക്കി….
” വേണ്ട…..ഏട്ടൻ ചോറ് ഉണ്ടിട്ട് പോയാൽ മതി….. ”
പറഞ്ഞു കൊണ്ട് അവൾ അവനെയും വലിച്ചു അകത്തേക്ക് നടന്നു….
തന്റെ കൈ അവൾ പിടിച്ചിടത്ത് നല്ലപോലെ വേദനിച്ച ഗിരീഷ് അവളുടെ പിടി വിടുവിക്കാൻ ശ്രമിച്ചെങ്കിലും അത് സാധിക്കാതെ വന്നതോടെ ഒരു അമ്പരപ്പിൽ കണ്ണുമിഴിച്ച് അവൻ തന്നെയും വലിച്ചുകൊണ്ടുപോകുന്ന അവളെ നോക്കി…..
“ഇവക്കിത് എന്താ…..?? ”
പറഞ്ഞുകൊണ്ട് അവൻ, തന്നെ വലിച്ചു കൊണ്ടു വന്ന് ഊണുമേശയുടെ അരികിലെ കസേരയിൽ ഇരുത്തിയ ശേഷം അടുക്കളയിലേക്ക് പോയ ഇന്ദുവിനെ നോക്കി കൈ തിരുമ്മി….
“അമ്മ ഇത് എവിടെ പോയതായിരുന്നു….???”
” അമ്മ ഇപ്പോ എവിടെ പോകാൻ……. അപ്പുറത്തെ സുമതി ചേച്ചിയുമായി പരദൂഷണം തുടങ്ങിയിട്ട് നേരം കുറെയായി…… ”
തന്റെ മുന്നിലേക്ക് വെച്ച തൂശനിലയിലേക്ക് ഇന്ദു കുത്തരിച്ചോറ് വിളമ്പുമ്പോൾ അങ്ങോട്ടേക്ക് വന്ന അമ്മയോട് ആയി അവൻ ചോദിച്ചുവെങ്കിലും മറുപടി പറഞ്ഞത് ഇന്ദു ആണ്…..
Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei