രുധിരാഖ്യം- 2[ചെമ്പരത്തി] 339

നിന്നു പുറപ്പെട്ട ചുവന്ന ജ്വാല നിമിഷാർദ്ധം കൊണ്ട് ആ വീടിനു ചുറ്റും അകലത്തിൽ ഒരു വലയം തീർത്തു…

അവരെ കണ്ടതോടെ ചിറകുകൾ ചുരുക്കി ചാട്ടുളി പോലെ താഴേക്കു കുതിച്ച മയിൽ,അദൃശ്യമായൊരു കണ്ണാടി ഭിത്തിയിൽ വന്നടിച്ച് താഴേക്കു വീണു….

മയിൽ തന്റെ കൊക്കിൽ മുറുകെ പിടിച്ചിരുന്ന ചാർത്ത് അതിൽ തട്ടിയതോടെ ഭസ്മമായിത്തീർന്നു….

പിടഞ്ഞു താഴേക്കു വീണ ആ പക്ഷിയുടെ പീലികൾ കൊഴിഞ്ഞു തെറിച്ചു…

പ്രജ്ഞയറ്റ മയിൽ കഴുത്തൊടിഞ്ഞെന്നപോലെ,ഇട തിങ്ങി വളർന്ന വാഴക്കൂട്ടത്തിനിടയിലേക്ക് മറഞ്ഞു….

ഒന്ന് വെട്ടിത്തിളങ്ങിയ കണ്ണുകളോടെ നിന്ന ഇന്ദുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നുവെങ്കിലും, എന്തോ ഒന്ന് അവളോട് ചോദിച്ചിട്ട് മറുപടി കിട്ടാതെ ഗിരീഷ് തിരിഞ്ഞു നോക്കുന്നത് കണ്ടതോടെ അവൾ സാധാരണ നിലയിലേക്ക് എത്തി……

“ഇന്ദു…. ടീ… നീ ഇത് എവിടെയാ…??? പറയുന്നതൊന്നും കേൾക്കുന്നില്ലേ…?? ഏട്ടന്റെ വാച്ച് ഇങ്ങ് എടുത്തു താ……ഞാൻ ശിവയെ ഒന്ന് കണ്ടിട്ട് വരാം….. ”

ഉച്ചവെയിലിലും കാർമേഘങ്ങൾ ഒഴുകി പടരുന്നത് കണ്ട് ഗിരിഷ് മനസ്സിൽ നിറഞ്ഞ ആശങ്കയോടെ ഇന്ദുവിനെ നോക്കി….

” ഇപ്പൊ എങ്ങോട്ടും പോകണ്ട ഏട്ടാ…”

ആകാശത്ത്  കയറിയ കാർമേഘം പോലെ,മൂടിക്കെട്ടിയ മുഖത്തോടെ ചെറിയൊരു അനിഷ്ടം പ്രകടിപ്പിച്ച  അവൾ പറഞ്ഞുകൊണ്ട് അനങ്ങാതെ തന്നെ നിന്നു…..

“ഇന്ദുട്ടീ…..പറയുന്നത് കേട്ടാൽ മതി…”

ഗിരീഷിന്റെ സ്വരം ഇത്തിരി കടുത്തതോടെ അവൾ ചുണ്ട് കോട്ടി മുഖം കറുപ്പിച്ച് ചവിട്ടി കുലുക്കി അകത്തേക്ക് പോയി…..

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.