രുധിരാഖ്യം- 2[ചെമ്പരത്തി] 339

എഴുത്തോലയും ആണിയും കയ്യിലെടുത്ത് അതിൽ പൂജയ്ക്കുള്ള ചാർത്ത് എഴുതി…

അതേസമയം പുഴയുടെ അടിത്തട്ടിലായിരുന്ന മാവികയുടെ ചുണ്ടിൽ ഉദ്ദേശിച്ചത് എന്തോ സാധിച്ച  പോലെ ഒരു ചിരി വിടർന്നു…..

ചാർത്ത് എഴുതി കഴിഞ്ഞ അയാൾ അത് ചുരുട്ടി രണ്ട് ഇടക്കെട്ട് ഇട്ടശേഷം

“വിശ്വ സുന്ദരി  തനു സ്വീകൃത കേകീ രൂപമേന്തി വന്നീടുക മമ മുന്നിൽ……….”

കണ്ണുകളടച്ച് ഉരുവിട്ട അയാൾക്ക് മുന്നിലേക്ക് രണ്ടാമത്തെ ചന്ദന പ്രതിമയിലെ സുന്ദരി,മയിൽ രൂപം പൂണ്ട് പറന്നെത്തി….

” നമ്മെ കാണാനെത്തിയവന്റെ കയ്യിലീ ചാർത്ത് ശീഘ്രം എത്തിക്കുക…..”

പറഞ്ഞു കൊണ്ടയാൾ ആ ചാർത്തു നീട്ടിയതോടെ ആ മയിൽ അത് തന്റെ കൂർത്ത കൊക്കിലൊതുക്കി….

നടുമുറ്റത്തേക്കിറങ്ങി തന്റെ വലിയ ചിറകുകൾ അടിച്ചു പറന്നുയർന്ന ആ പക്ഷി ഗിരീഷിന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു…..

കണ്ണടച്ച് ഗാഢനിദ്രയിൽ എന്നോണം കിടന്ന മാവികയുടെ ചുണ്ടിൽ അപ്പോഴും ഒരു പുച്ഛ ചിരി ഉണ്ടായിരുന്നു….

കനത്ത ചിറകടിയോടെ ഗിരീഷിന്റെ വീടിനു സമീപത്തേക്കെത്തിയ മയിലിന്റെ ദൃഷ്ടിയിൽ പൂമുഖത്തെ അരഭിത്തിയിൽ ഇരിക്കുന്ന ഗിരീഷും,അവനരികിലെ ഉരുളൻ തൂണിൽ പിടിച്ചു നിന്ന് അവനോട് സംസാരിക്കുന്ന ഇന്ദുവും പതിഞ്ഞു…

അത് ഒന്ന് ഉച്ചത്തിൽ കൂകി എങ്കിലും ആരോ ചെവി പൊത്തിയിട്ടെന്നപോലെ ഗിരീഷ് അത് കേട്ടില്ല…..

പക്ഷെ തല ഉയർത്തി നോക്കിയ ഇന്ദുവിന്റെ കണ്ണുകൾ ദേഷ്യത്താൽ ചുവന്നുതുടുത്തു….

വളരെ സാവധാനം കണ്ണുകൾ അടച്ചു തുറന്ന അവൾ, ഗിരീഷ് കാണാതെ തന്റെ വലതു കൈ മുകളിലേക്കുയർത്തി….

അവളുടെ വിരൽത്തുമ്പിൽ

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.