രുധിരാഖ്യം- 2[ചെമ്പരത്തി] 339

നദിയുടെ അടിത്തട്ടിൽ കണ്ണുകൾ പൂട്ടി കിടപ്പായിരുന്നു…..

വെണ്ണക്കല്ലിൽ കൊത്തിയെടുത്ത പോലെയുള്ള അവളുടെ അതീവ സൗന്ദര്യമാർന്ന  ശരീരത്തിൽ കണ്ണുകൾ ഒന്ന് ഉടക്കിയതോടെ അയാളുടെ കോപവും എണ്ണ പോലെ തണുത്തുറഞ്ഞു….
പകരം അവളെ എങ്ങനെയും സ്വന്തമാക്കണമെന്ന മോഹം പതിന്മടങ്ങ് ശക്തമായി….

ഏറെ നേരം അവളെ തന്നെ വീക്ഷിച്ചുകൊണ്ട് നിന്നശേഷം മനസ്സില്ലാമനസ്സോടെ അയാൾ മന്ത്രജപതോടെ ഗിരീഷിന്റെ വീട് ലക്ഷ്യമാക്കി മനസ്സ് തിരിച്ചു….

പക്ഷേ അയാളെ തീർത്തും നിരാശനാക്കി കൊണ്ട്, തെളിഞ്ഞു നിന്ന എണ്ണയിൽ നീല വർണ്ണം കൈയേറിയതല്ലാതെ മറ്റൊന്നും തെളിഞ്ഞില്ല….

പലവുരു ശ്രമിച്ചിട്ടും പരാജയം മാത്രം രുചിച്ചതോടെ കോപം അയാളെ വീണ്ടും കീഴടക്കി..

” എന്റെ മന്ത്ര ദൃഷ്ടിയെ തടയാൻ മാത്രം നീ വളർന്നു അല്ലേ…..??? നിന്നെ നാം തളയ്ക്കാൻ അമാവാസി വരെ കാത്തിരിക്കുന്നില്ല….. ഏറ്റവും അടുത്ത നാളിൽ തന്നെ നിന്റെ അവസാനം നാം കാണും…… ”

ഒരു അലർച്ച എന്നപോലെ പറഞ്ഞുകൊണ്ട് അയാൾ ഹോമകുണ്ഡത്തിലേക്ക് തെള്ളിപ്പൊടി വാരിയെറിഞ്ഞു….

നടുങ്ങി ഉണർന്ന അഗ്നിജ്വാലകൾ മച്ചിൽ കൂടുകൂട്ടിയ ചിലന്തിവലകളെ എരിച്ചു കളഞ്ഞു…
പുറത്തേക്ക് ചിതറിയ തീ നാളങ്ങളിൽ ഒന്ന് അയാളുടെ നഗ്നമായ നെഞ്ചിലെ നര വീണു തുടങ്ങിയ ഏതാനും രോമങ്ങളെ ദഹിപ്പിച്ചു കളഞ്ഞത് അയാൾ അറിഞ്ഞില്ല….

മന്ത്രജപത്തോടെ തന്നെ അയാൾ തനിക്ക് അരികിലായി ഉണ്ടായിരുന്ന

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.