രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 254

കണ്ട സ്വപ്നത്തിന്റെ ഞെട്ടലിലും പേടിയിലും അലറി വിളിച്ചുകൊണ്ട് വാതിൽ വലിച്ചു തുറന്ന് മുറിയിൽ നിന്നുംഇറങ്ങി ഓടിയ ശ്രീഭദ്ര പെട്ടെന്ന് എന്തിലോ തടഞ്ഞു നിന്നു , ഒഴുകി ഇറങ്ങുന്ന കണ്ണീർ തുള്ളികളെവകവെക്കാതെ അവൾ മുഖം പൊക്കി നോക്കി , ഒരു ചെറു ചിരിയോടെ അവളെ ചേർത്തുപിടിച്ചു നിൽക്കുന്നമുത്തശ്ശനും തൊട്ടുപുറകിൽ നിൽക്കുന്ന അച്ഛനെയും കണ്ടതുംമുത്തശ്ശാഎന്നലറി നിയന്ത്രണം വിട്ടവൾകരഞ്ഞു ,അദ്ദേഹം അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു സമാധാനിപ്പിച്ചു , അവളുടെ അച്ഛനുംഅവളുടെ തലയിൽ പതിയെ തലോടി

മുത്തശ്ശന്റെ കുട്ടി പേടിക്കണ്ടാട്ടൊ , ഒന്നും വരില്ല, ഞങ്ങൾ ഒക്കെ ഇല്ലേ ഇവിടെ ,,മ്മ് 

അദ്ദേഹം അവളെ സമാധാനിപ്പിച്ചു , അച്ഛൻ അവളെ പതിയെ കൊണ്ടുപോയി കിടത്തി , അവൾ മുറിയിലേക്ക്കയറിയതും അയാൾ ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്ത് പതിയെ തന്റെ മുറിയിലേക്ക് കയറി .

—————————————————————-

അമ്പാട്ട്കണ്ണൂർ

———————-

കണ്ണൂരിൽ ഒരു ഉൾനാടൻ പ്രദേശത്തെ പേരുകേട്ട തറവാടാണ് അമ്പാട്ട് തറവാട് , വലിയ 16 കേട്ട് തറവാടും മതിൽകെട്ടുകളും ഉള്ള ഇടം , തറവാടിന്റെ ഔട്ട് ഹൗസിനോട് ചേർന്ന് നിർമിച്ച ഒരു താൽകാലിക ഷെഡ്ഡ് പോലുള്ള ഒരുഇരുട്ട് മുറിയിൽ പഴയ അവശിഷ്ട്ടങ്ങൾ കൂട്ടിയിട്ട മുറിയുടെ ഒരു മൂലയിൽ കണ്ണീരൊലിപ്പിച്ചു കാലുകൾചങ്ങലയാൽ ബന്ധിച്ച നിലയിൽ 27 വയസ്സോളം പ്രായമുള്ള ഒരു പെൺകുട്ടി അവശയായ നിലയിൽ കൂനി കൂടിഇരിക്കുന്നുണ്ട് , കണ്ട സ്വപ്നത്തിന്റെ ഞെട്ടലിനേക്കാൾ വിശപ്പിന്റെയും ദാഹത്തിന്റെയും വിളിയിൽ അവൾതീർത്തും അവശയാണ് , ഭയാനകരമായ സ്വപ്നം എന്താണ് അതിന്റെ അർത്ഥമെന്നറിയാതെ ചിന്തിയിലാണ്അവൾ , പെട്ടെന്ന് ഷെഡിന്റെ കതകിനരുവിൽ ഇരുട്ടിൽ ഒരു കാലടി ശബ്ദം കേട്ടതും അവളിലെ ഭയം ഏറി ,,, കാലിൽ ബന്ധിച്ചിരിക്കുന്ന ചങ്ങല ഉറഞ്ഞുള്ള മുറിവിന് പുറമെ ചൂരൽ കൊണ്ടും ബെൽറ്റ് കൊണ്ടുംദിവസങ്ങളായി ദിനചര്യപോലെ കിട്ടിക്കൊണ്ടിരിക്കുന്ന അടികൾക്ക് കണക്കില്ല , കാലടി ശബ്ദംഅടുത്തുവരുന്നതിനനുസരിച്ചു അവളിൽ ഭയം നിറഞ്ഞു , വാതിൽ പതിയെ തുറക്കപ്പെട്ടു ഒരു കുഞ്ഞു മൊബൈൽവെട്ടം പ്രത്യക്ഷ്യപെട്ടു അത് അവൾക്കരികിലേക്ക് എത്തി , അടുത്തെത്തിയ വ്യക്തിയെ കണ്ട അവളിൽ ഒരുനിമിഷം ഭയത്തിൽ നിന്നും ഞെട്ടലിലേക്കും പിന്നീട് ആശ്വാസത്തിലേക്കും ഒരു ഞെടുവീർപ്പുണർന്നു , ഒരേനിമിഷം അവർ രണ്ടുപേരുടെയും കണ്ണുകൾ ഈറൻ അണിഞ്ഞു , അവർ രണ്ടുപേരും പൊട്ടിക്കരഞ്ഞുകൊണ്ട്‌കെട്ടിപ്പിടിച്ചു കരഞ്ഞു

മഹാ ,, സോറി ,,സോറി മുത്തേ ,, എനിക്ക് ,,എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെടി ,,,, വന്ന ആൾകരഞ്ഞുകൊണ്ട് അവളോട് പറഞ്ഞു

മഹാ : സാ .. സാരല്ല ,,, ഇതൊക്കെ എന്റെ വിധിയ ,,, അനുഭവിക്കേണ്ടത് ആവും ,, അല്ലേലും അച്ഛയും അമ്മയുംമുത്തശ്ശനും പോയെ പിന്നെ ഇതൊക്കെ സർവ്വ സാധാരണം അല്ലെ ,,, ഇതിലും വലുത് കഴിഞ്ഞിരിക്കുന്നു ,,,, സങ്കടങ്ങൾക്കിടയിലും അവൾ തന്റെ നോവ് മറച്ചു

മഹാ .. നീ ജ്യൂസും ബ്രെഡ്ഡും കഴിക്ക ,, 2-3   ദിവസായില്ലേ പച്ചവെള്ളം പോലും കഴിച്ചിട്ട് ,,, ഇത് വേഗംകഴിക്ക് ,, എന്നിട്ട് നമുക്ക് പോവാം ,,, വേം ,,,,,

മഹാ : കാശി ,വേണ്ട മോനെ , നീ ഇവിടുന്ന് പൊക്കോ , അവരാരേലും കണ്ടാൽ , നിന്നെയും എന്തേലും ചെയ്യും ,,,, അവൾ കരച്ചിലോടെ പറഞ്ഞു ,,

കാശി : മഹാ , നീ ഇത് വേഗം കഴിക്ക് , ഞാൻ എല്ലാം അറേഞ്ച് ചെയ്തിട്ടുണ്ട് , ഇവിടെ ഇപ്പൊ ആരും ഇല്ല , നീവെറുതെ സമയം കളയല്ലേ പ്ളീസ് ,, വേഗം കഴിക്ക ,,,, അവൻ ധൃതികൂട്ടിക്കൊണ്ട് പറഞ്ഞു

അവൻ എന്തെല്ലാമോ ഉറപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലായതും അവന്റെ കയ്യിലെ ജ്യൂസും ബ്രെഡ്ഡും വാങ്ങി പെട്ടെന്ന്കഴിച്ചു അവൾ ,, സമയം കൊണ്ട് അവളുടെ ചങ്ങലകൾ അവൻ അഴിച്ചു മാറ്റിയിരുന്നു ,, പതിയെ അവളെപിടിച്ചു നിർത്തി അവൻ പക്ഷേ അവൾ തളർച്ചയോടെ വീണുപോയി , പിന്നെ ഒട്ടും സമയം കളയാതെ അവളെഅവന്റെ തോളിലേക്ക് എടുത്ത് കിടത്തി ഷെഡിൽ നിന്നും പുറത്തേക്ക് കടന്ന് പുറകുവശത്തെ തൊടിയിലെഇരുട്ടിലേക്ക് പാഞ്ഞു .

13 Comments

  1. Nice ???????????????

  2. ? നിതീഷേട്ടൻ ?

    അച്ചുവിൻ്റെ കഥ മാത്രം ആണ് വിഷമം എന്ന് നോക്കിയപ്പോ അവൻറെ കൂട്ടുകാരുടെ ജീവിതവും presnagal നിറഞ്ഞത് തന്നെ അവരെ കാത്തിരിക്കുന്ന അവരൂടെ ജീവിത സഹി മർക്കും ചെയ്തു തീർക്കാൻ ഒരേപോലെ നിയോഗവും ??????.

    മഹയെ ആവും ലെ അന്നു അവൻ കമ്പനി യില് കണ്ടത്ത്. ത്രില്ലിംഗ് ത്രെഡ് തന്നെ

  3. Good

  4. Lorem ipsum 123 789

  5. പാവം പൂജാരി

    നല്ല തീമും ത്രില്ലറും കോമഡിയും കൂടിയുള്ള നിങ്ങളുടെ എഴുത്ത് വളരെയധികം ഇഷ്ട്ടമാണ്. എന്നാൽ പാർട്ട് നമ്പറോ previous പാർട്ട് ലിങ്കോ വെക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഞാൻ പോലും വെറുതെ ഒന്ന് നോക്കിയപ്പോൾ ആണ് പുതിയ പാർട്ടാണെന്ന് മനസ്സിലായത്.
    അടുത്ത പാർട്ടിൽ ഇതെല്ലാം ശ്രദ്ധിക്കുക, ഇപ്പോളുള്ള പാർട്ടുകൾക്ക് എഡിറ്റ് ചെയ്ത് നമ്പറുകൾ കൊടുക്കുക, ലിങ്ക് കൊടുക്കുക. അഭ്യർത്ഥനയാണ്. ഇത്രയും നല്ല കഥകൾക്ക് കുറച്ചുകൂടി റീച് കിട്ടണമെന്ന് ആഗ്രഹിക്കുന്നു.

  6. വ്യാസ്

    അടിപൊളി കാത്തിരിന്ന് വന്നു വായിച്ചു ഇഷ്ഷ്ട്ടായി

  7. നീലകുറുക്കൻ

    അടിപൊളി. ?

    ഇന്നാണ് 3 പാർട്ടും വായിച്ചത്. കാത്തിരിക്കുന്നു..

    NB: title ന്റെ കൂടെ എന്തേ പാർട് നമ്പർ വെക്കാത്തത്~? അതു പോലെ previous part ന്റെ ലിങ്കും ഇല്ല.. ?

  8. ❤️

  9. കൊച്ചിക്കാരൻ

    ഗൗരി എന്ന താങ്കളുടെ കഥ വായിച്ച ആരും താങ്കളെ മറക്കില്ല.. ഇപ്പോഴും പലർക്കും ഇത് ആരുടെ എഴുത്താണ് എന്ന് അറിയാത്തതു കൊണ്ടു മാത്രമാവാം ശ്രദ്ധിക്കാതെ പോകുന്നത്

  10. സൂര്യൻ

    ഇത് മോത്ത൦ കുഴഞ്ഞ് മറിഞ്ഞ് ഒന്നും മനസിലാക്കാത്ത രീതിയിൽ ആയല്ലൊ

  11. Under rated story of this site?
    Anyway enikk ishtamaayi
    Nalla ezhuthh?

Comments are closed.