രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-7[PONMINS] 450

Views : 27985

രുദ്ര വീരസിംഹൻ -THE WARRIOR PRINCE 7

Author :PONMINS

PREVIOUS PARTS 

 

ദേവയാനിയും കാതറിനും ഒന്നിച്ചു പറഞ്ഞതും വേണിയും ഫർസാനയും അവരെ തുറിച്ചു നോക്കി

കാതറിൻ : അപ്പോ അത് സൈൻ ചെയ്ത് തന്നിരുന്നെങ്കിൽ എനിക്കങ് പോകാമായിരുന്നു
കാതറിൻ പറഞ്ഞതും അവർ അവരെ തന്നെ വീണ്ടും നോക്കി നിന്നു .

ദേവയാനി : കണ്ടത് സത്യം തന്നെ ആണ് ,അതിൽ സൈൻ ചെയ്തോളു ,ബാക്കി കാര്യങ്ങൾ എല്ലാം നമുക്ക് വിശദമായി തന്നെ സംസാരിക്കാം ,, അവൾ ചിരിയോടെ പറഞ്ഞതും അതെ ഞെട്ടലോടെ തന്നെ ഫർസാനയും വേണിയും സൈൻ ചെയ്തു , കാതറിൻ പെട്ടെന്ന് തന്നെ രണ്ട് ലെറ്ററുകൾ എടുത്ത് അവർക്ക് കൊടുത്തു .

കാതറിൻ : വേണിക് തൽകാലം ഇവിടെ തന്നെ ആണ് ഡ്യൂട്ടി , ഫർസാന നാളെ ഹെഡ് ഓഫീസിൽ എത്തണം , അവിടെ പ്രിയ ഉണ്ടാവും അവരെ കണ്ട് ജോയിൻ ചെയ്തോളു ,,, അത്രയും പറഞ്ഞു അവിടുന്ന് പോയി .

തന്റെ കയ്യിൽ ഇരിക്കുന്ന അപ്പോയ്ന്റ്മെന്റ് ലെറ്ററും ആയി വേണിയെ ഒന്ന് നോക്കി ചിരിച്ച ശേഷം ഫർസാനയും പോയി ,വേണി ദേവയാനിയെ നോക്കി നിന്നു .

ദേവയാനി : നിന്നോട് ഞാൻ പറഞ്ഞില്ലേ ട്രസ്റ്റ് ചെയ്താൽ നിന്റെ പ്രോബ്ലം എന്ത് തന്നെ ആയാലും അത് സോൾവ് ചെയ്യുമെന്ന് , ഇത്രയും നാൾ നീ അനുഭവിച്ച വേദന ആർക്കും മാറ്റാൻ പറ്റില്ല ,,പക്ഷേ നീ അത് അതിജീവിക്കണം അതിനു നിന്റെ കൂടെ ഞങ്ങൾ എല്ലാം ഉണ്ട് , ഇപ്പോ നിന്റെ മനസ്സിൽ ചില സംശയങ്ങൾ ഉണ്ടെന്ന് അറിയാം ചെല്ല് അവൻ ക്യാബിനിൽ ഉണ്ടാവും ,,,,അത്രയും ചിരിയോടെ പറഞ്ഞ ശേഷം ദേവയാനി പോയി , വേണി ഇന്ന് സംഭവിച്ചതിന്റെ എല്ലാം ഷോക്കിൽ കുറച്ചു നേരം അവിടെ തന്നെ ഇരുന്നു പോയി , പിന്നെ അച്ചുവിന്റെ ക്യാബിൻ ലക്ഷ്യമാക്കി ചെന്ന് സമ്മതം ചോദിച്ചു അകത്തു കയറി അവനെ തന്നെ അൽപ നേരം നോക്കി നിന്നു

അച്ചു : വാടോ വന്നിരിക്ക് ,, വേണി പതിയെ അവിടെ ചെന്നിരുന്നു

വേണി : ഞാൻ അത് ,, സാർ ,, സാർ ആണോ ,,,അവൻ ചോദിക്കാൻ കഴിയാതെ നിന്നു , അത് കണ്ടതും അച്ചു പതിയെ എന്നീച്ചു നിന്നു

അച്ചു : നിന്റെ എല്ലാ സംശയങ്ങൾ ഒന്നും തീർത്തു തരാൻ എനിക്ക് കഴിയില്ല , പക്ഷേ ഒരു വാക്ക് തരാം നീ ഇപ്പോ ഈ എന്റെ സംരക്ഷണത്തിൽ ആണ് ,ആ എന്റെ കണ്ണ് വെട്ടിച്ചു നിന്നിൽ ഇനി ഒരു പോറൽ പോലും ഏൽക്കില്ല ,,,,, അവൻ അതും പറഞ്ഞു അവളുടെ ചെയറിന്റെ ഹാൻഡ് റെസ്റ്റിൽ കൈകൾ കുത്തി നിന്ന് അവളെ നോക്കി ,

“ നിനക്കേറ്റ വേദന ഒരു സ്ത്രീക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് , അത് ചെയ്തവർ ആരായാലും അവർക്കുള്ള ശിക്ഷ ഞാൻ നടപ്പിലാക്കും , ഈ ലോകം എനിക്ക് ചാർത്തിതന്നൊരു നാമം ഉണ്ട് മരണത്തിന്റെ ദൂദൻറെ നാമം “അസ്രായേൽ ” ,, ആ എന്റെ നിയമ പുസ്തകത്തിൽ നിന്നോട് തെറ്റുചെയ്തവർക്കുള്ള ശിക്ഷ മരണമാണ് , ഇത് ഞാൻ എന്റെ ഈ പെങ്ങൾക്ക് തരുന്ന വാക്ക് “,,, അവന്റെ കടുത്ത സ്വരത്തിലെ സംസാരം അവളിൽ ഭയം ജനിപ്പിച്ചെങ്കിലും അവൻ പറഞ്ഞ വാക്കുകൾ അവളിൽ സന്തോഷം നിറച്ചു , ആരുമില്ലാത്ത ഒരുവളെ സ്വന്തം സഹോദരിയായികണ്ടു അവൾക്ക് നീതി നേടിക്കൊടുക്കാൻ കാണിച്ച ആ നന്മ ,അത് അത് മതിയായിരുന്നു ആ പെണ്ണിന്റെ മനം നിറക്കാൻ, “ ഏട്ടാ “ അവൾ ഉള്ളിൽ തട്ടി തന്നെ സ്വന്തം സഹോദരൻ ആയി കണ്ടുകൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാരി നിന്ന് പൊട്ടി കരഞ്ഞു , അവൾ ഇപ്പോൾ ഇങ്ങനെ ഒരു ചേർത്തുപിടിക്കൽ ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പോലെ അവനും ഒരു സഹോദരന്റെ മുഴുവൻ സ്നേഹ വാത്സല്യങ്ങളോടെ അവളെ ചേർത്ത് പിടിച്ചു .
——————-////////——————-////////

കിളിപോയപോലെ താഴേക്ക് ഇറങ്ങിയ ഫർസാന താഴെ തന്നെ കാത്തു നിന്ന അനിയന്റെ ബൈക്കിലേക്ക് യാന്ത്രികമായി കയറി , വീട്ടിൽ എത്തിയ ശേഷം സന്തോഷത്തോടെ തന്റെ കയ്യും പിടിച്ചു അകത്തേക്ക് കയറുന്ന തന്റെ അനിയനെ അവൾ നോക്കി കൊണ്ട് തന്നെ അവന്റെ കൂടെ പോയി , ഹാളിൽ സോഫയിലായി ഇരിക്കുന്ന നജീബിന്റെ അടുത്തേക്ക് അവളെ ഇരുത്തി ,അവന്റെ മുഖത്തെ സന്തോഷം അത്രക്ക് ഉണ്ടായിരുന്നു

ഫൈസൽ : ഞാൻ ഇന്നലെ പറഞ്ഞില്ലേ മഹാ ചേച്ചി പറഞ്ഞ പറഞ്ഞത് പോലെ നടക്കുമെന്ന് , ഇന്നലെ ചേച്ചി പറഞ്ഞില്ലേ എനിക്കും ഇങ്ങോട്ട് ട്രാൻസ്ഫർ കിട്ടും എന്ന് , ഹഹഹ കിട്ടി അളിയാ കിട്ടി , എനിക്കും കിട്ടി ട്രാൻസ്ഫർ അതും നാളെ തന്നെ ജോയിൻ ചെയ്യണം പുതുതായി വരുന്ന പ്രൊജക്റ്റ് ഹെഡിന്റെ അസ്സിസ്റ്റന്റ് ആയിട്ട് , ഇനി ആ വരുന്ന കുരിശ് ഏത് മാരണം ആണെന്ന് ആവോ , വല്ല തങ്കപ്പെട്ട സ്വഭാവം ഉള്ളത് ആയമതിയായിരുന്നു , ,,,, അവൻ അവന്റെ സന്തോഷം അടക്ക വയ്യാതെ പറഞ്ഞുകൊണ്ടിരുന്നു , നജീബ് ആണേൽ കിളിപോയപോലെ ഇരിക്കുന്ന ഫർസാനയെ തന്നെ നോക്കി ഇരിക്കുക ആണ് ,,, അവൻ അവളെ തട്ടി വിളിച്ചു

നജീബ് : എന്താടി ,എന്തേലും പ്രശ്നം ഉണ്ടോ ,,,അവൻ വെപ്രാളത്തോടെ ചോദിച്ചു , അവന്റെ തട്ടലും ചോദ്യവും അവളെ ബോധത്തിലേക്ക് കൊണ്ട് വന്നു , പിന്നെ അവളുടെ മുഖത്തു സന്തോഷത്തിന്റെ പുഞ്ചിരി വിടർന്നു

ഫർസാന : കിട്ടി ഇക്ക , എനിക്ക് കിട്ടി , ആർക്കും തട്ടിപ്പറിക്കാൻ പറ്റാത്ത ആർക്കും എത്തിപ്പിടിക്കാൻ പറ്റാത്ത ഞാൻ സ്വപ്നം കണ്ട എന്റെ ജോബ് എനിക്ക് കിട്ടി ഇക്ക കിട്ടി ,,,,അവൻ സന്തോഷംകൊണ്ട് കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞുകൊണ്ട് കയ്യിലുള്ള ലെറ്റർ അവന് കൊടുത്തു ,,,,, അവളുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞ അവനും വേഗം തന്നെ ലെറ്റർ വാങ്ങി നോക്കി ,അതിലൂടെ കണ്ണുകൾ ഓടിച്ച ശേഷം ചാടി എണീച്ചു അവളെ എടുത്തുപൊക്കി വട്ടം കറക്കി ,, അവരുടെ സന്തോഷ പ്രകടനം കണ്ട് കണ്ണും തള്ളി മഹായും ഉമ്മയും വന്നത് ,

സുഹറ : എന്താടാ ഫൈസു കാര്യം

Recent Stories

The Author

PONMINS

22 Comments

  1. ചേട്ടാ എന്നാ അടുത്ത പാർട്ട് വരുന്നേ… എല്ലാ കഥയും പകുതി വായിച് നിർത്തിയിരിക്ക…

  2. ബ്രോ അടുത്ത പാർട്ട്‌ വരാറായോ.

  3. ശിവജിത്

    നിങ്ങളുടെ കഥകൾ ഇഷ്ടമായതുകൊണ്ടാണ് ഇവിടെ പലരും അവരുടെ ഇഷ്ട്ടങ്ങൾ പല രീതിയിൽ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് പൊതുവായി ഒരു മറുപടി നൽകാൻ ശ്രമിക്കുക.

  4. Machane ella parts ippola vayichu theerthathu wooow orekshayilla … kathirikkunnnu

  5. ❤❤❤

  6. അപ്പൊ ഒമർ വരികയാണ് അല്ലേ…
    ആ ജയസൂര്യ എന്ന് പറയുന്നവന്റെ കാര്യത്തിൽ തീരുമാനം ആയി

  7. ♥️♥️♥️♥️♥️♥️♥️♥️

  8. അടുത്ത പാർട്സ് വേഗത്തിൽ idane bro

  9. കൊള്ളാം നന്നായിട്ടുണ്ട് ഓരോ പാർട്ടും ത്രില്ലിംഗ് ആകുന്നുണ്ട് 👍👍👍👍👍❤️👍

    അടുത്ത ഭാഗം കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ 🙏🙏🙏🙏🙏🙏

    കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും

  10. super part.
    but itrayum characters vannathum, ee part kurachu vaikiyathum confusion undakki. 6th part onnu odichappol thanne clear aayi ellam.

  11. ❤️❤️❤️waiting anuuuu 👍🏻👍🏻👍🏻👍🏻

    1. Super വൈകാതെ അടുത്ത പാർട്ടി വരും എന്ന് പ്രതീക്ഷിക്കുന്നു

  12. ithokke fb yil varnathulika page il nerathe vannathaa ithinte bakki koodi pettenu post chyy
    athil ithil kooduthal undalloo

  13. എടയ് ഗ്യാപ്പിന്റെ ആള. കഥയുടെ full flow പോക്കുന്നടെ. ഇതാ പറയുന്നത് മൊത്തം എഴുതി കഴിഞ്ഞിട്ട് കൂറെച്ച ആയി പ്രസിദ്ധീകരിക്കാൻ ആരും കേൾക്കത്തില്ല🤕🤒

  14. അക്ഷരത്തെറ്റുകൾ ഒരുപാടുണ്ട് അത് വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. അത് ശ്രദ്ധിക്കുമല്ലോ..

  15. നന്നായിരുന്നു.,💖💖💖

  16. നീലകുറുക്കൻ

    സത്യത്തിൽ ആരാ ഈ ആയിഷയും കൈജയും മനസ്സിലായില്ല.. 😢😢

    1. മുൻപത്തെ പാർട്ടിൽ പറഞ്ഞിട്ടുണ്ട്. എല്ലാവരും സ്വപ്നം കണ്ടു പേടിയോടെ ഉണരുന്നു. ആ പാർട്ടിൽ ആണ് എന്ന് തോന്നുന്നു മഹാ, ഫർസാന എല്ലാം ആദ്യം വരുന്നത്.

  17. Bro story orupade gap edarude
    Moving good
    Orupade aalukal ullade konde gap varumbol continuation kittunilla first thotte vayikendi varunnu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com