രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-7[PONMINS] 451

Views : 28205

പതിവ് പോലെ തന്നെ ദിവസങ്ങൾ ഓടി മറിഞ്ഞു ,കുഞ്ഞുങ്ങളുടെ ചടങ്ങിനുള്ള ദിവസം വന്നെത്തി , സന്തോഷത്തോടെയും ആഘോഷത്തോടെയും അവരുടെ പേരിടൽ ചടങ്ങ് നടത്തി , ശിവ രുദ്ര് ,ശിവ സൂര്യ , രുദ്ര പ്രിയ ,സൂര്യ പ്രിയ ,,,,, ശിവയുടെ ഇഷ്ട്ടപ്രകാരം ആ പേരുകൾ തന്നെ അവർക്ക് നൽകി , അത് കഴിഞ്ഞുള്ള ദിവസം മക്കളെയും ശിവയേയും ഡോക്ടറെ കാണിക്കാൻ ഉള്ള ദിവസം ആയിരുന്നു ,ഓഫീസിൽ എല്ലാവരും തിരക്കിൽ ആയത്കൊണ്ട് ശിവയും ജാനകിയും മീനാക്ഷിയും മാധവിയും ഭർത്താവും ആയിരുന്നു കൂടെ പോയത് , ഹോസ്പിറ്റലിൽ എത്തി കുട്ടികളുടെ ഡോക്ടറെ കണ്ട് 3 പേരെക്കൊണ്ട് അവർ വണ്ടിയിലേക്ക് പോയി , ഒരാളെ ജാനകി എടുത്ത് കൊണ്ട് ശിവക്കൊപ്പം അവളുടെ ഡോക്ടറെ കണ്ടു ചെക്ക് അപ്പ് ഒക്കെ കഴിഞ്ഞ ശേഷം അവർ പുറത്തേക്ക് നടന്നു , ചിരിച്ചു കളിച്ചു സതോഷത്തോടെ ആണ് അവൾ നടന്നത് , പെട്ടെന്ന് അവൾക്ക് മുന്നിലേക്ക് ഒരാൾ കയറി നിന്നു , അയാൾ അവളെ അടിമുടി ഒന്ന് നോക്കി

“ നീ വല്ലാതെ ഒന്നങ്ങ് മിനുങ്ങിയല്ലോടി , ആഹ് ഇതാണോ നിന്റെ കൊച് , ആരുടെ ആടി ഇത് , അന്ന് നീ ഞങ്ങളുടെ കയ്യിൽ നിന്നും വിദഗ്ദ്ധമായി രെക്ഷപെട്ടതല്ലേ , പിന്നെ എങ്ങനെ ആടി ഇത് ,ആ എന്തായാലും വേണ്ടില്ല പണ്ടത്തേതിനേക്കാൾ നീ ഇന്ന് കൊള്ളാം , അപ്പൊ എങ്ങനെ നമുക്ക് അങ് പോകല്ലേ “,,,, അയാൾ അവളെ നോക്കി പറഞ്ഞു .

ശിവ മുന്നിൽ നിൽക്കുന്നവനെ കണ്ട് ആകെ പേടിയോടെ വിറച്ചു നിൽക്കുക ആണ് , ജാനകിയും സംഭവം എന്തെന്നറിയാതെ നിൽക്കുക ആണ് , അയാളുടെ കൈകൾ കുഞ്ഞിലേക്ക് നീണ്ടതും അതുവരെ പേടിച്ചു നിന്ന ശിവ സർവ്വ ശക്തിയും എടുത്തു അയാളെ പിന്നിലേക്ക് തള്ളി ,,

ശിവ : ‘അമ്മ ,, കുഞ്ഞിനെ കൊണ്ട് പോ ‘അമ്മ ,, അയാൾ ,, അയാൾ കൊല്ലും എന്റെ കുഞ്ഞിനെ ,,,, ശിവ കരച്ചിലോടെ പറഞ്ഞു , എന്നാൽ ജാനകി അവളെ ഒന്ന് നോക്കി അവളെ ചേർത്ത് പിടിച്ചു നിന്നു .

പുറകിലേക്ക് വെച്ച് പോയ അയാൾ ദേഷ്യം കൊണ്ട് അലറി “ ഡി” അയാൾ അവൾക്ക് നേരെ കുതിച്ചു എന്നാൽ അവളിലേക്ക് എത്തുന്നതിനു മുൻപ് തന്നെ അവനെ രണ്ടുപേർ പിടിച്ചു നിർത്തി അടിനഭിക്കും മുതുകിനും മുട്ട് കയറ്റി , പ്രതീക്ഷിക്കാത്ത പ്രഹരം ആയതിനാൽ അവൻ വീണുപോയി , ആ സമയം മതിയായിരുന്നു അവർക്ക് അവനെ കെട്ടി കൂട്ടാൻ, അവർ അവനെയും കൊണ്ട് അവിടുന്ന് പോയി , ഇതെല്ലം ആശ്ചര്യത്തോടെ നോക്കി നിൽക്കുക ആണ് ശിവ ജാനകി ഇതെല്ലം പ്രതീക്ഷിച്ചപോലെ ചിരിയോടെ നിൽക്കുന്നു , അവർ തിരിഞ്ഞു ശിവയെ നോക്കി അവൾ തിരിച്ചും

ജാനകി : ഒരു കാര്യം നീ മറന്നു ശിവ , നിന്റെ സഹോദരന്റെ പേര് രുദ്രൻ എന്നാണ് , ഈ ലോകം മുഴുവൻ പറന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപൻ , അവന്റെ സംരക്ഷണയിൽ ഉള്ളവർക്ക് ഒരു പോറൽ പോലും ഏൽക്കാതെ കാക്കാൻ അവനറിയാം ,,,, അവർ ചിരിയോടെ പറഞ്ഞു അതെ ചിരി പതിയെ ശിവയിലും വന്നു ,സഹോദരൻ എന്ന തന്റെ ധൈര്യത്തിനെ ഓർത്തുള്ള ചിരി .

രാത്രി ഭക്ഷണ ശേഷം കുഞ്ഞുകൾക്കുള്ള പതിവ് ഉമ്മ കൊടുക്കാൻ വന്നതാണ് അച്ചു , അവനെ കാത്തെന്ന പോലെ ഇരിക്കുന്ന ശിവയെ കണ്ടതും അവൻ ഒരു ചിരിയോടെ മക്കൾക്ക് ഒപ്പം ഇരുന്നു ,

ശിവ : ഏട്ടാ , അയാൾ ,,, അവൾ സംശയത്തോടെ ചോദിച്ചു ,,,

അച്ചു :അയാൾ ഒരു വാടക ഗുണ്ട ആണ് മോളെ , അയാൾക്ക് വലുതായി ഒന്നും അറിയില്ല , അന്ന് അവരെ നോക്കാൻ ഏൽപ്പിച്ച നീ അവരുടെ കണ്ണ് വെട്ടിച്ചു കടന്നു കളഞ്ഞത് കൊണ്ട് ,ഇത്ര കാലവും നിന്നെ തപ്പി നടക്കുകയാ ,, ആർക്ക് വേണ്ടിയാണ് എന്ന് അയാൾക്കും അറിയില്ല , അയാളുടെ കൂട്ടാളികളെ വിളിക്കാൻ നോക്കി പക്ഷേ അവരെയൊന്നും കിട്ടിയില്ല, ചിലപ്പോ ഇയാൾ നമ്മടെ കയ്യിൽ പെട്ടത് അവർ കണ്ട് കാണും ,,,, അവൻ ചിരിയോടെ തന്നെ പറഞ്ഞു ,അവളും അവനെ ഒന്ന് നോക്കി

ശിവ : ഞാൻ ,,ഞാൻ ,, ഏട്ടനോട് എല്ലാം പറയാം ,,, അവൾ വിക്കി വിക്കി പറഞ്ഞു

അച്ചു : ശിവ ,നീ ടെൻഷനോടെ ഒന്നും പറയണ്ട , സാവധാനം പറഞ്ഞ മതി ,,,,അവൻ അലിവോടെ അവളുടെ തലയിൽ തലോടി പറഞ്ഞു

ശിവ : അതല്ല ഏട്ടാ എനിക്ക് പറയണം , എല്ലാം ഏട്ടനോട് പറയണം അല്ലേൽ അല്ലേൽ ചിലപ്പോ എനിക്ക് ഇനിയും ഇതുപോലെ ആരേലും വന്നാൽ എതിർക്കാൻ ഉള്ള ശക്തി ഉണ്ടാവില്ല ,,ഏട്ടൻ അറിയണം എന്റെ എല്ലാം ,,, അവൾ ഗൗരവത്തോടെ പറഞ്ഞു , അച്ചു അവളെ ഒന്ന് നോക്കിയ ശേഷം തലയാട്ടി , ജാനകിയും ദേവയാനിയും അങ്ങോട്ട് വന്നതും അവരെയും ശിവ അവിടെ ഇരുത്തി .

തൃശ്ശൂർ ഉള്ള ഒരു ഗ്രാമത്തിൽ ആണ് ഞാൻ ജനിച്ചത് , എന്റെ അച്ഛനും അമ്മയും ആരെന്ന് എനിക്ക് അറിയില്ല , ശിവക്ഷേത്രത്തിന് അടുത്തുള്ള ഒരു കുറ്റിക്കാട്ടിൽ നിന്നും കിട്ടിയതാണ് ആ ശിവക്ഷേത്രം തന്നെ ആയിരുന്നു എന്റെ ജീവ വായുവും , ഓർമ്മ വെച്ച നാൾ മുതൽ ഒരു ദിവസം പോലും മുടങ്ങാതെ ഞാൻ ആ നടയിൽ എത്തുമായിരുന്നു , എന്റെ പരിഭവങ്ങളും പരാതികളും സന്തോഷങ്ങളും സങ്കടങ്ങളും അവിടെ ബോധിപ്പിക്കാതെ എനിക്ക് ഉറക്കം പോലും വരില്ലായിരുന്നു ,വലിയ കുട്ടി ആയതിൽ പിന്നെ ആ ദിനങ്ങൾ അവിടെ പോകാതെ ഞാൻ ഉറക്കം പോലും ഒഴിഞ്ഞു ഇരിന്നിട്ടുണ്ട് ,

ഞാൻ ഓർമ്മ വെച്ച നാൾ മുതൽ മുത്തശ്ശി എന്ന് വിളിക്കുന്ന ആ വലിയ മനസ്സിന്റെ ഉടമയെ , അവർക്കും ആരും ഉണ്ടായിരുന്നില്ല , അതുകൊണ്ട് തന്നെ അല്ലറ ചില്ലറ പണികൾ ആവുന്നത് പോലെ ചെയ്താണ് അവർ ജീവിച്ചിരുന്നത് , ഒരു കൊച്ചുവീട് ആയിരുന്നു ഞങ്ങളുടെ , എനിക്ക് 8 വയസ്സ് ഉള്ളപ്പോൾ അവിടെ അടുത്ത് തന്നെ ഉള്ള മുത്തശ്ശിയുടെ ഒരു കൂട്ടുകാരി ഉണ്ട് വലിയ തറവാട്ടുകാർ ആയിരുന്നു അവർ , അവിടെ ആ മുത്തശ്ശിയും മുത്തശ്ശനും മാത്രമേ ഉണ്ടായിരുന്നുള്ളു ,അവരുടെ മക്കൾ ഒക്കെ കല്യാണം കഴിഞ്ഞും ജോലി സംബന്ധമായും പുറത്തായിരുന്നു , എന്നെ എന്റെ മുത്തശ്ശി അമ്മമ്മ എന്ന അവരെ ഏൽപ്പിച്ച ശേഷം ഒരു യാത്ര പോയി ,പിന്നെ ഞാൻ അവിടെ ആയിരുന്നു നിന്നത് ,അവരെന്നെ പഠിക്കാൻ വിട്ടു , നല്ല സ്നേഹമുള്ളവർ ആയിരുന്നു , അങ്ങനെ 4 വർഷങ്ങൾക്ക് ശേഷം എന്റെ 12ആം വയസ്സിൽ അവരുടെ കുടുംബങ്ങൾ എല്ലാം തറവാട്ടിൽ ഒത്തുകൂടി ,

Recent Stories

The Author

PONMINS

22 Comments

  1. ചേട്ടാ എന്നാ അടുത്ത പാർട്ട് വരുന്നേ… എല്ലാ കഥയും പകുതി വായിച് നിർത്തിയിരിക്ക…

  2. ബ്രോ അടുത്ത പാർട്ട്‌ വരാറായോ.

  3. ശിവജിത്

    നിങ്ങളുടെ കഥകൾ ഇഷ്ടമായതുകൊണ്ടാണ് ഇവിടെ പലരും അവരുടെ ഇഷ്ട്ടങ്ങൾ പല രീതിയിൽ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് പൊതുവായി ഒരു മറുപടി നൽകാൻ ശ്രമിക്കുക.

  4. Machane ella parts ippola vayichu theerthathu wooow orekshayilla … kathirikkunnnu

  5. ❤❤❤

  6. അപ്പൊ ഒമർ വരികയാണ് അല്ലേ…
    ആ ജയസൂര്യ എന്ന് പറയുന്നവന്റെ കാര്യത്തിൽ തീരുമാനം ആയി

  7. ♥️♥️♥️♥️♥️♥️♥️♥️

  8. അടുത്ത പാർട്സ് വേഗത്തിൽ idane bro

  9. കൊള്ളാം നന്നായിട്ടുണ്ട് ഓരോ പാർട്ടും ത്രില്ലിംഗ് ആകുന്നുണ്ട് 👍👍👍👍👍❤️👍

    അടുത്ത ഭാഗം കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ 🙏🙏🙏🙏🙏🙏

    കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും

  10. super part.
    but itrayum characters vannathum, ee part kurachu vaikiyathum confusion undakki. 6th part onnu odichappol thanne clear aayi ellam.

  11. ❤️❤️❤️waiting anuuuu 👍🏻👍🏻👍🏻👍🏻

    1. Super വൈകാതെ അടുത്ത പാർട്ടി വരും എന്ന് പ്രതീക്ഷിക്കുന്നു

  12. ithokke fb yil varnathulika page il nerathe vannathaa ithinte bakki koodi pettenu post chyy
    athil ithil kooduthal undalloo

  13. എടയ് ഗ്യാപ്പിന്റെ ആള. കഥയുടെ full flow പോക്കുന്നടെ. ഇതാ പറയുന്നത് മൊത്തം എഴുതി കഴിഞ്ഞിട്ട് കൂറെച്ച ആയി പ്രസിദ്ധീകരിക്കാൻ ആരും കേൾക്കത്തില്ല🤕🤒

  14. അക്ഷരത്തെറ്റുകൾ ഒരുപാടുണ്ട് അത് വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. അത് ശ്രദ്ധിക്കുമല്ലോ..

  15. നന്നായിരുന്നു.,💖💖💖

  16. നീലകുറുക്കൻ

    സത്യത്തിൽ ആരാ ഈ ആയിഷയും കൈജയും മനസ്സിലായില്ല.. 😢😢

    1. മുൻപത്തെ പാർട്ടിൽ പറഞ്ഞിട്ടുണ്ട്. എല്ലാവരും സ്വപ്നം കണ്ടു പേടിയോടെ ഉണരുന്നു. ആ പാർട്ടിൽ ആണ് എന്ന് തോന്നുന്നു മഹാ, ഫർസാന എല്ലാം ആദ്യം വരുന്നത്.

  17. Bro story orupade gap edarude
    Moving good
    Orupade aalukal ullade konde gap varumbol continuation kittunilla first thotte vayikendi varunnu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com