രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-7[PONMINS] 451

Views : 28205

“ ആഹ്ഹ “ എന്നൊരലർച്ചയോടെ ആ കാഴ്ച്ച കാണാൻ ആവാതെ അച്ചു സ്വപ്നത്തിൽ നിന്നും ചാടി എണീച്ചു , താൻ കണ്ടത് ഒരു സ്വപ്നം ആണെന്ന് അവന് അപ്പോഴും വിശ്വസിക്കാൻ ആയിട്ടില്ലായിരുന്നു , ഒരുപാട് നേരാം എടുത്തു അവനൊന്ന് നോർമൽ ആവാൻ , അവൻ ബെഡിൽ നിന്നും പതിയെ താഴേക്ക് ഇറങ്ങി , ഒമറിന്റെ മുറിയിലേക്ക് നടന്നു , എന്നാൽ അവിടെ അവൻ ഇല്ലായിരുന്നു , സമയം 2 മണി ആയിട്ടേ ഉള്ളു അവൻ കിച്ചണിൽ പോയോ എന്നറിയാൻ അവൻ താഴേക്ക് ഇറങ്ങി എന്നാൽ കിചെനിലും ഇല്ലെന്ന് കണ്ടതും അവൻ തിരിച്ചു കയറാൻ നിന്നതും പുറത്തു ടോമിന്റെ കുരകേട്ടു അവൻ പുറത്തേക്ക് ഇറങ്ങി അവിടെ ഗാർഡനിലെ ബെഞ്ചിൽ കിടന്ന് മുകളിലേക്ക് നോക്കി ഇരിക്കുന്ന ഒമെറിനെ കണ്ടതും അവനും അങ്ങോട്ട് ചെന്ന് അവനെ തട്ടി വിളിച്ചു , അവൻ എണീച്ചിരുന്നു അച്ചുവിനെ ഒന്ന് നോക്കി അവന്റെ നിറഞ്ഞ കണ്ണുകൾ കണ്ടതും എന്തോ കാര്യമായ പ്രശ്നം ആണെന്ന് അവന് മനസ്സിലായി കൂടാതെ അവന്റെ കയ്യിലെ സ്വർണമാലയും അതിനറ്റത്തെ ലോക്കറ്റും കണ്ടതും എന്തോ അവനെ കാര്യമായി അലട്ടുന്നുണ്ടെന്ന് അവന് മനസ്സിലായി ,,, അച്ചു പതിയെ അവനെടുത്തിരുന്നു അവനെ ചേർത്ത് പിടിച്ചു

അച്ചു : എന്താടാ പ്രശ്നം ,,,

ഒമർ : അറിയില്ല അച്ചു , കുറച്ചു ദിവസമായി ഒരു സ്വപ്നം എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു , ഒരു നിസ്‌ക്കരപ്പായയിൽ ഇരുന്നു കരഞ്ഞു കണ്ണീർ വാർത്തു നാഥനോട് രക്ഷ തേടുന്ന ഒരു പെൺകുട്ടി , അവളുട ,,,അവളുടെ കണ്ണീർ എന്റെ ഉറക്കം കെടുത്തുന്നു , അവളുടെ കണ്ണുകളിലെ വേദന എന്റെ സ്വസ്ഥത കെടുത്തുന്നു , ഈ ചെയിൻ കയ്യിൽ പിടിച്ചാലേ അതിൽ നിന്നും എനിക്ക് മോചനം ലഭിക്കുന്നുള്ളൂ , ഇതുവരെ കാണാത്ത അവളുമായി ഈ മാലക്ക് എന്ത് ബന്ധമേ ഉള്ളത് , ഇനി ഇത് അവളുടെ മാല ആണോ , ,,,, അവൻ മനസ്സിലുള്ളത് അവനോട് പറഞ്ഞു

അച്ചു : ഈ മാല ഉസ്താദിന് നിന്നെ കൈക്കുഞ്ഞായിരുന്നപ്പോൾ കിട്ടുമ്പോൾ നിന്റെ അടുത്തൂന്ന് കിട്ടിയത് ആണെന്ന് അല്ലേ പറഞ്ഞത് ,,,,, അവൻ ഒമറിനോട് ചോദിച്ചു
അവൻ അതിനു അതെ എന്ന് തലയാട്ടി , പിന്നെ എന്തൊക്കെയോ ചിന്തയോടെ അങ്ങനെ ഇരുന്നു

അല്പം കഴിഞ്ഞതും അച്ചുവിന്റെ ഇടതു സൈഡിൽ കണ്ണൻ വന്നിരുന്നു , അവന്റെ മുഖവും ആകെ ദുഃഖത്തിൽ ആയിരുന്നു അതുകണ്ട അച്ചു കാര്യം അന്വേഷിച്ചു

കണ്ണൻ : ഏതോ ഒരു കോളേജിലേക്ക് ഞാൻ കേറിചെന്നത് അവിടുത്തെ വരാന്തയിലൂടെ ഞാൻ നടന്നു മയക്ക് മരുന്നും പുകവലിയും ഒക്കെ അവിടെ സർവ്വസാദാരണം പോലെ നടക്കുന്നു പെട്ടെന്ന് ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടു ഞാൻ അങ്ങോട്ട് നോക്കി അവിടെ കുറച്ചുപേർ ചേർന്ന് എന്റെ മുന്നിൽ ഇട്ട് ഒരു കുട്ടിയെ ,,,,, അവൻ അത്രയും പറഞ്ഞു അച്ചുവിന്റെ തോളിലേക്ക് ചാഞ്ഞു

അച്ചു : സ്വപ്നം ആണോ ,,,

കണ്ണൻ : മ്മ് , അതേ പക്ഷേ എന്തോ മനസ്സിൽ നിന്നും പോകുന്നില്ല ആകെ ഒരു ,,, അവൻ വിഷമത്തിൽ തന്നെ പറഞ്ഞു

അച്ചു അവൻ കണ്ടതും അവരോട് പറഞ്ഞു , അവരെല്ലാം ആകെ ഒരു വല്ലാത്ത അവസ്ഥയിൽ ആയി

അച്ചു : എന്താ ഇതിന്റെ എല്ലാം അർത്ഥം , ആരാ അവരൊക്കെ , എവിടെയാ അവരെ തേടി പോകേണ്ടത് ,,, അവൻ ആരോടെന്നില്ലാതെ പറഞ്ഞു .

“ ഇന്ദ്രപുരം “,,,,, പെട്ടെന്ന് പുറകിൽ നിന്നും ഒരു അശരീരി കേട്ടു ,,, അവർ മൂന്നും തിരിഞ്ഞു നോക്കി , അവിടെ അവരെ നോക്കി നിൽക്കുന്ന കണ്ണന്റെ മുത്തശ്ശിയെ കണ്ടതും അവർ മൂന്ന് പേരും എണീച് അവർക്ക് നേരെ തിരിഞ്ഞു

“ ചിലരെ സനാതൻ ആക്കാൻ ,ചിലരെ സഹായിക്കാൻ , ചിലരെ സുമംഗലി ആക്കാൻ , ചിലരെ സംഹരിക്കാൻ ,,നിങ്ങൾ അവിടെ പോണം , അവിടെ നിങ്ങളെ കാത്തിരിക്കുന്ന പലതും ഉണ്ട് “

മുത്തശ്ശി പറഞ്ഞതും രാവിലെ ചാരു പറഞ്ഞതും കൂടി കൂട്ടി വായിച്ചപ്പോൾ അവർക്കു ചില കാര്യങ്ങൾ മനസ്സിലായി , തങ്ങളാൽ നിറവേറ്റപ്പെടേണ്ട ചില കാര്യങ്ങൾ അവിടെ ഉണ്ടെന്ന് അവർക്ക് ബോധ്യമായി , അവർ മുത്തശ്ശിക്കൊപ്പം അകത്തേക്ക് കയറി .

അവിടെ എല്ലാവരും അത്താഴത്തിന് ഇരിക്കുന്നത് കണ്ട് അച്ചുവും ഒമറും കണ്ണ് മിഴിച്ചു , അവരുടെ മിഴിച്ചുള്ള നിൽപ് കണ്ടതും ജാനകി ചിരിച്ചുകൊണ്ട് പറഞ്ഞു

ജാനകി : നാളെ എല്ലാവരും നോമ്പ് എടുക്കുന്നുണ്ട് , അതാ എല്ലാവരും അത്താഴത്തിന് എണീച്ചത് ,,,

അത് കേട്ടതും ഒമേറും അച്ചുവും ചിരിയോടെ വന്നിരുന്നു , ചെറുപയർ കഞ്ഞിയും പഴം പുഴുങ്ങിയതും ബ്രെഡ്ഡ് പൊരിച്ചതും ചായയും കോഫിയും പിന്നെ കുറച്ചു പത്തിരിയും ഉണ്ടായിരുന്നു , അതെല്ലാം ഒന്ന് പോലും ബാക്കി വെക്കാതെ എല്ലാവരും കൂടെ കഴിച്ചു തീർത്തു .

രാവിലെ പതിവ് പോലെ തന്നെ എല്ലാവരും അവരവരുടെ തിരക്കുകളിലേക്ക് നീങ്ങി , കണ്ണനും ഒമേറും ഇന്ദ്രപുരത്തെ കുറിച്ച് കൂടുതൽ അറിയാൻ ആളുകളെ ഏർപ്പാടാക്കി , അവരുടെ ഇൻഫർമേഷൻ കിട്ടുന്ന മുറക്ക് ബാക്കി കാര്യങ്ങൾ നീക്കം എന്ന് തീരുമാനിച്ചു , ഹെഡ് ഓഫീസിൽ വിച്ചുവും മറ്റും കാര്യങ്ങൾ ചെയ്ത് പൊന്നു , രാജ വീരനും കൂട്ടരും അവർക്ക് കിട്ടുന്ന ഓർഡറുകൾ അനുസരിച്ചു കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയി , വീട്ടിലുള്ളവരുടെ സുരക്ഷക്ക് പുറമെ വേണി ഫർസാന പ്രിയ എന്നിവരേയും അവർ അറിയാതെ പ്രൊട്ടക്ട് ചെയ്യുന്നുണ്ടായിരുന്നു ,പ്രിയ കമ്പനിക്ക് ഒരു മുതൽക്കൂട്ട് ആണെന്ന് ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ എല്ലാവരും മനസ്സിലാക്കിയിരുന്നു ,

Recent Stories

The Author

PONMINS

22 Comments

  1. ചേട്ടാ എന്നാ അടുത്ത പാർട്ട് വരുന്നേ… എല്ലാ കഥയും പകുതി വായിച് നിർത്തിയിരിക്ക…

  2. ബ്രോ അടുത്ത പാർട്ട്‌ വരാറായോ.

  3. ശിവജിത്

    നിങ്ങളുടെ കഥകൾ ഇഷ്ടമായതുകൊണ്ടാണ് ഇവിടെ പലരും അവരുടെ ഇഷ്ട്ടങ്ങൾ പല രീതിയിൽ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് പൊതുവായി ഒരു മറുപടി നൽകാൻ ശ്രമിക്കുക.

  4. Machane ella parts ippola vayichu theerthathu wooow orekshayilla … kathirikkunnnu

  5. ❤❤❤

  6. അപ്പൊ ഒമർ വരികയാണ് അല്ലേ…
    ആ ജയസൂര്യ എന്ന് പറയുന്നവന്റെ കാര്യത്തിൽ തീരുമാനം ആയി

  7. ♥️♥️♥️♥️♥️♥️♥️♥️

  8. അടുത്ത പാർട്സ് വേഗത്തിൽ idane bro

  9. കൊള്ളാം നന്നായിട്ടുണ്ട് ഓരോ പാർട്ടും ത്രില്ലിംഗ് ആകുന്നുണ്ട് 👍👍👍👍👍❤️👍

    അടുത്ത ഭാഗം കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ 🙏🙏🙏🙏🙏🙏

    കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും

  10. super part.
    but itrayum characters vannathum, ee part kurachu vaikiyathum confusion undakki. 6th part onnu odichappol thanne clear aayi ellam.

  11. ❤️❤️❤️waiting anuuuu 👍🏻👍🏻👍🏻👍🏻

    1. Super വൈകാതെ അടുത്ത പാർട്ടി വരും എന്ന് പ്രതീക്ഷിക്കുന്നു

  12. ithokke fb yil varnathulika page il nerathe vannathaa ithinte bakki koodi pettenu post chyy
    athil ithil kooduthal undalloo

  13. എടയ് ഗ്യാപ്പിന്റെ ആള. കഥയുടെ full flow പോക്കുന്നടെ. ഇതാ പറയുന്നത് മൊത്തം എഴുതി കഴിഞ്ഞിട്ട് കൂറെച്ച ആയി പ്രസിദ്ധീകരിക്കാൻ ആരും കേൾക്കത്തില്ല🤕🤒

  14. അക്ഷരത്തെറ്റുകൾ ഒരുപാടുണ്ട് അത് വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. അത് ശ്രദ്ധിക്കുമല്ലോ..

  15. നന്നായിരുന്നു.,💖💖💖

  16. നീലകുറുക്കൻ

    സത്യത്തിൽ ആരാ ഈ ആയിഷയും കൈജയും മനസ്സിലായില്ല.. 😢😢

    1. മുൻപത്തെ പാർട്ടിൽ പറഞ്ഞിട്ടുണ്ട്. എല്ലാവരും സ്വപ്നം കണ്ടു പേടിയോടെ ഉണരുന്നു. ആ പാർട്ടിൽ ആണ് എന്ന് തോന്നുന്നു മഹാ, ഫർസാന എല്ലാം ആദ്യം വരുന്നത്.

  17. Bro story orupade gap edarude
    Moving good
    Orupade aalukal ullade konde gap varumbol continuation kittunilla first thotte vayikendi varunnu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com