രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-7[PONMINS] 451

Views : 28205

അച്ചു : പിന്നെ ,,,,

“കണ്ണുകൾ നീല നിറമായിരിക്കും ”

അവർ അത് പറഞ്ഞുകൊണ്ട് അച്ചുവിന്റെ കറുത്ത കണ്ണുകളിലേക്ക് നോക്കി , എന്നാൽ ഇതെല്ലം കേട്ട് അദ്ബുധത്തോടെ ഇരുന്നു പോയി അവർ ,,

“ സാറിന് മാത്രം അല്ല ഇവർക്കും അവിടെ പലതും കാത്തിരിക്കുന്നുണ്ട് എന്നദ്ദേഹം പറഞ്ഞിട്ടുണ്ട് , പിന്നെ ആ പേപ്പർ കട്ടിങ്സ് അത് നിങ്ങൾക്ക് പലതിലേക്കും ഉള്ള വഴി കാട്ടി ആണെന്നും പറഞ്ഞു “,,,. അവൾ അവരെ നോക്കി പറഞ്ഞു ,

അച്ചു : മ്മ് , നിങ്ങൾ സീറ്റിലേക്ക് പൊയ്ക്കൊള്ളൂ , ഞാൻ കാര്യങ്ങൾ ഒന്ന് അന്വേഷിക്കട്ടെ എന്നിട്ട് പറയാം ,പേടിക്കണ്ട ഞാൻ ഉണ്ടാവും കൂടെ ,,, അവൻ അവരെ നോക്കി ചിരിയോടെ പറഞ്ഞു

“ ഞങ്ങളും “ പെട്ടെന്ന് കണ്ണനും ഒമറും ഒന്നിച്ചു പറഞ്ഞു , ആ കുട്ടികൾ അവരെ നോക്കി കൈകൾ കൂപ്പി നന്ദി പറഞ്ഞുകൊണ്ട് അവിടുന്ന് പോയി , അവർ പോകുന്നത് അവർ മൂന്ന് പേരും നോക്കി ഇരുന്നു .

കുറച്ചു നേരം അവർ അങ്ങനെ തന്നെ ഇരുന്നു , കണ്ണന്റെ ഫോൺ അടിച്ചതും അവൻ അതെടുത്തു സംസാരിച്ചു ,പിന്നെ കട്ട് ചെയ്ത ശേഷം അച്ചുവിനെ നോക്കി .

കണ്ണൻ : ഇന്ദ്രപുരത്തെ ഒരു പറക്കാടൻ ഫാമിലിയുടേത് ആണ് ഈ കോളേജ് , അത് പലരും അപ്പ്രോച്ച് ചെയ്തതാണ് പക്ഷേ പക്ഷേ അതിന്റെ ഇപ്പോഴത്തെ അവകാശികൾ അവർ ഓഫർ ചെയ്ത തുക കുറഞ്ഞുപോയത് കൊണ്ട് റിജെക്ട് ചെയ്തു , അത് മാത്രമല്ല അവർ ഒരു മുസ്ലിം ഫാമിലി ആണ് സൊ ഒരു മുസ്ലിമിന് തന്നെ അത് കൈമാറാൻ ആണ് അവരുടെ മെയിൻ റീസൺ ,,,,,

അച്ചു : മംമ, കൂടുതൽ ഡീറ്റെയിൽസ് എടുക്കണം , നമുക്ക് എല്ലാരോടും സംസാരിച്ച ശേഷം ഒരു തീരുമാനത്തിൽ എത്താം ,, അവർ അതും പറഞ്ഞു അവരുടെ തിരക്കുകളിലേക്ക് പോയി .

വൈകീട്ട് വീട്ടിൽ എത്താൻ അല്പം താമസിച്ചിരുന്നു , റൂമിലേക്ക് കയറിയ ഒമർ അവിടെ ടേബിളിൽ ആയി ഇരിക്കുന്ന ജ്യൂസും ഈത്തപ്പഴവും വെള്ളവും കണ്ടതും ചിരിയോടെ അച്ചുവിനെ ഓർത്തു , ഫ്രഷ് ആയി വുളുഹ് എടുത്തു വന്നതും മഗ്‌രിബ് ബാങ്ക് കൊടുത്തു അവൻ നോമ്പ് തുറന്ന് നിസ്‌ക്കരിച്ചു എണീച്ചതും അച്ചു റൂമിന് പുറത്തു നിന്നും അവനെ വിളിച്ചു , അവനെ നോക്കി ചിരിയോടെ അവർ രണ്ടും താഴേക്ക് ഇറങ്ങി , അവിടെ ടേബിളിൽ എല്ലാവരും നിരന്നിരിക്കുന്നുണ്ട് , പത്തിരിയും കോഴിക്കറിയും ഫ്രയ്യും മേരിയുടെ വക ബീഫും ബിരിയാണിയും എണ്ണക്കടികളും ടേബിൾ നിറയെ ഐറ്റംസ് ഉണ്ട് , ഒരു ചിരിയോടെ തന്നെ എല്ലാം നോക്കി അവർ എല്ലാവരും ചേർന്നിരുന്നു തന്നെ കഴിച്ചു , കളിയും ചിരിയുമായി .

രാത്രി ഭക്ഷണം കഴിഞ്ഞു കിടക്കാൻ പോകുന്നതിന് മുൻപ് ജാനകി അത്തായതിനുള്ള ഭക്ഷണം റേഡി ആണെന്ന് അവനോട് ആദ്യമേ പറഞ്ഞിരുന്നു , അതിന് അവൻ നിറഞ്ഞ പുഞ്ചിരി മാത്രം മറുപടി കൊടുത്തു .
———-///////————///////-————//////-—-

ടിം ടിം ടിം ടിം ടിം ടിം ടിം ടിം ടിം
ഒരു സ്കൂളിലെ ഉച്ച ബെല്ല് അടിക്കുമ്പോഴാണ് അവൻ ആ ഗേറ്റ് കടന്ന് അകത്തേക്ക് കയറുന്നത് , പെട്ടെന്ന് അവന്റെ മുന്നിലൂടെ ഒരു സ്റ്റീൽ പ്ലേറ്റും പിടിച്ചു പിന്നി പഴകിയയുനിഫോം ഇട്ട രണ്ടു കുട്ടികൾ ഓടിപോയി , അവന്റെ ശ്രെദ്ധ ആ കുട്ടികളുടെ പിന്നാലെ പോയി , അവർ ഓടി കയറിയത് ഉച്ചക്കഞ്ഞി കൊടുക്കുന്ന കഞ്ഞിപ്പുരയിലേക്ക് ആണ് , അവരുടെ പ്ലേറ്റിൽ കഞ്ഞിയും ചെറുപയറും വാങ്ങി മുഖത്തു പൂനിലാവുദിച്ച സന്തോഷത്തോടെ ചൂടുള്ള ആ പ്ലേറ്റിൽ സൈഡിൽ പിടിച്ചു സൂക്ഷിച്ചു നടന്ന് വന്ന് ഒരു മൂലയിൽ വെറും നിലത്തു ഇരുന്നു , കയ്യിൽ ഉള്ള പ്ലേറ്റ് നിലത്തു വെക്കാൻ ആഞ്ഞതും രണ്ടുകാലുകൾ വന്ന് ഒരു പോലെ ആ പ്ലേറ്റുകൾ അവരുടെ കയ്യിൽ നിന്നും തട്ടി തെറിപ്പിച്ചു , അവർ നിരാശയോടെ ആ ചെയ്തി ചെയ്തവരെ ഒന്ന് നോക്കി അവിടെ അവരെ പുച്ഛിച്ചു നിൽക്കുന്ന രണ്ട് പേരെ കണ്ടതും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി , താഴെ പോയ ആ അന്നം കൈകൊണ്ട് വാരി എടുക്കാൻ അവർ ആഞ്ഞതും ദ്രഷ്ടട്യം നിറഞ്ഞ ആ രണ്ടുപേർ കാലുകൾ കൊണ്ട് ചവിട്ടി അരച്ചു ആ അന്നം എന്നിട്ട് അവരെ ഒന്ന് നോക്കി “നിന്നോടൊക്കെ പറഞ്ഞതല്ലെടി ഇവിടുത്തെ ഭക്ഷണം കഴിക്കരുത് എന്ന് എണീച്ചു പൊടി “ അവരുടെ ആക്രോശം കേട്ടതും ആ രണ്ട് കുരുന്നുകൾ അവിടുന്ന് എണീച്ചു പൈപിന്റടുത്തേക്ക് ഓടി , കയ്യിലുള്ള പ്ലേറ്റിൽ അല്പം വെള്ളം നിറച്ചു അത് കുടിക്കാൻ ആഞ്ഞതും ഒരു അദ്ധ്യാപക വേഷധാരി ആ പ്ലേറ്റുകൾ അവരിൽ നിന്നും പിടിച്ചു വാങ്ങി ദൂരെ കളഞ്ഞു ശേഷം കയ്യിലുള്ള ചൂരൽ കൊണ്ട് അവരെ പൊതിരെ തല്ലി “നിന്നോടൊക്കെ പറഞ്ഞതല്ലെടി ഇവിടുന്ന് പച്ചവെള്ളം പോലും കുടിക്കരുതെന്ന് “ അയാൾ അടികൊണ്ട് പിടയുന്ന ആ കുട്ടികളോട് അലറിക്കൊണ്ട് പറഞ്ഞു , അയാളിൽ നിന്നും രക്ഷപ്പെട്ടതും ആ കുട്ടികൾ അവന്റെ അടുത്തേക്ക് ഓടി വന്ന് കാലിലേക്ക് വീണ് കൈകൾ കൂപ്പി കരഞ്ഞു ,,,,,,

Recent Stories

The Author

PONMINS

22 Comments

  1. ചേട്ടാ എന്നാ അടുത്ത പാർട്ട് വരുന്നേ… എല്ലാ കഥയും പകുതി വായിച് നിർത്തിയിരിക്ക…

  2. ബ്രോ അടുത്ത പാർട്ട്‌ വരാറായോ.

  3. ശിവജിത്

    നിങ്ങളുടെ കഥകൾ ഇഷ്ടമായതുകൊണ്ടാണ് ഇവിടെ പലരും അവരുടെ ഇഷ്ട്ടങ്ങൾ പല രീതിയിൽ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് പൊതുവായി ഒരു മറുപടി നൽകാൻ ശ്രമിക്കുക.

  4. Machane ella parts ippola vayichu theerthathu wooow orekshayilla … kathirikkunnnu

  5. ❤❤❤

  6. അപ്പൊ ഒമർ വരികയാണ് അല്ലേ…
    ആ ജയസൂര്യ എന്ന് പറയുന്നവന്റെ കാര്യത്തിൽ തീരുമാനം ആയി

  7. ♥️♥️♥️♥️♥️♥️♥️♥️

  8. അടുത്ത പാർട്സ് വേഗത്തിൽ idane bro

  9. കൊള്ളാം നന്നായിട്ടുണ്ട് ഓരോ പാർട്ടും ത്രില്ലിംഗ് ആകുന്നുണ്ട് 👍👍👍👍👍❤️👍

    അടുത്ത ഭാഗം കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ 🙏🙏🙏🙏🙏🙏

    കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും

  10. super part.
    but itrayum characters vannathum, ee part kurachu vaikiyathum confusion undakki. 6th part onnu odichappol thanne clear aayi ellam.

  11. ❤️❤️❤️waiting anuuuu 👍🏻👍🏻👍🏻👍🏻

    1. Super വൈകാതെ അടുത്ത പാർട്ടി വരും എന്ന് പ്രതീക്ഷിക്കുന്നു

  12. ithokke fb yil varnathulika page il nerathe vannathaa ithinte bakki koodi pettenu post chyy
    athil ithil kooduthal undalloo

  13. എടയ് ഗ്യാപ്പിന്റെ ആള. കഥയുടെ full flow പോക്കുന്നടെ. ഇതാ പറയുന്നത് മൊത്തം എഴുതി കഴിഞ്ഞിട്ട് കൂറെച്ച ആയി പ്രസിദ്ധീകരിക്കാൻ ആരും കേൾക്കത്തില്ല🤕🤒

  14. അക്ഷരത്തെറ്റുകൾ ഒരുപാടുണ്ട് അത് വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. അത് ശ്രദ്ധിക്കുമല്ലോ..

  15. നന്നായിരുന്നു.,💖💖💖

  16. നീലകുറുക്കൻ

    സത്യത്തിൽ ആരാ ഈ ആയിഷയും കൈജയും മനസ്സിലായില്ല.. 😢😢

    1. മുൻപത്തെ പാർട്ടിൽ പറഞ്ഞിട്ടുണ്ട്. എല്ലാവരും സ്വപ്നം കണ്ടു പേടിയോടെ ഉണരുന്നു. ആ പാർട്ടിൽ ആണ് എന്ന് തോന്നുന്നു മഹാ, ഫർസാന എല്ലാം ആദ്യം വരുന്നത്.

  17. Bro story orupade gap edarude
    Moving good
    Orupade aalukal ullade konde gap varumbol continuation kittunilla first thotte vayikendi varunnu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com