രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-7[PONMINS] 451

Views : 28205

“ നിങ്ങളുടെ പ്രശ്നം എന്ത് തന്നെ ആയാലും ആര് തന്നെ ആയാലും ഞാൻ ഉണ്ടാവും ,ഞാൻ സഹായിക്കും , ഇത് എന്റെ വാക്ക് “

അവന്റെ ഘനഗംഭീര്യം നിറഞ്ഞ വാക്കുകൾ ആ പെൺകുട്ടികളുടെ ഉള്ളിലേക്ക് ഒരു കുളിർമഴയായി പെയ്തിറങ്ങി , അവരിൽ ആശ്വാസത്തിന്റെ ഒരു നിശ്വാസം ഉയർന്നു ,രണ്ടുപേരും മുഖത്തോട് മുഖം നോക്കി ആശ്വാസത്തോടെ ചിരിച്ചു , പിന്നെ കൈകൾകൂപ്പിക്കൊണ്ട് തന്നെ അവനെ നോക്കി ഇരുന്നു , അവൻ അവരെ പിടിച്ചുപൊക്കി കസേരയിൽ ഇരുത്തി ,അവരോട് ജ്യൂസ് മുഴുവൻ കുടിക്കാൻ പറഞ്ഞു , അവർ അത് പോലെ തന്നെ ചെയ്തു ,അപ്പോഴേക്ക് കണ്ണനും ഒമറും അവിടെ എത്തി , അവരും അവിടെയുള്ള ചെയറിലേക്ക് ഇരുന്നു , കണ്ണൻ അച്ചുവിന്റെ കയ്യിലെ പേപ്പറിലേക്ക് ഒന്ന് നോക്കി ശേഷം അതിന്റെ ഒരു ഫോട്ടോ എടുത്ത് ആർക്കോ അയച്ചു ,

അച്ചു : ഇനി പറയു എന്താ ശെരിക്കും ഉള്ള പ്രശ്നം ,,, അവൻ അവരോട് ചോദിച്ചു

ചാരു :സാർ ഞങ്ങളെ തെറ്റിദ്ധരിക്കരുത് ,ഞങ്ങൾ പറയുന്നത് എല്ലാം വിശ്വസിക്കുമോ എന്നും അറിയില്ല , പക്ഷേ ഞങ്ങളെ ഇങ്ങോട്ട് അയച്ചവർ ഞങ്ങളോട് പറഞ്ഞത് ഞാൻ പറയാം ,,, അവൾ അച്ചുവിനെ നോക്കി ഒന്ന് ദീർഘനിശ്വാസം എടുത്തു .

“ ഒരു തെയില ഫാക്ടറിയിലെ സാദാരണ തൊഴിലാളികുടെ മക്കൾ ആണ് ഞങ്ങൾ , ആ ഫാക്ടറിയുടെ പഴയകാല മുതലാളി അവിടുത്തെ ജനങ്ങൾക്ക് വേണ്ടി പല പല നല്ല കാര്യങ്ങൾ ചെയ്തിരുന്നു , മക്കൾക്ക് പഠിക്കാൻ സ്കൂൾ ,ഹോസ്പിറ്റൽ , കോളേജ് അങ്ങനെ പലതും എന്നാൽ 25 വർഷം മുന്നേ അദ്ദേഹവും സുഹൃത്തുക്കളും ആരാലോ കൊല്ലപ്പെട്ടു , അതോടെ ഇതെല്ലം നോക്കി നടത്തുന്നവർ അക്രമമായി തന്നെ പിടിച്ചെടുത്തു കൂടെ അവരുടെ ബന്ധുക്കളും ചേർന്നതും എല്ലാം അവർക്ക് അനുകൂലമായി , ഞങ്ങളുടെ ദുരിതം അവിടെ തുടങ്ങി , സ്ത്രീകളുടെ മാനം അവർക്ക് കളിപ്പാട്ടം പോലെ അവർക്ക് തോന്നുന്നത് പോലെ തട്ടികളിക്കാൻ തുടങ്ങി , ആ എസ്റ്റേറ്റ് കോളനി വിട്ട് ഒരാൾക്ക് പോലും പുറത്തു പോകാൻ അനുവാദം ഇല്ലാതെ ആയി അതിനു ശ്രേമിച്ചവരെ എല്ലാം അവർ കൊന്ന് തള്ളി , എസ്റ്റേറ്റിലെ സ്ത്രീകൾ കഴിഞ്ഞ 25 വർഷം ആയി ആരുടേത് എന്ന് പോലും അറിയാത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ തുടങ്ങി , എന്നാൽ പ്രസവിച്ച കുട്ടികളെ എല്ലാം അവർ ജനിച്ച ഉടൻ കൊണ്ടുപോകും അതിൽ ചില പെൺകുട്ടികൾ മാത്രം അവർ തിരിച്ചുകൊണ്ടു വന്ന് അവരുടെ അമ്മമാരേ ഏൽപ്പിക്കും , ബാക്കി ഉള്ള കുട്ടികളെ എന്ത് ചെയ്യുന്നു എന്ന് പോലും ആർക്കും അറിയില്ല , കോളനി മൊത്തം കാവലിനായി ആളുകൾ ഉണ്ട് , ഞങ്ങൾ രണ്ടുപേരെയും ഒരുപാട് കഷ്ട്ടപെട്ടാണ് അവരുടെ കണ്ണിൽ നിന്നും മറച്ചു വളർത്തിയത് , അതിനു എല്ലാവരും ഒന്നിച്ചു തന്നെ നിന്നു അതിനു ഒരു കാരണവും ഉണ്ടായിരുന്നു ,,, അവൾ അത്രയും പറഞ്ഞു നിർത്തി

ഒമർ : എന്ത് കാരണം ,,, അവൻ ആകംക്ഷയോടെ ചോദിച്ചു

“ ഞങ്ങൾക്ക് 5 വയസ്സ് പ്രായമുള്ളപ്പോൾ ഒരിക്കൽ എല്ലാവരുടെയും കണ്ണ് വെട്ടിച്ചു ഒരു അഘോര സ്വാമി ഞങ്ങളുടെ കോളനിയിൽ വന്നു , അദ്ദേഹം ഞങ്ങളെ രണ്ടുപേരെയും കൈകളിൽ എടുത്തു അമ്മമാരുടെയും മറ്റുള്ളവരുടെയും മുന്നിലേക്ക് വന്ന് നിന്നു , അദ്ദേഹം എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു പിന്നെ പറയാൻ തുടങ്ങി
“ നിങ്ങൾക്ക് ഈ ദുരിതത്തിൽ നിന്നും മോചനം വേണമെങ്കിൽ ഇവർ രണ്ടുപേരെയും അവരുടെ ദൃഷ്ടിയിൽ പെടുത്താതെ വളർത്തുക , അതിന് നിങ്ങൾക്ക് ഒരു വഴി കാണാൻ കഴിഞ്ഞാൽ ഇവർക്ക് 18 വയസ്സ് പൂർത്തിയാകുമ്പോൾ ഇവരെ ഇവിടുന്ന് രക്ഷപ്പെടുത്തുക അതുവരെ ഇവർക്ക് വിദ്യാഭ്യാസം കൊടുക്കാൻ നിരാഹാരം കിടന്നും അവരെക്കൊണ്ട് സമ്മദിപ്പിക്കുക , ഇവർക്ക് 18 വയസ്സാവുമ്പോൾ നാം വരും വീണ്ടും ,,,,,, അതും പറഞ്ഞു അദ്ദേഹം അവിടുന്ന് പോയി , അയാൾ പറഞ്ഞപോലെ നിരാഹാരം കിടന്നും മറ്റും ഞങ്ങൾ രണ്ടിനെയും പഠിക്കാൻ അവിടുത്തെ സ്കൂളിൽ ചേർത്തു , പിന്നെ കാത്തിരിപ്പായിരുന്നു ആ സ്വാമി വരുന്നത് വരെയുള്ള കാത്തിരിപ്പ് , അങ്ങനെ ആ സ്വാമി വന്നു , ഞങ്ങൾ പ്ലസ് ടു കഴിഞ്ഞ സമയം , അയാൾ വന്ന അന്ന് 3 പേർ ചേർന്ന് എന്നെ ആർമ്മാദിക്കുക ആയിരുന്നു അവരുടെ പേക്കൂത്തു കഴിഞ്ഞതും അവർ പോയെന്ന് ഉറപ്പാക്കി ആ സ്വാമി ഞങ്ങളുടെ അടുത്തേക്ക് വന്നു , എന്നിട്ട് ഞങ്ങളെ എന്തോ മണപ്പിച്ചു അതോടെ ഞങ്ങളുടെ ബോധം പോയി , പിന്നെ ഞങ്ങൾ കണ്ണ് തുറക്കുന്നത് ഇവിടെ ആണ് , ഈ നഗരത്തിൽ , കൂടെ അദ്ദേഹവും ഉണ്ടായിരുന്നു , ഞങ്ങളെ അയാൾ ഒന്ന് നോക്കി എന്നിട്ട് ഈ പേപ്പർ കട്ടിങ്സ് ഞങ്ങൾക്ക് തന്നു

“ നിങ്ങളെ ഒരാൾ ഇപ്പോ വന്ന് കൂട്ടിക്കൊണ്ട് പോവും , ഭയം വേണ്ട എന്ത് തന്നെ സംഭവിച്ചാലും പൊരുതണം , അവന്റെ മുന്നിലേക്ക് നിങ്ങൾ എത്തിപ്പെടുമ്പോൾ നിങ്ങൾക്ക് തന്നെ അവനെ മനസ്സിലാവും , പിന്നെ നിങ്ങളെ അവൻ സഹായിക്കാൻ മടിച്ചാൽ അവനോട് പറയണം അവൻ എഎന്താണോ തേടുന്നത് അത് ഇവിടെ നിന്നും തുടക്കം ലഭിക്കുമെന്ന് ,അവനറിയാം അതവന് തട്ടി കളയാൻ പറ്റില്ലെന്ന് ,,,, അത്രയും പറഞ്ഞു അയാൾ പോയി , അതിനു ശേഷം ഒരു സ്ത്രീ വന്ന് ഞങ്ങളെ ഇവിടുത്തെ ഒരു ഹോസ്റ്റലിൽ ആക്കി ഇവിടുത്തെ കോളേജിൽ ചേർത്ത് ,ഭക്ഷണം കോളേജ് ഹോസ്റ്റലിൽ ഏർപ്പാടാക്കി ,, അതിനു ശേഷം സാറിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ,,,,,, അവർ അത്രയും പറഞ്ഞു നിർത്തി അച്ചുവിനെ നോക്കി ,

അവരെല്ലാം കേട്ട് സ്തംഭിച്ചിരിക്കുക ആണ് , നടക്കുന്നത് എന്തെന്നറിയാതെ

ഒമർ : അല്ല ,ആ സ്വാമി പറഞ്ഞത് ഇവൻ ആണെന്ന് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി

“ അതിന് അദ്ദേഹം 4 അടയാളങ്ങൾ പറഞ്ഞിരുന്നു ,അതിൽ 3 എണ്ണമേ ശെരി ആയുള്ളൂ ,അതുകൊണ്ട് ഞങ്ങൾക്കും ഒരു ഡൌട്ട് ഉണ്ട് ”

കണ്ണൻ : എന്ത് അടയാളങ്ങൾ ..

“ കഴുത്തിൽ രുദ്രാക്ഷം കെട്ടിയ ഒരു സ്വർണ ചെയിൻ ഉണ്ടാവും “

“ രുദ്രൻ എന്നായിരിക്കും നാമം “

“ ഇടതും വലതുമായി ഒമർ എന്നും കർണൻ എന്നും പേരുള്ള സുഹൃത്തുക്കൾ ഉണ്ടാവും “

പിന്നെ

Recent Stories

The Author

PONMINS

22 Comments

  1. ചേട്ടാ എന്നാ അടുത്ത പാർട്ട് വരുന്നേ… എല്ലാ കഥയും പകുതി വായിച് നിർത്തിയിരിക്ക…

  2. ബ്രോ അടുത്ത പാർട്ട്‌ വരാറായോ.

  3. ശിവജിത്

    നിങ്ങളുടെ കഥകൾ ഇഷ്ടമായതുകൊണ്ടാണ് ഇവിടെ പലരും അവരുടെ ഇഷ്ട്ടങ്ങൾ പല രീതിയിൽ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് പൊതുവായി ഒരു മറുപടി നൽകാൻ ശ്രമിക്കുക.

  4. Machane ella parts ippola vayichu theerthathu wooow orekshayilla … kathirikkunnnu

  5. ❤❤❤

  6. അപ്പൊ ഒമർ വരികയാണ് അല്ലേ…
    ആ ജയസൂര്യ എന്ന് പറയുന്നവന്റെ കാര്യത്തിൽ തീരുമാനം ആയി

  7. ♥️♥️♥️♥️♥️♥️♥️♥️

  8. അടുത്ത പാർട്സ് വേഗത്തിൽ idane bro

  9. കൊള്ളാം നന്നായിട്ടുണ്ട് ഓരോ പാർട്ടും ത്രില്ലിംഗ് ആകുന്നുണ്ട് 👍👍👍👍👍❤️👍

    അടുത്ത ഭാഗം കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ 🙏🙏🙏🙏🙏🙏

    കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും

  10. super part.
    but itrayum characters vannathum, ee part kurachu vaikiyathum confusion undakki. 6th part onnu odichappol thanne clear aayi ellam.

  11. ❤️❤️❤️waiting anuuuu 👍🏻👍🏻👍🏻👍🏻

    1. Super വൈകാതെ അടുത്ത പാർട്ടി വരും എന്ന് പ്രതീക്ഷിക്കുന്നു

  12. ithokke fb yil varnathulika page il nerathe vannathaa ithinte bakki koodi pettenu post chyy
    athil ithil kooduthal undalloo

  13. എടയ് ഗ്യാപ്പിന്റെ ആള. കഥയുടെ full flow പോക്കുന്നടെ. ഇതാ പറയുന്നത് മൊത്തം എഴുതി കഴിഞ്ഞിട്ട് കൂറെച്ച ആയി പ്രസിദ്ധീകരിക്കാൻ ആരും കേൾക്കത്തില്ല🤕🤒

  14. അക്ഷരത്തെറ്റുകൾ ഒരുപാടുണ്ട് അത് വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. അത് ശ്രദ്ധിക്കുമല്ലോ..

  15. നന്നായിരുന്നു.,💖💖💖

  16. നീലകുറുക്കൻ

    സത്യത്തിൽ ആരാ ഈ ആയിഷയും കൈജയും മനസ്സിലായില്ല.. 😢😢

    1. മുൻപത്തെ പാർട്ടിൽ പറഞ്ഞിട്ടുണ്ട്. എല്ലാവരും സ്വപ്നം കണ്ടു പേടിയോടെ ഉണരുന്നു. ആ പാർട്ടിൽ ആണ് എന്ന് തോന്നുന്നു മഹാ, ഫർസാന എല്ലാം ആദ്യം വരുന്നത്.

  17. Bro story orupade gap edarude
    Moving good
    Orupade aalukal ullade konde gap varumbol continuation kittunilla first thotte vayikendi varunnu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com