രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-7[PONMINS] 451

ശിവ : ഇല്ല ,ഞാൻ ആദ്യമായി അന്ന കാണുന്നത് , പക്ഷേ ഒരുപാട് കാലത്തെ ആത്മബന്ധം തോന്നിയിരുന്നു എനിക്ക് അദ്ദേഹത്തോട് ,എന്നെ ,, എന്നെ രക്ഷിക്കാൻ അല്ലേ , അദ്ദേഹം സ്വന്തം ജീവൻ കളഞ്ഞത് ,,, അവൾ വീണ്ടും വാവിട്ട് കരഞ്ഞുകൊണ്ട് പറഞ്ഞു ,,,

കുഞ്ഞുങ്ങൾ ഉണർന്ന് കരഞ്ഞതും അവരുടെ കാര്യങ്ങൾ നോക്കാൻ വേണ്ടി മറ്റുള്ളവർ ആ മുറിയിൽ നിന്നും പുറത്തിറങ്ങി , അച്ചു അപ്പോഴും ഒരക്ഷരം മിണ്ടാതെ തന്നെ നിന്നു , അവനിൽ പല സംശയങ്ങളും നിറഞ്ഞു നിന്നിരുന്നു .

പിറ്റേ ദിവസം ഫർസാന വിളിച്ചത് കൊണ്ട് എന്തോ കാര്യത്തിന് ഹെഡ് ഓഫീസിൽ പോവാൻ നിന്ന വേണിയുടെ കൂടെ അച്ചുവും പോയി , അവൻ ഹെഡ് ഓഫീസിൽ ഓപ്പൺ ആകിയിട്ട് ആദ്യമായി വരുന്നത് കൊണ്ട് എല്ലാം ഒന്ന് ചുറ്റിക്കാണാം എന്ന് കൂടി കരുതിയാണ് വന്നത് , ഓഫീസിൽ എത്തി സാദാരണ പോലെ പെർമിഷൻ വാങ്ങി അവൻ അകത്തേക്ക് കയറി , വേണിയെ ഫർസാനയുടെ അടുത്തേക്ക് ആക്കി വിച്ചുവിനെ കാണാൻ ഇറങ്ങി അച്ചു , ഓരോന്നും നോക്കി നടന്ന് വിച്ചുവിന്റെ കാബിനിൽ എത്തി അതിൽ നോക്ക് ചെയ്തു “ എസ്” എന്ന ഒരു സ്ത്രീ ശബ്ദം ആണ് അവന് പെർമിഷൻ നൽകിയത് , അവൻ അകത്തേക്ക് കയറി ഒരു ചിരിയോടെ തന്നെ അകത്തിരിക്കുന്നവരെ നോക്കി . അച്ചുവിനെ കണ്ട്‌ ചിരിയോടെ വിച്ചു ഇരുന്നപ്പോൾ വന്ന ആളെ മനസ്സിലാകാതെ പ്രിയ നോക്കി ,

വിച്ചു : എന്താണ് അച്ചു സാർ ഇന്ന് ഈ വഴിക്ക് ,,, അവൻ കളിയോടെ ചോദിച്ചു

അച്ചു : ഫർസാന വിളിച്ചിട്ട് വേണിയെ കൊണ്ട് വന്നതാ , അവിടെ വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് ഇങ് പൊന്നു ,,, അവനും ചിരിയോടെ പറഞ്ഞുകൊണ്ട് അവിടെ ഇരുന്നു

വിച്ചു : പ്രിയ , ഇത് രുദ്രൻ , എന്റെ ബ്രദർ ആണ് , ആള് DV സൊല്യൂഷനിൽ ആണ് വർക്ക് ചെയ്യുന്നത് ,അച്ചു ഇത് പ്രിയ എന്റെ പിഎ ആണ് ,,, അവൻ രണ്ടുപേരെയും ഒന്ന് നോക്കി പരിചയപ്പെടുത്തി , അവരും പരസ്പരം ഒന്ന് നോക്കി ചിരിച്ചു . അച്ചു ചുമ്മ ഒന്ന് സംസാരിച്ച ശേഷം അവിടുന്ന് ഇറങ്ങി ക്യാന്റീനിലേക്ക് നടന്നു , പോകുന്ന വഴി കിഡ്സ് കോർണറിൽ ഒരു 5 വയസ്സുകാരൻ കുട്ടി ഒറ്റക്ക് നിന്ന് കളിക്കുന്നത് കണ്ടു , അവൻ ബ്രിക്‌സ് ടോയ് വെച്ച് ഓരോന്ന് ഉണ്ടാക്കാൻ ശ്രെമിക്കുക ആണ് എന്നാൽ ഒരുപാട് തവണ ശ്രെമിച്ചിട്ടും അതെല്ലാം താഴെ വീഴുന്നത് നിസ്സഹായതയോടെ അവൻ നോക്കി നിൽക്കും വീണ്ടും ട്രൈ ചെയ്യും ,അവനെ കാണുമ്പോൾ അച്ചുവിന് വല്ലാത്തൊരു ആത്മബന്ധം തോന്നി , അച്ചു അവന്റടുത്തേക്ക് ചെന്ന് അവനെ നോക്കി ഒന്ന് ചിരിച്ചു , അവൻ അവനെ ഒന്ന് സംശയത്തോടെ നോക്കിയ ശേഷം പിന്നെ ചിരിച്ചു , അച്ചു അവനോട് ഒന്നും മിണ്ടാതെ തന്നെ ആ ബ്രിക്‌സ് എടുത്ത് അത് വെച്ച് പൊട്ടാതെ എല്ലാം ശെരിക്കും വെച്ച് കൊടുത്തു , ആ കുട്ടി ഇതെല്ലം കൗതുകത്തോടെ എല്ലാം നോക്കി നിന്നു , മുഴുവൻ കമ്പ്ലീറ്റ് ആയതും അച്ചു ആ കുട്ടിയെ നോക്കി കണ്ണ് കാണിച്ചു , അവൻ ആഹ്ലാദത്തോടെ കൈകൊട്ടി ചാടി അച്ചുവിന്റെ നെഞ്ചിലേക്ക് ഓടി പോയി ചേർന്ന് നിന്നു , അവനിൽ ഒരു പിടപ്പ് ഉണ്ടായി പെട്ടെന്ന് തന്റെ ആരോ ആണ് ഈ കുഞ്ഞെന്ന പോലെ അവൻ ഇറുകെ ചേർത്ത് പിടിച്ചു,

“ താങ്ക്സ് ബ്രദർ , ആം മാധവ് കൃച്ചന “,,, അവൻ കൊഞ്ചലോടെ അവനോട് പറഞ്ഞുകൊണ്ട് അവനു നേരെ കൈ നീട്ടി

അച്ചു :നൈസ് ടു മീറ്റ് യൂ ലിറ്റിൽ ബ്രദർ ,ആം രുദ്രൻ ,,,, അവനും അവന്റെ കുഞ്ഞിക്കയ്യിലേക്ക് കൈകൾ ചേർത്തുകൊണ്ട് ചിരിയോടെ പറഞ്ഞു , പിന്നെ അവർ രണ്ടുപേരും കൂടി ആയി കളികൾ , സമയം പോയത് പോലും ഓർക്കാതെ അവർ ചിരിയും കളിയുമായി ഇരുന്നു ,

പ്രിയ വന്ന് നോക്കുമ്പോൾ അതീവ സന്തോഷത്തോടെ കളിച്ചും ചിരിച്ചും നിൽക്കുന്ന അച്ചുവിനെയും കിച്ചുവിനെയും ആണ് കണ്ടത് , അവൾ കുറച്ചു നേരം അവരുടെ കളികൾ നോക്കി നിന്നു , ന്യൂയോർക്കിൽ അടച്ചിട്ട കൂട്ടിൽ എന്നപോലെ വളർന്ന കിച്ചു ആരോടും അടുക്കാത്ത പ്രകൃതക്കാരൻ ആണ് , ആ ആൾ ആണ് ഇങ്ങനെ സന്തോഷത്തോടെ ഇരുന്ന് കളിക്കുന്നത് , അവന്റെ കളിക്കെല്ലാം കൂട്ട് നിൽക്കുന്ന ആളെ കണ്ടതും പ്രിയയിൽ അതിശയം നിറഞ്ഞു , അവൾ പതിയെ അകത്തേക്ക് കയറി ചെന്നു , അവളെ കണ്ടതും അവർ കളി നിർത്തി അവളെ നോക്കി .

അച്ചു :ചേച്ചിയുടെ മോൻ ആണോ ,,,

പ്രിയ : അതെ , മാധവ് കൃഷ്ണ കിച്ചു എന്ന് വിളിക്കും , ഇന്ന് ഉച്ചക്ക് ശേഷം അവനെ ഇവിടുത്തെ സ്കൂളിൽ ചേർക്കണം അപ്പോ ഞാൻ കൂടെ കൂട്ടിയതാ ,,,അവൾ ചിരിയോടെ പറഞ്ഞു

അച്ചു : ആഹാ , അപ്പൊ എന്റെ ലിറ്റിൽ ബ്രോ സ്കൂളിൽ പോവാൻ പോകണോ ,,,, അവൻ ചിരിയോടെ പറഞ്ഞു കൊണ്ട് അവന്റെ കവിളിൽ മുത്തി ,അതിനു അവനും ചിരിയോടെ തിരിച്ചും മുത്തിയ ശേഷം ബൈ പറഞ്ഞു അവന്റെ അമ്മയുടെ കൂടെ പോയി , അവനിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം നിറയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു അതിന്റെ കാരണമറിയാതെ നിന്നു .

തിരിച്ചു dv ഓഫീസിലെത്തിയ അച്ചുവിനെ കാത്തെന്ന പോലെ ഒമറും കണ്ണനും നിന്നിരുന്നു , ദേവയാനിയെയും കൂട്ടി അവർ ക്യാന്റീനിലേക്ക് നടന്നു , ഭക്ഷണം കഴിച്ച ശേഷം കണ്ണൻ ടാബ് എടുത്തു അച്ചുവിന് കൊടുത്തു അതിൽ ചില ഫോട്ടോസ് ആയിരുന്നു , ഒരു കോളേജിന്റെ ഫോട്ടോ .

കണ്ണൻ : ഇന്ദ്രപുരത്തുള്ള പറക്കാടൻ ഫാമിലിയുടെ താണ് PK ഗ്രൂപ്പ് ഓഫ് കോളേജസ് , എഞ്ചിനീറിംഗും ആർട്സും സ്പോർട്സും ബിസിനസ് സ്റ്റഡീസും മെഡിക്കലും അടക്കം 5 കോളേജുകൾ ഒറ്റ കുടക്കീഴിൽ എന്ന പോലെ, പല പല vvip കളുടെ മക്കളും വന്ന് പഠിക്കുന്ന കോളേജ് ആണ് , ഒരു വില്ലേജ് ഏരിയ ആയത്കൊണ്ട് തന്നെ ആർക്കും പെട്ടെന്ന് സംശയം തോന്നാത്ത ഒരു കോളേജ് , അവിടെ തന്നെ സ്റ്റാഫ്‌സിനും കുട്ടികൾക്കും ഉള്ള ഹോസ്റ്റൽ ഉണ്ട് , എല്ലാ ഫാസിലിറ്റീസും ഉള്ള ഒരു വെൽ ഫാസിലിറ്റേറ്റഡ്‌ കോളേജ് , എന്നാൽ ഇന്ന് അതൊരു തകർച്ചയുടെ വക്കിൽ ആണ് , ഇമ്പ്രോപ്പർ മാനേജ്‌മന്റ് കൊണ്ട് തുലച്ചു കളഞ്ഞു , അവരുടെ ബാധ്യത കൂടുതൽ ആയത്കൊണ്ട് തന്നെ അതൊന്ന് ക്ലിയർ ചെയ്യാൻ ആണ് ഇപ്പോൾ ഈ സ്പോർട്സ് കോളേജ് വിൽക്കാൻ തീരുമാനിച്ചത് ,,,,,,അവൻ അത്രയും പറഞ്ഞു നിർത്തി , അച്ചുവും ഒമറും അൽപ നേരം ആ ഫോട്ടോകളിലൂടെ ഒന്ന് കണ്ണോടിച്ചു ,

അച്ചു : ഗെറ്റ് ഇറ്റ് അറ്റ് എനി കോസ്റ്റ് , ഒമർ നീ വേണം അത് ഹാൻഡിൽ ചെയ്യാൻ , ദേവയാനി കാൾ യാസിൻ ആൻഡ് ജാസ്മിൻ ഇന്ന് തന്നെ എത്താൻ പറയണം , കണ്ണാ അവരെ ഇന്ന് തന്നെ കോൺടാക്ട് ചെയ്യണം ഒരു ബാർഗൈനിങ്ങും വേണ്ട അവർ പറഞ്ഞ വിലയിൽ ഫിക്സ് ചെയ്തേക്ക് , നിന്റെ ഡ്യൂട്ടി മൈക്കിനെ ഏൽപ്പിക്കണം , അതുപോലെ കാതിരിനോട് ഫ്രാൻസിസിനെ വിളിക്കാൻ പറയണം ,,,,, അവന്റെ അഗ്നകൾ എല്ലാവരും ഗൗരവത്തിൽ തന്നെ തലയാട്ടി സമ്മതിച്ചു ,,,,
———///////————//////////————////////——-

ഇന്ദ്രപുരത്തെ പറക്കാടൻ മൻസിലിലേക്ക് തുടരെ തുടരെ കാറുകൾ വന്ന് നിന്നു അതിൽ നിന്നും സ്ത്രീകളും കുട്ടികളുമടക്കം ഒരുപാട് പേർ ഇറങ്ങി അകത്തേക്ക് കയറി .

പറക്കാടൻ വാപ്പുട്ടി ഹാജിക്കും ഭാര്യ സീനത്തിനും മക്കൾ 5 ആണ് .

22 Comments

  1. ചേട്ടാ എന്നാ അടുത്ത പാർട്ട് വരുന്നേ… എല്ലാ കഥയും പകുതി വായിച് നിർത്തിയിരിക്ക…

  2. ബ്രോ അടുത്ത പാർട്ട്‌ വരാറായോ.

  3. ശിവജിത്

    നിങ്ങളുടെ കഥകൾ ഇഷ്ടമായതുകൊണ്ടാണ് ഇവിടെ പലരും അവരുടെ ഇഷ്ട്ടങ്ങൾ പല രീതിയിൽ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് പൊതുവായി ഒരു മറുപടി നൽകാൻ ശ്രമിക്കുക.

  4. Machane ella parts ippola vayichu theerthathu wooow orekshayilla … kathirikkunnnu

  5. ❤❤❤

  6. അപ്പൊ ഒമർ വരികയാണ് അല്ലേ…
    ആ ജയസൂര്യ എന്ന് പറയുന്നവന്റെ കാര്യത്തിൽ തീരുമാനം ആയി

  7. ♥️♥️♥️♥️♥️♥️♥️♥️

  8. അടുത്ത പാർട്സ് വേഗത്തിൽ idane bro

  9. കൊള്ളാം നന്നായിട്ടുണ്ട് ഓരോ പാർട്ടും ത്രില്ലിംഗ് ആകുന്നുണ്ട് ?????❤️?

    അടുത്ത ഭാഗം കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ ??????

    കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും

  10. super part.
    but itrayum characters vannathum, ee part kurachu vaikiyathum confusion undakki. 6th part onnu odichappol thanne clear aayi ellam.

  11. ❤️❤️❤️waiting anuuuu ????????

    1. Super വൈകാതെ അടുത്ത പാർട്ടി വരും എന്ന് പ്രതീക്ഷിക്കുന്നു

  12. ithokke fb yil varnathulika page il nerathe vannathaa ithinte bakki koodi pettenu post chyy
    athil ithil kooduthal undalloo

  13. എടയ് ഗ്യാപ്പിന്റെ ആള. കഥയുടെ full flow പോക്കുന്നടെ. ഇതാ പറയുന്നത് മൊത്തം എഴുതി കഴിഞ്ഞിട്ട് കൂറെച്ച ആയി പ്രസിദ്ധീകരിക്കാൻ ആരും കേൾക്കത്തില്ല??

  14. അക്ഷരത്തെറ്റുകൾ ഒരുപാടുണ്ട് അത് വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. അത് ശ്രദ്ധിക്കുമല്ലോ..

  15. നന്നായിരുന്നു.,???

  16. നീലകുറുക്കൻ

    സത്യത്തിൽ ആരാ ഈ ആയിഷയും കൈജയും മനസ്സിലായില്ല.. ??

    1. മുൻപത്തെ പാർട്ടിൽ പറഞ്ഞിട്ടുണ്ട്. എല്ലാവരും സ്വപ്നം കണ്ടു പേടിയോടെ ഉണരുന്നു. ആ പാർട്ടിൽ ആണ് എന്ന് തോന്നുന്നു മഹാ, ഫർസാന എല്ലാം ആദ്യം വരുന്നത്.

  17. Bro story orupade gap edarude
    Moving good
    Orupade aalukal ullade konde gap varumbol continuation kittunilla first thotte vayikendi varunnu

Comments are closed.