പുറകിൽനിന്ന് മനീഷും അജിലുമൊക്കെ അവനെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും അതൊന്നും അവൻ ചെവിക്കൊണ്ടില്ല.
ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റിക്കൊണ്ട് അഭി മുന്നിലേക്ക് നടന്നു.
അവിടെ ഒരു ഓപ്പൺ ജീപ്പ്. അതിന് മുകളിൽ അഞ്ചുപേര് ഇരിക്കുന്നുണ്ട്.
ആ ജീപ്പിനടുത്ത് കരഞ്ഞുകലങ്ങിയ മിഴികളുമായി ഗൗരി തലകുമ്പിട്ട് നിൽക്കുന്നുണ്ട്. അവളുടെ അടുത്തായി ഒരുത്തൻ നിൽക്കുന്നു.
മനീഷ് പറഞ്ഞതുവച്ച് അവനാണ് സൂരജെന്ന് അഭി ഊഹിച്ചു.
അവർക്ക് ചുറ്റുമാണ് കാഴ്ച കാണാനെന്നോണം ആൾക്കാർ നിൽക്കുന്നത്.
ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി ഗൗരിയുടെ അടുത്തേക്ക് നടന്ന അഭിയിലേക്കായി എല്ലാവരുടെയും ശ്രദ്ധ. ചുറ്റുമുള്ള മുഖങ്ങളിൽ പുച്ഛം, സന്തോഷം,സഹതാപം എന്നിങ്ങനെ എന്തൊക്കെയോ ഭാവങ്ങൾ മിന്നിമറഞ്ഞു.എന്നാൽ അതൊന്നും അഭിയെ ബാധിച്ചില്ല. അവന്റെ മുഴുവൻ ശ്രദ്ധയും ഗൗരിയിൽ മാത്രമായിരുന്നു.
നിറഞ്ഞുതുളുമ്പിയ മിഴികളിൽ നിർവികാരത തളം കെട്ടിയിരുന്നു. തനിക്ക് നേരെ നടന്നടുത്ത അഭിയ്ക്ക് നിർവികാരപരമായ ഒരുനോട്ടം മാത്രമായിരുന്നു ഗൗരിയുടെ മറുപടി.
അവൻ നേരെ നടന്ന് ഗൗരിയുടെ കൈപിടിച്ച് തിരിച്ചുനടന്നു.
” അതേയ്… ഒന്നവിടെ നിന്നെ… എന്താടാ ഷോ കാണിക്കുവാണോ ”
സൂരജ് അഭിയോട് ദേഷ്യത്തിൽ പറഞ്ഞു.
” ഇവിടിപ്പോ നിങ്ങളല്ലേ ചേട്ടന്മാരേ ഷോ കാണിക്കണേ… അതും ഒരു പെൺകുട്ടിയെ പിടിച്ചുനിർത്തി. ”
” നിന്ന് ചെലക്കാണ്ട് വന്നവഴി തിരിച്ചുപോക്കോ…അല്ലാണ്ട് ഞങ്ങക്കിട്ട് ഉണ്ടാക്കീട്ട് നീ നേരെചൊവ്വേ വീട്ടിലെത്തില്ല…”
” അത് നിങ്ങളല്ലല്ലോ തീരുമാനിക്കേണ്ടത്… ഞാനല്ലേ… ”
” ഡാ കവിനേ… ഇവനെയെന്താ ചെയ്യണ്ടേ… ”
ദേഷ്യത്തിൽ പല്ലിറുമ്മിക്കൊണ്ടാണ് സൂരജ് കവിനോട് ചോദിച്ചത്…
” ഹോ… കവിൻ…. അവന്റെ ബലത്തിലാണല്ലേ നീയൊക്കെ ഷോ കാണിക്കണേ… ”
” നീ ആരാടാ… കുറേ നേരായി കിടന്ന് ഷോയിറക്കുന്നു… ”
കവിൻ അഭിക്ക് നേരെ അലറി.
അഭിയുടെ പിന്നിൽ നിന്നിരുന്ന ഗൗരി ഞെട്ടിവിറച്ചു അഭിയുടെ കയ്യിൽ അവളുടെ പിടിത്തം മുറുകി.
Oru rekshem illallo kuttappoo❤️❤️❤️?? keep writing mone❤️
ഈ പാർട്ടും പൊളി ബ്രോ…