രുദ്രതാണ്ഡവം 3 [HERCULES] 1417

” മതി മതി… നീയൊന്ന് വേഗം വന്നേ ദേവൂ… ഇല്ലാച്ചാ നിന്റച്ഛൻ നമ്മളെ രണ്ടുപേരെയും ശെരിയാക്കും… ”

അവർ വേഗംതന്നെ താഴേക്കിറങ്ങി. ഇല്ലത്തുനിന്നും അമ്പലത്തിലേക്ക് കുറച്ച് ദൂരമുണ്ട്. അതുകൊണ്ടുതന്നെ കാറിലാണ് അമ്പലത്തിലേക്ക് പോകുന്നത്.

രാജീവ്‌ നേരത്തെ തന്നെ കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്ത് വച്ചിട്ടുണ്ട്.
ശോഭയും ദേവൂവും കാറിൽ കയറിയ ഉടനെ രാജീവ്‌ പയ്യേ കാർ മുന്നോട്ടെടുത്തു.

വലിയ ഒരു അമ്പലമായിരുന്നു അത്. അവിടെ കുറേ ദേവപ്രതിഷ്ടകൾ ഉണ്ടായിരുന്നു. അവർ ഓരോ പ്രതിഷ്ടയുടെ മുന്നിലും നല്ലപോലെ പ്രാർത്ഥിച്ചു.
ദേവൂന് അവിടം നല്ലപോലെ ഇഷ്ടമായിരുന്നു. അവളുടെ മുഖത്ത് അതിന്റെ സന്തോഷം കാണാനുണ്ട്.

പ്രാർത്ഥിച്ചു കഴിഞ്ഞ് കണ്ണുതുറന്ന ശോഭയ്ക്ക് ആ ദേവീവിഗ്രഹത്തിന് ദേവുവിന്റെ മുഖം പോലെ തോന്നി.

കണ്ണുകൾ ചിമ്മി തുറന്നപ്പോൾ അത് സാധാരണപോലെ തന്നെ ഉണ്ടായിരുന്നു.
അവർ ആശങ്കയോടെയും അതിലുപരി അത്ഭുതത്തിലും വിഗ്രഹവും ദേവൂനെയും മാറിമാറിനോക്കി.
ദേവു അപ്പോളും കണ്ണുകളടച്ചു പ്രാർത്ഥിക്കുകയായിരുന്നു. അവളുടെ ചുണ്ടിൽ നേർത്ത ഒരു പുഞ്ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു.

പൂജകൾ ഒക്കെ ചെയ്ത് അവർ അവിടെനിന്നും വീട്ടിലേക്ക് തിരിച്ചു.

***************

അഭിയുടെ ഓരോ നോട്ടവും ചിരിയും കവിനെ പ്രകോപിപ്പിക്കുകയാണ് ചെയ്തത്.
അവൻ അഭിയെ നോക്കി പല്ലിറുമ്മി.

അത് കണ്ടപ്പോൾ അഭിക്ക് വീണ്ടും ചിരിപൊട്ടി. അവൻ ആർത്തുചിരിച്ചു.
കവിന് അവൻ ആ ആൽക്കൂട്ടത്തിന് മുന്നിൽ അപമാനിതനായത് പോലെ തോന്നി. ഇത്രയും നാൾ താൻ ഭരിച്ച ഇടം അവന് നഷ്ടമായത് പോലെ.

കവിന്റെ ദേഷ്യം ഉച്ചിയിലെത്തിയിരുന്നു.
അവൻ അഭിയുടെ ഷർട്ടിന്റെ കോളറിൽ പിടിമുറുക്കി.

” നീയാരാന്ന് വിചാരിച്ചിട്ടാടാ കിടന്ന് ചിരിക്കണേ… നിന്റെ ചിരീം കളീമൊക്കെ ഞാനിപ്പോ തീർത്തു തരാം. ”
കവിൻ അഭിക്ക് നേരെ അലറി.

ഗൗരി നല്ലപോലെ പേടിച്ചു. അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.

55 Comments

  1. Oru rekshem illallo kuttappoo❤️❤️❤️?? keep writing mone❤️

  2. ഈ പാർട്ടും പൊളി ബ്രോ…

Comments are closed.