രുദ്രതാണ്ഡവം 3 [HERCULES] 1417

എന്നാൽ കവിന്റെ വാക്കുകൾ അഭിയിൽ യാതൊരു ഭാവവ്യത്യാസവും ഉണ്ടാക്കിയില്ല. അവൻ അതെ നിൽപ്പ് തുടർന്നു.

പെട്ടന്ന് പൊടിപറത്തിക്കൊണ്ട് ഒരു Audi A5 ചീറിപ്പാഞ്ഞുവന്നുനിന്നു.

അതിൽനിന്നും ഗോപകുമാർ വേഗം തന്നെ ഇറങ്ങി. അയാളവിടെ കണ്ടത് അഭിയുടെ കോളറിൽ പിടിച്ചുനിൽക്കുന്ന തന്റെ മകനെയാണ്. അയാളുടെ മുഖത്ത് ഒരുതരം പേടിയും പരിഭ്രമവുമൊക്കെ ഉണ്ടായിരുന്നു.

അയാൾ അവർക്ക് നേരെ പാഞ്ഞടുത്തു. കവിനെ പിടിച്ചുമാറ്റി അവന്റെ കരണംനോക്കിയൊന്ന് പൊട്ടിച്ചു.

അത് എല്ലാവരിലും ഞെട്ടലാണുണ്ടാക്കിയത്.
കവിന് ആകെ ഒരു പകപ്പും. ഓർമവച്ചതിൽപിന്നെ അച്ഛൻ അവനെ തല്ലിയതായി അവനോർമയില്ല. അങ്ങനെയുള്ള അച്ഛൻ അവനെ ആ ആൾക്കൂട്ടത്തിന് നടുവിൽവച്ചു തല്ലി എന്നത് അവന് ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് തോന്നി.

” ആരുടെ മേലാ നീ കൈവച്ചേന്നറിയോ നിനക്ക്… ഇവിടെ ഓരോരുത്തര് പ്രശ്നം പരിഹരിക്കാൻ നോക്കുമ്പോ ബാക്കിയുള്ളോരേ കൊലക്ക് കൊടുക്കാൻ നടക്കുവാണോ നീ ”
ഗോപകുമാർ കവിന് നേരെ അലറി.
കവിന് തലകുനിച്ചു നിൽക്കാനെ അപ്പോൾ പറ്റിയുള്ളൂ.

” സോറി സാർ… അവൻ ആളറിയാതെ… അവനുവേണ്ടി ഞാൻ മാപ്പ് ചോദിക്കുവാ… സോറി.. ”
അയാൾ അഭിയോട് തൊഴുകയ്യോടെ പറഞ്ഞു.

” ഇല്ല ഗോപകുമാരെ… ഫോണിലൂടെ പറഞ്ഞതെ എനിക്കിപ്പോഴും പറയാനിലുള്ളൂ.
തന്റെ കമ്പനിയുമായുള്ള മുഴുവൻ കോൺട്രാക്ടും ഞാൻ കാൻസൽ ചെയ്യുന്നു.
ഇവൻ എന്നോടാണ് മോശമായി പെരുമാറിയതെങ്കി ഒരുപക്ഷെ ഞാൻ ക്ഷമിച്ചേനെ… പക്ഷെ എന്റെകൂട്ടുകാരിയോടാണവനങ്ങനെ പെരുമാറിയത്. അതെനിക്കൊരിക്കലും പൊറുത്തുതരാൻ കഴിയുകയുമില്ല. ഞാനത് ചെയ്യുകയുമില്ല.. ”

” സാർ അങ്ങനെപറയല്ലേ സാർ…. സാറിനും അറിയാവുന്നതല്ലേ… ആ കോൺട്രാക്ട് പോയാൽ പിന്നെ മരിക്ക്യല്ലാതെ വേറെ വഴിയില്ല സാർ… പ്ലീസ്… ”
അയാൾ കരയുന്ന പോലെയാണ് അത് പറഞ്ഞത്

” ഞാനെന്റെ തീരുമാനം പറഞ്ഞുകഴിഞ്ഞു. ”
അഭിയുടെ ശബ്ദം അവിടെ മുഴങ്ങിക്കേട്ടു.

” മോളേ… മോള് പറഞ്ഞാ സാർ കേൾക്കും.. ഇനിയിവന്റെ ഭാഗത്തുനിന്ന് ഒരു പ്രശ്‌നൂം ഇല്ലാണ്ട് ഞാൻ നോക്കിക്കോളാം… പ്ലീസ് മോളെ… ഞാൻ വേണേൽ കാലുപിടിക്കാം ”

അയാൾ ഗൗരിയുടെ കാലുപിടിക്കാനെന്നോണം കുനിഞ്ഞു.

” അയ്യോ… അങ്കിളേ… എന്താ ഈ കാണിക്കണേ…” അവൾ വേഗം പിന്നിലേക്ക് മാറി

55 Comments

  1. Oru rekshem illallo kuttappoo❤️❤️❤️?? keep writing mone❤️

  2. ഈ പാർട്ടും പൊളി ബ്രോ…

Comments are closed.