രുദ്രതാണ്ഡവം 3 [HERCULES] 1417

” ഞാനാരാണെന്ന് നിന്റെ അപ്പൻ ഗോപകുമാറിനോട്‌ ചോദിച്ചാൽ അങ്ങേര് പറഞ്ഞുതരും…. സംശയമുണ്ടെൽ വിളിച്ച് അഭിജിത്തിനെ അറിയുമോ എന്ന് ചോദിച്ചുനോക്ക് ”

അഭിയുടെ മറുപടികേട്ട് കവിന്റെ മുഖം വലിഞ്ഞു മുറുകി.
അവൻ ഫോണെടുത്ത് അവന്റെ അച്ഛനെ വിളിച്ചു .

********************

ജോലികഴിഞ്ഞുവന്നു കട്ടിലിൽ കിടക്കുകയായിരുന്നു രാജീവ്‌. അയാൾക്കുള്ള ചായക്കപ്പുമായാണ് ശോഭ റൂമിലേക്ക് കയറിവന്നത്

” രാജുവേട്ടാ… നമുക്കൊന്ന് അമ്പലത്തിൽ പോണം… ”

” നീ പോയാമതി ശോഭേ… ഞാനെന്തിനാ വരുന്നേ.. ”
അവളുടെ കയ്യിൽനിന്നും ചായ ഗ്ലാസ് വാങ്ങി മോത്തിക്കുടിച്ചുകൊണ്ട് അയാൾ പറഞ്ഞു.

” ദേവൂന്റെ പേരിൽ കുറച്ച് പൂജകൾ അച്ഛൻ കുറിച്ച് തന്നിട്ടുണ്ട്… അതിന് രാജുവേട്ടൻ കൂടി വേണം. ”

” നിനക്കെങ്കിലും കുറച്ച് ബോധമുണ്ടാകുംന്നാ ഞാൻ കരുതിയെ… നീയും ഇതൊക്കെ വിശ്വസിക്കുന്നുണ്ടല്ലോ…”
അയാൾ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.

” വിശ്വസിക്കാണ്ട് ഞാമ്പിന്നെന്താ വേണ്ടേ…
ഞാങ്കണ്ട കാഴ്ചയൊക്കെ ആരും പറഞ്ഞുപോലും കേൾക്കാത്തതാ. അവള് ആ നാഗത്തിനോട് സംസാരിക്കുന്നത് ഒക്കെ കണ്ട് ഇതൊന്നും വിശ്വസിക്കാണ്ട് നിക്കാൻ എനിക്കാവില്ലയേട്ടാ… ”
ശോഭയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

അതിന് കൊടുക്കാൻ മറുപടിയൊന്നും അയാളുടെ പക്കൽ ഉണ്ടായിരുന്നില്ല.

“ഹ്മ്മ് ”

അയാൾ ഒന്ന് മൂളി സമ്മതമറിയിച്ചു.

കരഞ്ഞുകലങ്ങിയ മിഴികളിൽ തുടച്ച് ശോഭ രാജീവിന്റെ മാറിലേക്ക് ചാഞ്ഞു.
അയാൾ അവളെ ചേർത്തുപിടിച്ചു.

” മോളെന്ത്യേ… ”

” അവള് അവളുടെ റൂമിലുണ്ട് ഏട്ടാ…. കാവിലേക്കെങ്ങും പോണ്ടാന്ന് ഞാൻ അവളോട് പറഞ്ഞു…”
രാജീവിന്റെ നെഞ്ചിൽ തലചേർത്ത് ഷർട്ടിന്റെ കുടുക്കുകളിൽ തെരുപ്പിടിച്ചുകൊണ്ടായിരുന്നു ശോഭ മറുപടിപറഞ്ഞത്.
അവർ അന്ന് കണ്ട കാഴ്ചയുടെ ഭയത്തിൽ നിന്നും ഇനിയും പൂർണമായും മുക്തിനേടിയിട്ടില്ലായിരുന്നു.

55 Comments

  1. Oru rekshem illallo kuttappoo❤️❤️❤️?? keep writing mone❤️

  2. ഈ പാർട്ടും പൊളി ബ്രോ…

Comments are closed.